AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India Visa Rules Reform: ഇന്ത്യയുടെ വിസ നിയമങ്ങളിൽ വൻ പരിഷ്കാരം; 13 വിഭാഗങ്ങൾ 9 ആയി, അപേക്ഷാഫോമുകൾ 70% ലളിതമാകും

Major Changes in India Visa Rules New Categories and Easier Applications: വിനോദസഞ്ചാരം, ചികിത്സ, വിദ്യാഭ്യാസം, ഗവേഷണം, നിക്ഷേപം, ബിസിനസ് എന്നിവയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് നടപടികള്‍ ലളിതമാക്കുകയാണ് ലക്ഷ്യം. 2025 ഒക്ടോബറില്‍ 22 വിസ വിഭാഗങ്ങള്‍ 13 ആയും 63 ഉപവിഭാഗങ്ങള്‍ 49 ആയും കുറച്ചതിന് പിന്നാലെയാണ് പുതിയ പരിഷ്‌കാരം.

India Visa Rules Reform: ഇന്ത്യയുടെ വിസ നിയമങ്ങളിൽ വൻ പരിഷ്കാരം; 13 വിഭാഗങ്ങൾ 9 ആയി, അപേക്ഷാഫോമുകൾ 70% ലളിതമാകും
പ്രതീകാത്മക ചിത്രം Image Credit source: Alexander W Helin/ Getty Images Creative 2026
Shiji M K
Shiji M K | Published: 12 Nov 2026 | 06:11 AM

വിദേശികള്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കുന്നതിനായി വിസ നിയമങ്ങളില്‍ വലിയ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാന വിസ വിഭാഗങ്ങള്‍ 13ല്‍ നിന്ന് 9 ആയും ഉപവിഭാഗങ്ങള്‍ 49ല്‍ നിന്ന് 23 ആയും കുറച്ചു. അപേക്ഷാഫോമുകളിലെ പൂരിപ്പിക്കേണ്ട വിവരങ്ങള്‍ 65 മുതല്‍ 70 ശതമാനം വരെ കുറയ്ക്കുകയും ചെയ്തു. വിനോദസഞ്ചാരം, ചികിത്സ, വിദ്യാഭ്യാസം, ഗവേഷണം, നിക്ഷേപം, ബിസിനസ് എന്നിവയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് നടപടികള്‍ ലളിതമാക്കുകയാണ് ലക്ഷ്യം. 2025 ഒക്ടോബറില്‍ 22 വിസ വിഭാഗങ്ങള്‍ 13 ആയും 63 ഉപവിഭാഗങ്ങള്‍ 49 ആയും കുറച്ചതിന് പിന്നാലെയാണ് പുതിയ പരിഷ്‌കാരം.

ടൂറിസ്റ്റ് വിസ ഇനി വിസിറ്റര്‍ വിസ

ടൂറിസ്റ്റ് വിസയുടെ പേര് വിസിറ്റര്‍ വിസ എന്നാക്കി മാറ്റി. വിനോദസഞ്ചാരത്തിന് പുറമെ ഹ്രസ്വകാല ബിസിനസ് കൂടിക്കാഴ്ചകള്‍, ചികിത്സാ കണ്‍സള്‍ട്ടേഷന്‍, വെല്‍നസ് റിട്രീറ്റുകള്‍, ഹ്രസ്വകാല ചികിത്സ, യോഗാ പരിപാടികള്‍, ഇന്ത്യന്‍ ഭാഷകള്‍, സംഗീതം, കല, കരകൗശലവിദ്യ എന്നിവയിലെ ചെറിയ കോഴ്‌സുകള്‍ക്കും ഈ വിസ ഉപയോഗിക്കാം. വിസിറ്റര്‍ വിസ രണ്ട് വിഭാഗങ്ങളാണ്

V-1 വിസ- 30 ദിവസത്തെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. ഹ്രസ്വകാല സന്ദര്‍ശനങ്ങള്‍ക്കും മുകളില്‍ പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാം.
V-2 വിസ- ദീര്‍ഘകാല സന്ദര്‍ശനങ്ങള്‍ക്ക് ഒരു വര്‍ഷം, അഞ്ച് വര്‍ഷം, പത്ത് വര്‍ഷം എന്നിങ്ങനെ കാലാവധിയുള്ള വിസ. V-1 വിഭാഗത്തിലെ ആവശ്യങ്ങള്‍ക്കും പര്‍വതാരോഹണത്തിനും ഉപയോഗിക്കാം. പര്‍വതാരോഹണത്തിന് ആറുമാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും ലഭിക്കും.

