AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jibin Gopinath: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകണം; നടൻ ജിബിൻ ഗോപിനാഥ്

Actor Jibin Gopinath About Chief Minister: പോലീസ് ജോലിയിൽനിന്ന് അഞ്ചുവർഷത്തെ അവധിയെടുത്താമ് ജിബിൻ തൻ്റെ അഭിനയ ലോകത്തേക്കിറങ്ങിയത്. ചെറുവേഷങ്ങളിലൂടെ സിനിമയിലേക്കെത്തിയ നടൻ ശ്രദ്ധിക്കപ്പെടുന്നത് സംവിധായകൻ സുനിൽ ഇബ്രഹാമാന്റെ വൈ എന്ന സിനിമയിൽ ലഭിച്ച വേഷത്തിലൂടെയാണ്. ഇപ്പോഴിതാ വനിതാ മുഖ്യമന്ത്രി എന്ന ആശയത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടനായ ജിബിൻ ഗോപിനാഥ്.

Jibin Gopinath: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകണം; നടൻ ജിബിൻ ഗോപിനാഥ്
Jibin GopinathImage Credit source: Instagram (Jibin Gopinath)
Neethu Vijayan
Neethu Vijayan | Published: 07 Apr 2026 | 01:48 PM

കേരള രാഷ്ട്രീയത്തിൽ കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന, എന്നാൽ ഇതുവരെ യാഥാർത്ഥ്യമാകാത്ത ഒന്നാണ് വനിതാ മുഖ്യമന്ത്രിയെന്ന ആശയം. ഇപ്പോഴിതാ വനിതാ മുഖ്യമന്ത്രി എന്ന ആശയത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടനായ ജിബിൻ ഗോപിനാഥ്. ഡീയസ് ഈറെയിൽ പ്രണവ് മോഹൻലാലിനൊപ്പം ഭീതിയുടെ നിഴൽപടർത്തിയും, മമ്മൂട്ടി ചിത്രം കളങ്കാവലിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടനുമാണ് ജിബിൻ ഗോപിനാഥ്.

പോലീസ് ജോലിയിൽനിന്ന് അഞ്ചുവർഷത്തെ അവധിയെടുത്താമ് ജിബിൻ തൻ്റെ അഭിനയ ലോകത്തേക്കിറങ്ങിയത്. ചെറുവേഷങ്ങളിലൂടെ സിനിമയിലേക്കെത്തിയ നടൻ ശ്രദ്ധിക്കപ്പെടുന്നത് സംവിധായകൻ സുനിൽ ഇബ്രഹാമാന്റെ വൈ എന്ന സിനിമയിൽ ലഭിച്ച വേഷത്തിലൂടെയാണ്. 2018, വാഴ, കിഷ്‌കിന്ധാകാണ്ഡം, മിന്നൽ മുരളി, കണ്ണൂർ സ്‌കോഡ് തുടങ്ങി മറ്റ് സിനിമകളിലും അദ്ദേഹം പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.

ALSO READ: അദ്ദേഹത്തെ ഞാന്‍ തേച്ചുവെന്നാണ് എല്ലാവരും പറയുന്നത്, പക്ഷെ എനിക്ക് എന്റേതായ കാരണങ്ങളുണ്ട്: നസ്രീന്‍

എന്നാൽ താരം അടുത്തിടെ നൽകി അഭിമുഖത്തിലാണ് ഒരു വനിതാ മുഖ്യമന്ത്രി വേണമെന്ന ആ​ഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചത്. ജിബിൻ്റെ വാക്കുകൾ ഇങ്ങനെ ” നമ്മുടെ സംസ്ഥാനത്ത് ഇന്നേവരെ വനിത മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. വനിത മുഖ്യമന്ത്രി എന്ന ആശയം നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത കാര്യമാണ്. പ്രധാനമന്ത്രിയായിട്ട് ഇന്ദിര ​ഗാന്ധിയൊക്കെ ഭരിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ മുഖ്യമന്ത്രിയായി സ്ത്രീകൾ എത്തിയിട്ടില്ല.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അതുണ്ടാകുമോ എന്ന കാര്യം എനിക്ക് അറിയില്ല. പക്ഷേ അതൊരു വലിയ മാറ്റം എന്ന നിലയ്ക്ക് അം​ഗീകരിക്കേണ്ട കാര്യമാണ്. അറിയില്ല ഇത്തവണ വനിതകൾ ആരെങ്കിലും വരുമോ എന്ന്. എന്നാൽ അങ്ങനൊന്ന് സംഭവിച്ചാൽ അത് നല്ലൊരു കാര്യമായാണ് എനിക്ക് തോന്നുന്നത്. കാരണം, എല്ലായിടത്തും ഒരുപോലെ പ്രാതിനിധ്യം കൊണ്ടുവരുന്ന കാലഘട്ടമാണ്. അതുകൊണ്ട് ഇത്തവണ അങ്ങനൊരു സാധ്യത ഉണ്ടെങ്കിൽ അത് സംഭവിക്കട്ടെ എന്ന് ആ​ഗ്രഹിക്കുന്നു.

 

Follow Us