AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

AMMA Controversy: ‘ധ്യാനോ പിഷാരടിയോ സമിതിയില്‍ വേണം’; ചില നിബന്ധനകളോടെ ഹാജരാകാമെന്ന് അൻസിബ

Ansiba hassan reply to AMMA: നിലവിലെ സംഘടനയുടെ പല ഭാരവാഹികൾക്കെതിരെയും തനിക്ക് ആക്ഷേപങ്ങൾ ഉള്ള സാഹചര്യത്തിൽ തന്നെ കേൾക്കാൻ തനിക്ക് കൂടി വിശ്വാസമുള്ള ഒരു നിഷ്പക്ഷ സമിതിയെ നിയോഗിക്കണം എന്നാണ് അൻസിബ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. തന്റെ പരാതികളിൽ സംഘടനയുടെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെയുള്ള ആക്ഷേപങ്ങളും കൂടി ഉൾപ്പെടുന്ന സാഹചര്യത്തിലാണ്...................

AMMA Controversy: ‘ധ്യാനോ പിഷാരടിയോ സമിതിയില്‍ വേണം’; ചില നിബന്ധനകളോടെ ഹാജരാകാമെന്ന് അൻസിബ
Ramesh Pisharody, Ansiba Hassan, Dhyan SreenivasanImage Credit source: Social Media
Ashli C
Ashli C | Published: 28 May 2026 | 01:18 PM

അൻസിബ ഹസൻ ഉന്നയിച്ച ഗുരുതരമായ പരാതികൾ ചർച്ച ചെയ്യുന്നതിന് ജൂൺ ഒന്നു മുതൽ മൂന്നു വരെയുള്ള ഏതെങ്കിലും തീയതികളിൽ ഹാജരാകണം എന്നാണ് താര സംഘടനയായ അമ്മ നിർദ്ദേശം നൽകിയത്. ലക്ഷ്മിപ്രിയ, ടിനി ടോം എന്നിവർക്കെതിരായ ആരോപണത്തിൽ തെളിവുകൾ ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട് പിന്നാലെ അമ്മയുടെ ഈ കത്തിന് മറുപടി നൽകിയിരിക്കുകയാണ് അൻസിബയും. ചില നിബന്ധനകൾ ആണ് താരം മുന്നോട്ടു വച്ചിരിക്കുന്നത്. ‌

തന്നെ കേൾക്കാൻ തനിക്ക് കൂടി വിശ്വാസമുള്ള ഒരു നിഷ്പക്ഷ സമിതി

നിലവിലെ സംഘടനയുടെ പല ഭാരവാഹികൾക്കെതിരെയും തനിക്ക് ആക്ഷേപങ്ങൾ ഉള്ള സാഹചര്യത്തിൽ തന്നെ കേൾക്കാൻ തനിക്ക് കൂടി വിശ്വാസമുള്ള ഒരു നിഷ്പക്ഷ സമിതിയെ നിയോഗിക്കണം എന്നാണ് അൻസിബ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. തന്റെ പരാതികളിൽ സംഘടനയുടെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെയുള്ള ആക്ഷേപങ്ങളും കൂടി ഉൾപ്പെടുന്ന സാഹചര്യത്തിലാണ് നിലവിലെ നേതൃത്വം മാത്രം കേൾക്കുന്നത് നിഷ്പക്ഷമാകില്ല എന്ന അഭിപ്രായത്തിലേക്ക് തീരുമാനത്തിലേക്ക് അൻസിബ ഹസൻ എത്തിയത്.