മെഡിക്കല്‍ വിസയ്ക്ക് ഒരു വര്‍ഷത്തെ കാലാവധി

ഇന്ത്യയില്‍ ചികിത്സ തേടുന്ന വിദേശികള്‍ക്കായി മെഡിക്കല്‍ വിസ വിഭാഗങ്ങള്‍ പുനഃക്രമീകരിച്ചു.

  • M-1 വിസ- ആയുഷ് ചികിത്സ ഒഴികെയുള്ള പരമ്പരാഗത ചികിത്സകള്‍ക്കായി.
  • M-3 വിസ- ആയുഷ് ചികിത്സാ രീതികള്‍ക്കായി.
  • M-2 വിസ- M-1 വിസയുള്ള രോഗികളെ അനുഗമിക്കുന്നവര്‍ക്ക്.
  • M-4 വിസ- M-3 വിസയുള്ള രോഗികളെ അനുഗമിക്കുന്നവര്‍ക്ക്.

M-1, M-3 വിസകള്‍ക്കും അവയുടെ ഇ-വിസ വിഭാഗങ്ങള്‍ക്കും സാധാരണയായി ഒരു വര്‍ഷത്തെ കാലാവധിയും ഒന്നിലധികം തവണ ഇന്ത്യയില്‍ പ്രവേശിക്കാനുള്ള അനുമതിയും ലഭിക്കും. തുടര്‍ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി വീണ്ടും വീണ്ടും വിസ അപേക്ഷിക്കേണ്ട സാഹചര്യം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ ഹീല്‍ ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായും ഈ മാറ്റം വിലയിരുത്തപ്പെടുന്നു.

വിദേശ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പുതിയ വിസ

സ്റ്റുഡന്റ് വിസയെ S-1, S-2 എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാക്കി.

  • S-1 വിസ- സ്‌കൂള്‍ വിദ്യാഭ്യാസം, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയ്ക്കായി.
  • S-2 വിസ- പിഎച്ച്ഡി, ഗവേഷണം, വിസിറ്റിങ് ഫാക്കല്‍റ്റി, ശാസ്ത്രീയ-നരവംശശാസ്ത്ര പഠനങ്ങള്‍, ഇന്റേണ്‍ഷിപ്പ്, എക്‌സ്‌ചേഞ്ച് പരിപാടികള്‍ തുടങ്ങിയവയ്ക്കായി.

Also Read: J&K CRPF Camp Terror Attack : ജമ്മു കശ്മീരിൽ സിആർപിഎഫ് ക്യാംപിന് നേരെ തീവ്രവാദി ആക്രമണം; രണ്ട് ജവാന്മാർക്ക് പരിക്ക്

സ്റ്റഡി ഇന്‍ ഇന്ത്യ പോര്‍ട്ടല്‍ വഴി ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇ-S1 വിസ അനുവദിക്കും. പഠനകാലാവധി അല്ലെങ്കില്‍ അഞ്ച് വര്‍ഷം, ഇതില്‍ കുറവായ കാലയളവിനാണ് വിസ ലഭിക്കുക. ഒന്നിലധികം തവണ ഇന്ത്യയില്‍ പ്രവേശിക്കാനും അനുമതിയുണ്ടാകും.

ബിസിനസ് വിസകളിലും മാറ്റം

ബിസിനസ് വിസയെ B-1, B-2 എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാക്കി.

  • B-1 വിസ- ഇന്ത്യയില്‍ വ്യവസായമോ ബിസിനസ് സ്ഥാപനമോ ആരംഭിക്കുന്നതടക്കമുള്ള ദീര്‍ഘകാല ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക്.
  • B-2 വിസ- ഹ്രസ്വകാല കരാര്‍ ജോലികള്‍, നിക്ഷേപവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, സമ്മേളനങ്ങള്‍, കായിക-സാംസ്‌കാരിക പരിപാടികള്‍, സിനിമ ചിത്രീകരണം എന്നിവയ്ക്കായി.

ഒമ്പത് പ്രധാന വിസ വിഭാഗങ്ങള്‍

1. ബിസിനസ് വിസ
2. ഡിപ്ലോമാറ്റിക് വിസ
3. വര്‍ക്ക് വിസ
4. ജേണലിസ്റ്റ് വിസ
5. മെഡിക്കല്‍ വിസ
6. ഔദ്യോഗിക വിസ
7. സ്റ്റുഡന്റ് വിസ
8. വിസിറ്റര്‍ വിസ
9. മിസലേനിയസ് വിസ

English Summary

India has reduced its visa categories from 13 to 9 and sub-categories from 49 to 23. Application forms will have 65–70% fewer fields, while visitor, medical, student and business visa provisions have been simplified. The revised framework is expected to be implemented by the end of 2026.

Follow Us