Gayathri Suresh: ‘പറ്റിയ ഒരാള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്, പ്രണവിനെക്കുറിച്ച് ഇനി സംസാരിക്കില്ല; ഗായത്രി സുരേഷ് പറയുന്നു
Gayathri Suresh reveals her marriage concept: കല്യാണം കഴിച്ചാലും, ഒറ്റയ്ക്ക് ജീവിച്ചാലും സന്തോഷവും ദുഃഖവുമുണ്ടാകും. കുറച്ചുകൂടി തനിച്ച് ജീവിക്കുന്നതിലാണ് താല്‍പര്യമെന്ന് ഗായത്രി. കല്യാണം ചട്ടക്കൂടായിട്ട് തോന്നിയിട്ടുണ്ട്. പറ്റിയ ഒരാള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു. കുറച്ചു പൊസസീവാകുന്നതൊക്കെ ഇഷ്ടമെന്നും ഗായത്രി

ബാങ്ക് ഉദ്യോഗത്തില്‍ നിന്ന് മോഡലിംഗ് രംഗത്തേക്കും, തുടര്‍ന്ന് സിനിമയിലേക്കും എത്തിയ താരമാണ് ഗായത്രി സുരേഷ്. ജമ്‌നാ പ്യാരി എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. ഇപ്പോഴിതാ, താന്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് വെളിപ്പെടുത്തുകയാണ് ഗായത്രി. ജിഞ്ചര്‍ മീഡിയ എന്റർടെയ്ൻമെന്റ്സിനു നൽകിയ അഭിമുഖത്തിലാണ് ഗായത്രിയുടെ വെളിപ്പെടുത്തല്‍. കല്യാണം കഴിച്ചാലും, ഒറ്റയ്ക്ക് ജീവിച്ചാലും അതില്‍ സന്തോഷവും ദുഃഖവുമുണ്ടാകും. തനിക്ക് കുറച്ചുകൂടി തനിച്ച് ജീവിക്കുന്നതിലാണ് താല്‍പര്യമെന്ന് ഗായത്രി പറഞ്ഞു.
കല്യാണം ഒരു ചട്ടക്കൂടായിട്ട് തോന്നിയിട്ടുണ്ട്. പറ്റിയ ഒരാള്‍ക്ക് വേണ്ടി കാത്തിരിക്കുന്നതുകൊണ്ടാണ് കല്യാണം കഴിക്കാത്തത്. കുറച്ചു പൊസസീവാകുന്നതൊക്കെ ഇഷ്ടമാണ്. ”നീ എന്താ നിന്റെ ലൈഫ് വച്ച് കാണിക്കുന്നത്. നിന്റെ പോക്ക് കണ്ടിട്ട് പേടിയാവുന്നുണ്ട്” എന്ന് അമ്മ പറയാറുണ്ട്. അത് മൈന്‍ഡ് ചെയ്യാറില്ല. കുറേ കാലം കഴിഞ്ഞാല്‍ കൂട്ടിന് ആരുണ്ടാകുമെന്നും, ഒറ്റയ്ക്കാകുമോയെന്നും ചിന്തിച്ചിട്ടുണ്ടെന്നും ഗായത്രി വ്യക്തമാക്കി.
പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണമെന്നു പണ്ട് പറഞ്ഞതിനെക്കുറിച്ചും ഗായത്രി പ്രതികരിച്ചു. അതിനെക്കുറിച്ച് ഇനി സംസാരിക്കാന്‍ താല്‍പര്യമില്ല. അതിനെ പറ്റി സംസാരിക്കില്ല എന്നത് താന്‍ തനിക്ക് തന്നെ കൊടുത്ത വാക്കാണെന്നും ഗായത്രി വ്യക്തമാക്കി.




സിനിമയിലേക്ക്
നടിയാകണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. അച്ഛന് ഭയങ്കര എതിര്‍പ്പായിരുന്നു. ജമ്‌നാ പ്യാരി വന്നപ്പോള്‍ ഇനി തടഞ്ഞുനിര്‍ത്തിയിട്ട് കാര്യമില്ലെന്നും, കൂടെ നില്‍ക്കുകയാണ് വേണ്ടതെന്നും അച്ഛന് മനസിലായി.
ക്യാമ്പസ് പ്ലേസ്‌മെന്റ് വഴിയാണ് ബാങ്കില്‍ ജോലി കിട്ടിയത് മൂവാറ്റുപുഴയിലെ ബാങ്ക് ഓഫീസില്‍ ഇരിക്കുമ്പോഴാണ് മിസ് കേരളയുടെ ആഡ് വരുന്നത്. പിറ്റേ ദിവസം ഗ്രൂമിംഗിന് ജോയിന്‍ ചെയ്യണമെന്ന് പറഞ്ഞു. തുടര്‍ന്ന് ബാങ്കിലെ ജിഎമ്മിനോട് ചോദിച്ചിട്ട് പിറ്റേ ദിവസം ഗ്രൂമിംഗിന് പോയി. പിന്നീട് മിസ് കേരള ക്രൗണ്‍ കിട്ടിയപ്പോള്‍ വീട്ടുകാര്‍ക്ക് സന്തോഷമായി.
മിസ് സൗത്ത് ഇന്ത്യ നടക്കുമ്പോഴാണ് ചാക്കോച്ചന്‍ (കുഞ്ചാക്കോ ബോബന്‍) വിളിക്കുന്നത്. തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇന്‍ഡസ്ട്രിയുള്ള ഒരു സുഹൃത്തിന് അറിയാമായിരുന്നു. ആ സമയം ജംനാ പ്യാരിയിലേക്ക് അഭിനേതാക്കളെ തിരയുന്ന സമയമായിരുന്നു. സുഹൃത്ത് പറഞ്ഞറിഞ്ഞാണ് ചാക്കോച്ചന്‍ വിളിക്കുന്നത്. അത് കഴിഞ്ഞ് ആ സിനിമയുടെ സംവിധായകനും, നിര്‍മാതാവും, റൈറ്ററും കാണാന്‍ വന്നു. തുടര്‍ന്ന് ‘ഓക്കെ’ പറയുകയായിരുന്നുവെന്നും ഗായത്രി വ്യക്തമാക്കി.