Actor Jishin Mohan: ‘ഇവൻ ഇവളേയും കളഞ്ഞിട്ട് പോകും, രണ്ട് വർഷം ഒരുമിച്ച് താമസിച്ചശേഷമാണ് വിവാഹം’; മറുപടിയുമായി ജിഷിൻ
Jishin Mohan And Ameya Marriage: ഏറെ നാളായി പ്രണയത്തിലും ശേഷം ലിവ്‍-ഇൻ റിലേഷൻഷിപ്പിലുമായിരുന്നു ഇരുവരും. ഇരുവരുടെയും രണ്ടാം വിവാഹമാണിപ്പോൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കേരളത്തിൽ ജീവിക്കണമെങ്കിൽ ബന്ധം ഒഫീഷ്യലാക്കണമെന്ന് തോന്നിയതിനാലാണ് ഇപ്പോൾ വിവാഹം കഴിച്ചതെന്നും ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹശേഷം ഇവർ ഒരുമിച്ചെത്തി ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ പുതിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുകയാണ്.
മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതനായ സീരിയൽ നടൻ ജിഷിൻ മോഹൻ. കഴിഞ്ഞ ദിവസമായിരുന്നു മിനിസ്ക്രീൻ താരങ്ങമായ അമേയ നായരുമായി ജിഷിൻ മോഹന്റെ വിവാഹം കഴിഞ്ഞത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന ഇരുവരുടെയും വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. രണ്ട് വർഷത്തോളമായി ലിവിങ് ടുഗെദർ റിലേഷൻഷിപ്പിലായിരുന്ന ഇരുവരും വളരെ ലളിതമായ ചടങ്ങിലൂടെയാണ് ഒന്നായത്. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഏറെ നാളായി പ്രണയത്തിലും ശേഷം ലിവ്‍-ഇൻ റിലേഷൻഷിപ്പിലുമായിരുന്നു ഇരുവരും. ഇരുവരുടെയും രണ്ടാം വിവാഹമാണിപ്പോൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കേരളത്തിൽ ജീവിക്കണമെങ്കിൽ ബന്ധം ഒഫീഷ്യലാക്കണമെന്ന് തോന്നിയതിനാലാണ് ഇപ്പോൾ വിവാഹം കഴിച്ചതെന്നും ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹശേഷം ഇവർ ഒരുമിച്ചെത്തി ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ പുതിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുകയാണ്.
ALSO READ: ‘ധ്യാനോ പിഷാരടിയോ സമിതിയില്‍ വേണം’; ചില നിബന്ധനകളോടെ ഹാജരാകാമെന്ന് അൻസിബ
നിയമപരമായി വിവാഹം കഴിച്ചപ്പോൾ കൂടുതൽ സുരക്ഷിതരായ തോന്നലാണുള്ളതെന്ന് ഇരുവരും പറയുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞത് ജിഷിൻ ചേട്ടൻ തന്നെയാണെന്നും ബിഗ് ബോസിൽ നിന്നും വന്നശേഷമാണ് ഇക്കാര്യം തുറന്നപറഞ്ഞതെന്നും അമേയ അഭിമുഖത്തിനിടെ വ്യക്തമാക്കി. ബിഗ് ബോസിൽ വെച്ച് അമേയയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചത് ആളുകളുടെ തെറ്റിദ്ധാരണ മാറ്റാൻ കൂടിയാണ്, കണ്ടൻ്റാക്കാൻ വേണ്ടിയല്ല എന്നായിരുന്നു ജിഷിന്റെ പ്രതികരണം.
”ഇവൻ ഇവളേയും കളഞ്ഞിട്ട് പോകുമെന്നായിരുന്നു തുടക്കത്തിൽ ഏറ്റവും കൂടുതൽ കേട്ട കമന്റ്. അവരോടായി പറയുന്നു, രണ്ട് വർഷം ഒരുമിച്ച് താമസിച്ചശേഷമാണ് വിവാഹം കഴിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചത്. ലിവിങ് റിലേഷനിൽ നിന്ന് പരസ്പരം മനസിലാക്കിയശേഷം വിവാഹം കഴിച്ചാൽ മതി. ജീവിതം വെച്ച് കളിക്കുമ്പോൾ പറ്റുമോയെന്ന് തോന്നിയാൽ മാത്രം മതി വിവാഹം. എന്തൊക്കെ തല്ലും വഴക്കുമുണ്ടായാലും ഞാൻ ഇവളെ വിട്ടും ഇവൾ എന്നെ വിട്ടും പോകില്ലെന്ന് ബോധ്യമായശേഷമാണ് ഞങ്ങൾ വിവാഹിതരായത്. ഇതിലും സിംപിളായി വിവാഹം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. സമയം നോക്കിച്ചപ്പോൾ അവരാണ് ഗുരുവായൂരിൽ വെച്ച് വേണം വിവാഹം നടത്താനെന്ന് പറഞ്ഞത്”, ജിഷിൻ കൂട്ടിച്ചേർത്തു.
ആദ്യ വിവാഹമോചനത്തിന് ശേഷം താൻ അനുഭവിച്ച കടുത്ത മാനസിക പ്രതിസന്ധികളിൽ നിന്നും തന്നെ കൈപിടിച്ചുയർത്തിയത് അമേയയുടെ വരവാണെന്ന് ജിഷിൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. മുൻ ഭാര്യയുയമായിട്ടുള്ള ബന്ധത്തിൽ ജിഷിന് ഒരു മകനും, അമേയയ്ക്ക് ആദ്യ ബന്ധത്തിൽ രണ്ട് കുട്ടികളുമാണുള്ളത്. വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന നെഗറ്റീവ് കമന്റുകൾക്കെതിരെ ഇരുവരും ശക്തമായി പലതവണ പ്രതികരിച്ചിരുന്നു. അമേയ കാരണമാണ് ജിഷിന്റെ ആദ്യ വിവാഹം തകർന്നതെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇത് തികച്ചും വ്യാജമാണെന്ന തരത്തിൽ ഇരുവരും വെളിപ്പെടുത്തിയിരുന്നു.
English Summary:
Actor Jishin Mohan says about relationship between Ameya and social media negative comments. Ameya mentioned that Jishin suggested officially getting married after his stint on Bigg Boss Malayalam Season 7.