5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Krishna Kumar: ‘ദിയയുടെ ബിസിനസ് തകർക്കാര്‍ ശ്രമിച്ചു; പ്രൊട്ടക്ട് ചെയ്യും, അതില്‍ ശരിയോ തെറ്റോ നോക്കില്ല: തുറന്നു പറഞ്ഞ് കൃഷ്ണകുമാര്‍

Actor Krishna Kumar: മകള്‍ ദിയയുടെ ബിസിനസ് തകര്‍ക്കാന്‍ ശ്രമം നടന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്. വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

Krishna Kumar: ‘ദിയയുടെ ബിസിനസ് തകർക്കാര്‍ ശ്രമിച്ചു; പ്രൊട്ടക്ട് ചെയ്യും, അതില്‍ ശരിയോ തെറ്റോ നോക്കില്ല: തുറന്നു പറഞ്ഞ് കൃഷ്ണകുമാര്‍
KrishnakumarImage Credit source: instagram
sarika-kp
Sarika KP | Published: 01 Mar 2025 10:46 AM

മലയാളികൾക്ക് ഏറെ സുപരിചിതമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. മക്കളും ഭാര്യ സിന്ധു കൃഷ്ണയും സോഷ്യൽ മീഡിയയിൽ സജീവമാണ്. താരകുടുംബത്തിന്റെ ഒരോ വിശേഷങ്ങളും ആരാധകർ ഏറെ താൽപര്യത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ചും മക്കളെക്കുറിച്ചും സോഷ്യൽ മീഡിയ പ്രതികരണങ്ങളെക്കുറിച്ച് മറുപടി പറയുകയാണ് നടൻ കൃഷ്ണകുമാർ. മകള്‍ ദിയയുടെ ബിസിനസ് തകര്‍ക്കാന്‍ ശ്രമം നടന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്. വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ദിയയുടെ ബിസിനസ് തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ച് കൃഷ്ണ കുമാറിന്റെ വാക്കുകൾ ഇങ്ങനെ: ഇടയ്ക്ക് ദിയയുടെ കച്ചവടത്തെ തകർക്കാൻ ശ്രമിച്ചു. എല്ലാ യൂട്യൂബര്‍മാരും മോശമാണെന്നല്ല പറഞ്ഞതെന്നും എന്നാൽ ചില യൂട്യൂബർമാർ തിരഞ്ഞെടുത്ത് കരിവാരിത്തേക്കാനും ബിസിനസ് തകര്‍ക്കാനും ശ്രമിക്കുന്നുവെന്നുമാണ് കൃഷ്ണ കുമാര്‍ പറയുന്നത്.

Also Read:‘മറ്റുള്ളവർ പറയുന്ന തമാശയ്ക്ക് രമേഷ് പിഷാരടി ചിരിക്കാറില്ല’; വിമർശിച്ച് ധ്യാൻ ശ്രീനിവാസൻ

അത്ര വരെ താൻ ഇടപെട്ടില്ലായിരുന്നുവെന്നും എന്നാൽ നടക്കുന്നത് അതിക്രൂരമായ ക്രിമിനല്‍ ആക്ടിവിറ്റിയാണ് എന്ന് കണ്ടതോടെ ഇടപ്പെട്ടെന്നും താരം പറയുന്നു. എവിടെ പോകണം ആരോട് സംസാരിക്കണം എന്നൊക്കെ താൻ പറഞ്ഞുകൊടുത്തു. മക്കളെ താൻ സംരക്ഷിക്കുമെന്നും അവരുടെ കൂടെ നില്‍ക്കുമെന്നും അതില്‍ ശരിയോ തെറ്റോ നോക്കില്ലെന്നും താരം പറഞ്ഞു. എന്നാൽ മറ്റയാള്‍ ന്യായം ചെയ്താല്‍ തെറ്റായി കാണില്ലെന്നും കൃഷ്ണ കുമാർ‌‌ കൂട്ടിച്ചേർത്തു.

മകളുടെ വണ്ടിയിൽ മറ്റൊരു വാഹനം ഇടിച്ച സംഭവത്തെകുറിച്ചു കൃഷ്ണ കുമാർ സംസാരിച്ചു. വാഹനം ഇടിച്ചത് ഒരു പയ്യനായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ച് വേണ്ടത് ചെയ്തു. അവര്‍ക്ക് അത് വേണ്ടാ എന്ന് പറഞ്ഞിരുന്നതാണ്. എങ്കിലും അത് മനസമാധാനമായെന്നും താരംല പറയുന്നു. ഇതൊക്കെ മക്കളോട് പറഞ്ഞു കൊടുക്കാറുണ്ടെന്നും കൃഷ്ണ കുമാര്‍ പറയുന്നു.

സോഷ്യൽ മീഡിയയിൽ കുടുംബത്തിനെതിരെ വരുന്ന വിമർശനങ്ങളെ വളരെ നല്ല രീതിയിലാണ് എടുക്കാറുള്ളത്. ദിയയുടെ വിവാഹ ശേഷം തങ്ങൾ‌‌ കുടുംബസമേതം ഹണിമൂൺ പോയതിനെ കുറിച്ച് വന്ന ട്രോളുകളും വീഡിയോകളും ഉണ്ടാക്കി പണമുണ്ടാക്കുന്നെങ്കില്‍ സന്തോഷം എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.