AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jayam Ravi: മക്കളുടെ ഉത്തരവാദിത്വം പുരുഷൻ ഏറ്റെടുക്കട്ടെ, വിവാഹമോചനങ്ങൾ കുറയും!; ജയം രവിക്ക് രൂക്ഷ വിമർശനം

Jayam Ravi Faces Cyber Attack: ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുന്നു. ഇതൊരിക്കൽ കൂടി എഴുതണമെന്ന് എനിക്ക് തോന്നി. നിങ്ങൾക്ക് പറയാനുള്ളത് വീണ്ടും പറഞ്ഞോളൂ... കാരണം സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു. പുരുഷന്മാരാണ് എന്നും ഇരകൾ. നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്.

Jayam Ravi: മക്കളുടെ ഉത്തരവാദിത്വം പുരുഷൻ ഏറ്റെടുക്കട്ടെ, വിവാഹമോചനങ്ങൾ കുറയും!; ജയം രവിക്ക് രൂക്ഷ വിമർശനം
Jayam RaviImage Credit source: Instagram (Ravimohan)
Neethu Vijayan
Neethu Vijayan | Published: 12 Mar 2026 | 02:45 PM

നടൻ ജയം രവിക്കെതിരെ വീണ്ടും സൈബർ ആക്രമണം. വിജയ്-തൃഷ ഗോസിപ്പുകൾ തമിഴ്നാട്ടിൽ വലിയ ചർച്ചയാകുന്നതിനിടെയാണ് ജയം രവിയുടെ പുതിയ പോസ്റ്റിന് താഴെ ആളുകളുടെ രൂക്ഷ വിമർശനം. ആർതിയും രവിയും തമ്മിലുള്ള വിവാ​ഹ മോചന വാർത്തകൾക്കിടെയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ജയം രവിയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ കമൻ്റുകളിലാണ് തർക്കങ്ങൾ നടക്കുന്നത്.

മുൻ ഭാര്യ ആർതിയുമായി വേർപിരിഞ്ഞ ശേഷം ജയം രവി പങ്കുവെക്കുന്ന ഓരോ പോസ്റ്റും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. “പുരുഷന്മാരാണ് പലപ്പോഴും ഏറ്റവും വലിയ ഇരകൾ” എന്ന അർത്ഥം വരുന്ന രവിയുടെ പുതിയ പ്രസ്താവനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് 15 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നതായി ജയം രവി ആരാധകരെ അറിയിച്ചത്. എന്നാൽ ഈ തീരുമാനം ഏകപക്ഷീയമാണെന്ന ആരോപണവുമായി ആർതി രംഗത്തെത്തിയത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

ALSO READ: കൂട്ടുകാരിയുടെ മുൻഭർത്താവുമായി വിവാഹം, നാലാം വർഷത്തിൽ വേർപിരിയലും; ഹൻസികയുടെ ജീവിതത്തിൽ സംഭവിച്ചതെന്ത്?

വേർപിരിയൽ വാർത്തകൾക്ക് പിന്നാലെ ഗായിക കെനീഷയ്ക്കൊപ്പം ജയം രവിയ്ക്കെതിരെ ​ഗോസിപ്പുകളും പരന്നു. പിന്നാലെ ഇരുവരും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് ആരാധകർക്കിടയിൽ വലിയ അതൃപ്തിയുണ്ടാക്കി. കുടുംബത്തെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു ബന്ധത്തിലേക്ക് പോയി എന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് രവിക്കെതിരെ ആക്രമണം നടത്തിയത്. ഒരു റിസോർട്ടിൽ അവധി ആഘോഷിക്കുന്ന ജയം രവിയുടെ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

വീഡിയോയ്ക്കൊപ്പം നടൻ പറഞ്ഞത് “ഞാൻ നിശബ്ദമായി എൻ്റെ ജീവിതം കെട്ടിപ്പടുക്കുകയാണ്. എനിക്ക് പകരക്കാരുണ്ടാകാം എന്ന തിരിച്ചറിവും എന്നാൽ എനിക്കൊപ്പം നിൽക്കാൻ മറ്റാരുമില്ലെന്ന ബോധ്യവുമാണ് എന്റെ കരുത്ത്. ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുന്നു. ഇതൊരിക്കൽ കൂടി എഴുതണമെന്ന് എനിക്ക് തോന്നി. നിങ്ങൾക്ക് പറയാനുള്ളത് വീണ്ടും പറഞ്ഞോളൂ… കാരണം സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു.

പുരുഷന്മാരാണ് എന്നും ഇരകൾ. നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്. സ്നേഹിക്കുന്നവർക്കായി ഞാൻ എന്താണ് ചെയ്തതെന്നും ഒരു ദിവസം നിങ്ങൾ എല്ലാവരും മനസിലാക്കും. ഞാൻ എന്റെ വഴിക്ക് പോവുകയാണ്. ” എന്നാണ് താരം കുറിച്ചത്. എന്നാൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ വിമർശനങ്ങളുടെ പെരുമഴയാണ് കമന്റ് നിറയെ. വിവാഹമോചനത്തിന് ശേഷം കുട്ടികളെ പരിപാലിക്കേണ്ടത് പുരുഷന്മാർ ആയിരിക്കണം എന്ന രീതിയിൽ നിയമം വരട്ടെ. അങ്ങനെ ആയാൽ വിവാഹമോചനങ്ങൾ കുറയുമെന്നാണ് ഒരു വിഭാ​ഗം പറയുന്നത്.

Follow Us