AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mammootty: തപസ്സിനൊടുവിൽ അമ്മാളു അമ്മ മമ്മൂക്കയെ കണ്ടു! വഴി തുറന്നത് രമേശ് പിഷാരടിയും; കുറിപ്പുമായി സീമാ ജി നായർ

Mammootty met Ammalu Amma:മാസങ്ങൾക്കു മുമ്പ് അമ്മയുടെ മറ്റൊരു ആഗ്രഹം തന്നെ മുന്നിലെത്തിയതാണ് നടി പറയുന്നത്. ഒരുപാട് മാസങ്ങൾക്കു മുമ്പ് പരവൂർ ഉള്ള രാധിക എന്ന വ്യക്തി വഴിയാണ് സീമ ജി നായർ അമ്മാളു അമ്മയെ പരിചയപ്പെട്ടത്. അമ്മയ്ക്ക് മമ്മൂക്കയെ കാണണം എന്നുള്ള ആഗ്രഹമാണ് അവരെന്നെ അറിയിച്ചത്. ശേഷം താനി വിവരം......

Mammootty: തപസ്സിനൊടുവിൽ അമ്മാളു അമ്മ മമ്മൂക്കയെ കണ്ടു! വഴി തുറന്നത് രമേശ് പിഷാരടിയും; കുറിപ്പുമായി സീമാ ജി നായർ
Ammalu Amma Met Mammootty And Vd SatheesanImage Credit source: facebook, PTI Photos
Ashli C
Ashli C | Published: 19 May 2026 | 11:50 AM

കഴിഞ്ഞ ദിവസമാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. വേദിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമേ മലയാളികളുടെ ശ്രദ്ധ നേടിയ മറ്റൊരു മുഖം ഉണ്ടായിരുന്നു. സീതാലക്ഷ്മി അമ്മാൾ എന്ന അമ്മാളു അമ്മ.

വി ഡി സതീശൻ തനിക്ക് മകനെ പോലെ ആണെന്നു പറഞ്ഞ ആ അമ്മ അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങളിൽ എത്തിച്ചേരുകയും ശേഷം അദ്ദേഹം അവരെ വേദിയിൽ വെച്ച് കെട്ടിപ്പിടിക്കുന്നതുമായ രംഗങ്ങൾ മലയാളി മനസ്സിൽ പെട്ടന്ന് തന്നെ ഇടംപിടിച്ചു. ഇപ്പോഴിതാ അമ്മാളു അമ്മയുടെ മറ്റൊരു തപസ് സാഷാത്കാരമായതിനെ കുറിച്ച് വിവരിച്ച് ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി സീമ ജി നായർ.

വെറുമൊരു താരാരാധന മാത്രമായിരുന്നില്ല

മാസങ്ങൾക്കു മുമ്പ് അമ്മയുടെ മറ്റൊരു ആഗ്രഹം തന്നെ മുന്നിലെത്തിയതാണ് നടി പറയുന്നത്. ഒരുപാട് മാസങ്ങൾക്കു മുമ്പ് പരവൂർ ഉള്ള രാധിക എന്ന വ്യക്തി വഴിയാണ് സീമ ജി നായർ അമ്മാളു അമ്മയെ പരിചയപ്പെട്ടത്. അമ്മയ്ക്ക് മമ്മൂക്കയെ കാണണം എന്നുള്ള ആഗ്രഹമാണ് അവരെന്നെ അറിയിച്ചത്. ശേഷം താനി വിവരം രമേശ് പിഷാരടിയെ അറിയിച്ചു. രമേശ് പിഷാരടി മുഖേനയാണ് അമ്മയ്ക്ക് മമ്മൂക്കയെ കാണാൻ സാധിച്ചത് എന്നും സീമാ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു.

കൈ നിറയെ സമ്മാനങ്ങൾ ആയാണ് മമ്മൂക്കയും അമ്മാളു അമ്മയെ യാത്ര അയച്ചത്

തന്നെ കാണാനായി എത്തിയ അമ്മാളു അമ്മയെ കൈ നിറയെ സമ്മാനങ്ങൾ ആയാണ് മമ്മൂക്കയും അമ്മാളു അമ്മയെ യാത്ര അയച്ചത്. വെറുമൊരു താരാരാധന മാത്രമായിരുന്നില്ല അമ്മയ്ക്ക് മമ്മൂക്കയോട് ഉള്ളത്. ഒരു തപസ് പോലെയായിരുന്നു ആ കാത്തിരിപ്പ്.മമ്മൂട്ടി അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മ ഉറങ്ങിയിരുന്നത് പോലും. ഇന്നലെ വീണ്ടും ടിവിയിൽ അമ്മയെ കാണുമ്പോൾ മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം മമ്മൂക്കയുടെ ചിത്രവും ഉണ്ടായിരുന്നു.

ആ ചടങ്ങ് നടക്കുന്ന സ്ഥലത്തും ആ ചിത്രവുമായാണ് അവര് പോയത്. അത് കണ്ടപ്പോൾ അമ്മയുടെ ഒരു വലിയ സന്തോഷത്തിന് താൻ ചെറിയ ഒരു കാരണമായല്ലോ എന്നോർത്ത് അഭിമാനവും സന്തോഷവും തോന്നി ഇതൊക്കെയാണ് ജീവിതത്തിലെ വലിയ സന്തോഷങ്ങൾ എന്നും സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു.

വിഡി സതീശനും അമ്മാളു അമ്മയും തമ്മിൽ വർഷങ്ങളുടെ ബന്ധമാണുള്ളത്

അതേസമയം മുഖ്യമന്ത്രി വിഡി സതീശനും അമ്മാളു അമ്മയും തമ്മിൽ വർഷങ്ങളുടെ ബന്ധമാണുള്ളത്.2018ലെ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാംപിലെത്തി തന്നെ ചേര്‍ത്ത് പിടിച്ച ആശ്വസിപ്പിച്ച സന്തോഷമാണ് അമ്മ ഇപ്പോഴും സ്നേഹമായി മനസ്സിൽ കരുതി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്ന വേദിയിലെത്തിയും കാണിച്ചത്.മക്കളില്ലാത്ത ആ അമ്മയ്ക്ക് സതീശന്‍ മകനാണെന്നും അമ്മാളു അമ്മ പറയുന്നു. സത്യപ്രതിജ്ഞ വേദിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ എത്തിയ അമ്മാളു അമ്മയെ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി വിഡി സതീശനും കെട്ടിപ്പിടിച്ചു കൊണ്ടാണ് സ്വീകരിച്ചത്.

ENGLISH SUMMARY

Ammalu amma who is central attraction in vd satheesan oath ceremony also met mammootty through help of seema g air and palakkad mla ramesh pisharady.Mammookka and Ammalu Amma sent her off with gifts, as she came to see them.

Follow Us