AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kunchacko Boban : അതാണ് എന്റെ ഫാൻ സ്പെഷ്യൽ മൊമന്റ്… തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

Kunchacko Boban About His Fans : മലയാള സിനിമയിൽ പ്രത്യേക ഫാൻ ബേസ് തന്നെയുള്ള നടനാണ് കുഞ്ചാക്കോ ബോബൻ. പ്രായഭേദമന്യേ പലരും കുഞ്ചാക്കോ ബോബനെ ഇഷ്ടപ്പെടുന്നുണ്ട്. അതിൽ കൂടുതൽ പേരും കുഞ്ചാക്കോ ബോബന്റെ പഴയ സിനിമകൾ ഫോളോ ചെയ്തവരാണ്. ആരാധകരുമായി പ്രത്യേക അടുപ്പം സൂക്ഷിക്കാനും നടൻ ശ്രദ്ധിക്കാറുണ്ട്. ആരാധകരുമായി ബന്ധപ്പെട്ട് തന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ പ്രധാന അനുഭവങ്ങൾ കഴിഞ്ഞദിവസം കുഞ്ചാക്കോ ബോബൻ തുറന്നു പറഞ്ഞിരുന്നു.

Kunchacko Boban : അതാണ് എന്റെ ഫാൻ സ്പെഷ്യൽ മൊമന്റ്… തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ
Kunchacko BobanImage Credit source: Facebook / Kunchacko Boban
Amal KV
Amal KV | Published: 30 Jul 2026 | 12:37 PM

മലയാള സിനിമയിൽ പ്രത്യേക ഫാൻ ബേസ് തന്നെയുള്ള നടനാണ് കുഞ്ചാക്കോ ബോബൻ. പ്രായഭേദമന്യേ പലരും കുഞ്ചാക്കോ ബോബനെ ഇഷ്ടപ്പെടുന്നുണ്ട്. അതിൽ കൂടുതൽ പേരും കുഞ്ചാക്കോ ബോബന്റെ പഴയ സിനിമകൾ ഫോളോ ചെയ്തവരാണ്. ആരാധകരുമായി പ്രത്യേക അടുപ്പം സൂക്ഷിക്കാനും നടൻ ശ്രദ്ധിക്കാറുണ്ട്. ആരാധകരുമായി ബന്ധപ്പെട്ട് തന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ പ്രധാന അനുഭവങ്ങൾ കഴിഞ്ഞദിവസം കുഞ്ചാക്കോ ബോബൻ തുറന്നു പറഞ്ഞിരുന്നു. തന്റെ പുതിയ സിനിമയായ ഉന്മാദത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ആരാധകരുമായുള്ള അനുഭവങ്ങളെ കുറിച്ച് സംസാരിച്ചത്.

ആരാധകരുടെ ഏതെങ്കിലും മെസ്സേജ് വായിച്ച് കരഞ്ഞു പോകുന്ന സാഹചര്യമുണ്ടായിട്ടുണ്ടോ, സ്പെഷ്യൽ മൊമെന്റ് ഏതെങ്കിലും പറയാമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കുഞ്ചാക്കോ ബോബൻ പറഞ്ഞത് ഇങ്ങനെ – ആരാധകരുടെ മെസ്സേജ് വായിച്ചു കരഞ്ഞു പോകുന്ന സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല. ഇപ്പോൾ പൊതുവേ എല്ലാവരും നമ്മളെ കാണുമ്പോൾ സെൽഫിയും ഫോട്ടോയും എടുക്കാൻ ആണ് വരുന്നത്. പക്ഷേ വളരെ കുറച്ചു പേർ ഓട്ടോഗ്രാഫ് വേണമെന്ന് പറഞ്ഞ് പേപ്പറും പേനയുമായി വരാറുണ്ട്. അത് കുറച്ചുകൂടി പേഴ്സണലായി തനിക്ക് ഫീൽ ചെയ്യാറുണ്ട്. പണ്ടത്തെ കാലത്ത് ഒരുപാട് ഓട്ടോഗ്രാഫുകൾ നൽകിയിട്ടുണ്ട് എന്നും താരം പറഞ്ഞു.

Also Read : സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ; തൂക്കിയടിയും…. ഇമോഷ്ണൽ ഹുക്കും… ഇന്ത്യയിൽ റെക്കോർഡ് ബുക്കിം​ഗ്

ആരാധകരുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു സ്പെഷ്യൽ മൊമെന്റും കുഞ്ചാക്കോ ബോബൻ വിശദീകരിച്ചു. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു കോളേജിൽ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഏകദേശം 27 വർഷങ്ങളുടെ ഗ്യാപ്പിന് ശേഷമാണ് താൻ ആ കോളേജിൽ വീണ്ടും ചെല്ലുന്നത്. അങ്ങനെ കോളേജിൽ വീണ്ടും എത്തുമ്പോൾ പണ്ട് അവിടുത്തെ ആർട്സ് ക്ലബ് സെക്രട്ടറിയോ മറ്റോ ആയിരുന്ന ഒരു വനിത പണ്ട് താൻ അവിടെ എത്തിയപ്പോൾ എടുത്ത ഫോട്ടോയുമായി ആ ചടങ്ങിൽ വരികയും ഇപ്പോഴവിടെ പഠിക്കുന്ന കുട്ടികൾക്ക് ഒപ്പം നിന്ന് ആ ചിത്രം തന്നെ കാണിക്കുകയും ചെയ്തു. ഭയങ്കര സന്തോഷമാണ് അപ്പോൾ തോന്നിയത്. ഇത്രയും നാൾ ഒരു ആളുടെ മനസ്സിൽ നമ്മൾ ഉണ്ടാവുക എന്നുള്ളത് വലിയ കാര്യമാണ്. അത് തന്റെ സിനിമ ജീവിതത്തിലെ ഒരു സ്പെഷ്യൽ മൊമെന്റ് ആണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

കുഞ്ചാക്കോ ബോബൻ പോലീസ് വിഷത്തിലെത്തുന്ന ഉന്മാദം ജൂലൈ 31നാണ് തിയേറ്ററുകളിൽ എത്തുന്നത്. ഷാഹി കബീറിന്റെ തിരക്കഥയിൽ കിരൺ ദാസ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ലിജിമോൾ ആണ് സിനിമയിലെ നായിക. സിദ്ദിഖ്, സുധീഷ്, സാബു മോൻ, വൈശാഖ് നായർ, കൃഷ്ണപ്രഭ തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്.

English Summary

Kunchacko Boban is an actor who enjoys a dedicated fan base in Malayalam cinema, with admirers spanning all age groups many of whom have followed his work since his early films. He also makes it a point to maintain a close bond with his fans. Recently, he opened up about significant experiences from his film career involving his fans.

Follow Us