ALSO READ:അൻസിബയുടെ പരാതി “അമ്മ” കേൾക്കും; നേരിട്ടെത്താൻ നിർദ്ദേശം

നടി മാല പാർവതി നടന്മാരായ രമേശ് പിഷാരടി ധ്യാൻ ശ്രീനിവാസൻ എന്നിവരടങ്ങുന്ന ഒരു സമിതിക്കു മുന്നിൽ താൻ ഹാജരാകാൻ തയ്യാറാണെന്നാണ് അൻസിബ അറിയിച്ചിരിക്കുന്നത്. ഇനി അഥവാ സംഘടന മറ്റൊരു സമിതിയെയാണ് വെക്കുവാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിലും തന്റെ താൽപര്യവും പരിഗണനയും ഉറപ്പുവരുത്തിയ ശേഷം ആയിരിക്കണം അത് ചെയ്യേണ്ടത്. താൻ ആവശ്യപ്പെടുന്ന സമിതി ആണെങ്കിൽ ജൂൺ ഒന്നിന് തന്നെ ഹാജരാകാമെന്നും അല്ലാത്തപക്ഷം ജൂണിന് ഏഴിന് ശേഷം വരാൻ തയ്യാറാണ് എന്നും നടി അമ്മയ്ക്ക് നൽകിയ മറുപടിക്കത്തിൽ വ്യക്തമാക്കി. അതേസമയം ജൂൺ ഒന്നു മുതൽ മൂന്നു വരെയുള്ള തീയതികളിൽ തെളിവുകളോടെ ഹാജരാകാൻ ആണ് അമ്മ അൻസിബയ്ക്ക് അയച്ച കത്തിൽ പരാമർശിച്ചിരിക്കുന്നത്.

അൻസിബയ്ക്ക് പറയാനുള്ളത് അമ്മ കേൾക്കുമെന്നും വ്യക്തമാക്കിയിരുന്നു ഈ പശ്ചാത്തലത്തിലാണ് തന്റെ നിബന്ധനകളും ആവശ്യങ്ങളും നിരത്തിക്കൊണ്ട് അൻസിബ ഒരു മറുപടി കത്ത് അമ്മയ്ക്ക് അയച്ചിരിക്കുന്നത്.നടൻ ടിനി ടോം വൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അൻസിബ ഹസൻ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചത്. ടിനിടോം തന്നെ ജിഹാദി എന്ന് വിളിച്ച് ആക്ഷേപിച്ചു മറ്റുള്ള ആളുകളെ മതം മാറ്റാൻ ശ്രമം നടത്തുന്നു എന്ന രീതിയിൽ അപവാദങ്ങൾ പറഞ്ഞുവരുത്തി മറ്റു നടന്മാരുമായി തനിക്ക് അവഹിതബന്ധങ്ങൾ ഉണ്ടെന്ന് വരെ വരുത്തി തീർക്കാൻ ശ്രമിച്ചു എന്നതാണ് അൻസിബ ഹസന്റെ പ്രധാന ആരോപണങ്ങൾ.

കൂടാതെ നടി ലക്ഷ്മിപ്രിയ തനിക്കെതിരെ വ്യാജ പരാതി നൽകിയതിന്റെ പശ്ചാത്തലത്തിൽ തൃപ്പൂണിത്തറ വനിതാ പോലീസ് സ്റ്റേഷനിൽ വച്ച് വളരെ മോശമായ ഒരു അവസ്ഥ ഉണ്ടായി എന്നും തന്നെ മണിക്കൂറുകളോളം അപമാനിച്ചു എന്ന ഗുരുതരമായ ആരോപണവും നടി ലക്ഷ്മി ബ്രേക്ക് നേരെയും തുറന്നടിച്ചിരുന്നു. എന്നാൽ തന്നെയും ടിനിടോമിനേയും രാജിവെപ്പിക്കുക എന്നതാണ് അൻസിബാഹാസന്റെ ലക്ഷ്യം എന്നാണ് ലക്ഷ്മിപ്രിയ തുറന്നടിച്ചത്. മാത്രമല്ല ഇതൊന്നും അൻസിബ നേരിട്ട് കണ്ടതോ കേട്ടതോ അല്ലല്ലോ നടി നീനാക്കുറിപ്പ് പറഞ്ഞതല്ലേ ആ അറിവല്ലേ ഉള്ളൂ എന്ന് പറഞ്ഞു വിശദീകരിച്ചു.

ENGLISH SUMMARY

The actress’s organization AMMA has directed Ansiba Hassan to appear on any date between June 1 and 3 to discuss the serious complaints raised by her. Ansiba has also been instructed to present evidence in the allegations against Lakshmi Priya and Tiny Tom. Ansiba has also responded to AMMA’s letter.

Follow Us