AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Kootikal Jayachandran: ‘ആരും അറച്ചു പോവുന്ന മാരകമായ ആരോപണം, നിങ്ങളില്‍ ചിലരാണ് ധൈര്യം’; കൂട്ടിക്കല്‍ ജയചന്ദ്രൻ

Actor Kootikal Jayachandran’s Facebook Post: ആരും അറച്ച് പോവുന്ന മാരകമായ ആരോപണം ഏൽപ്പിച്ചിട്ടും ഒരു വലിയ വിഭാഗം ആളുകൾ തന്നിലർപ്പിച്ച വിശ്വാസമാണ് ഈ കുറിപ്പ് പങ്കുവയ്ക്കാൻ കാരണം എന്നാണ് നടൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

Actor Kootikal Jayachandran: ‘ആരും അറച്ചു പോവുന്ന മാരകമായ ആരോപണം, നിങ്ങളില്‍ ചിലരാണ് ധൈര്യം’; കൂട്ടിക്കല്‍ ജയചന്ദ്രൻ
Koottickal JayachandranImage Credit source: Koottickal Jayachandran Facebook
sarika-kp
Sarika KP | Updated On: 11 Sep 2025 18:24 PM

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. ആരും അറച്ച് പോവുന്ന മാരകമായ ആരോപണം ഏൽപ്പിച്ചിട്ടും ഒരു വലിയ വിഭാഗം ആളുകൾ തന്നിലർപ്പിച്ച വിശ്വാസമാണ് ഈ കുറിപ്പ് പങ്കുവയ്ക്കാൻ കാരണം എന്നാണ് നടൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. മരണം വരെ നിങ്ങളുടെ മുന്നിൽ ഒരു ചെറിയ കലാകാരനായി നിൽക്കാൻ കൊതിയാണെന്നും ജയചന്ദ്രൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

നിങ്ങളോട് പങ്ക് വെയ്ക്കാത്ത ഒരുകാര്യവുമെനിക്കില്ല! നിങ്ങളുടെ വിശ്വാസ്യത കളയുന്ന ഒരുകാര്യവും ചെയ്തിട്ടുമില്ല! ഒരൊറ്റ സിനിമയിൽ എങ്കിലും ഈ ജന്മം അഭിനയിക്കണം എന്ന കുഞ്ഞുന്നാളിലെയുള്ള മോഹതീഷ്ണത ഒന്നു മാത്രം എന്നെ അവിടെയെത്തിച്ചു! ഒരു അസന്മാർഗ്ഗികതയിലൂടെയും പോകാൻ ഇടവരുത്താതെ പ്രകൃതി വഴികാട്ടി.ഹോ, അവിടെത്തിയിട്ട് എന്തൊക്കെ നേരിട്ടെന്നറിയാമോ! സഹപ്രവർത്തകര് ഞെളിപിരി കൊണ്ട് എന്തൊക്കെയോ ചെയ്യുന്നു, നാട്ടുകാരില്ലും, കൂട്ടുകാരിലും ‘ചിലർ’ ഇരിക്കപ്പൊറുതിയില്ലാതെ കീഴുമേല് മറിയുന്നു…ദാ! ഇപ്പോൾ ഭാര്യയൊഴിച്ച് കുറെ വീട്ടുകാരും!

Also Read: ‘മമ്മൂക്ക ക്ഷീണിച്ച് അവശനായോ? പുള്ളിയൊന്ന് സെറ്റായാല്‍ ഫോട്ടോ പുറത്ത് വിടും’: തുറന്ന് പറഞ്ഞ് ഇബ്രാഹിംകുട്ടി

കൂടെ ഒരുവൻ നന്നാവുന്നതിൽ ഇത്രയധികം വയറുനോവുണ്ടാകുന്ന മറ്റൊരു ജീവിയില്ല എന്നിട്ടും, ഈ അസൂയാമേദ്യങ്ങളുടെ ഇടയിലൂടെ ‘ദൃശ്യം’, ‘ചാന്തുപൊട്ട്’ ഇത്തരം അസാധ്യമായ വിജയങ്ങളുൾപ്പടെ മുപ്പതോളം സിനിമകളിൽ പങ്കാവാൻ കഴിഞ്ഞതിൽ അത്ഭുതം തോന്നുന്നു. അതിലെല്ലാം സഹകരിപ്പിച്ചവരെ മരണം വരെ സ്മരിക്കും., ദ്രോഹിച്ചവരെയും! ഇതെല്ലാം എഴുതാൻ കാരണം,ആരും അറച്ച് പോവുന്ന മാരകമായ ആരോപണം ഏൽപ്പിച്ചിട്ടും, നിങ്ങളിൽ ഒരു വലിയ വിഭാഗം മെസ്സേജിലൂടെയും, കമന്റിലൂടെയും എന്നിലുള്ള വിശ്വാസം അറിയിക്കുന്നത് കൊണ്ടാണ്! മരണം വരെ നിങ്ങളുടെ മുന്നിൽ ഒരു ചെറിയ കലാകാരനായി നിൽക്കാൻ കൊതിയാണ്! ഇനി, ഞാനേത് ഷേപ്പിൽ വരുവെന്നറിയത്തില്ല! ഏത് ഷേപ്പിൽ വന്നാലും നിങ്ങളുണ്ടാവണം! ഉണ്ടാവില്ലേടേ.