സത്യസന്ധമായി നിര്‍മിച്ച സിനിമ, ഇത്രയും സ്നേഹത്തോടെ ‘തുടരും’ സ്വീകരിച്ചതിന് നന്ദി; മോഹന്‍ലാല്‍

Mohanlal About Thudarum:പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ പ്രതികരണങ്ങൾ തന്നെ ആഴത്തിൽ സ്പർശിച്ചുവെന്നാണ് മോഹൻലാൽ പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.

സത്യസന്ധമായി നിര്‍മിച്ച സിനിമ, ഇത്രയും സ്നേഹത്തോടെ തുടരും സ്വീകരിച്ചതിന് നന്ദി; മോഹന്‍ലാല്‍

Thudarum Movie Poster (2)

Published: 

26 Apr 2025 | 02:10 PM

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ മുഖ്യകഥാപാത്രമായി എത്തിയ ചിത്രമാണ് തുടരും. കഴിഞ്ഞ ദിവസമാണ് ചിത്രം പുറത്തിറങ്ങിയത്. ആദ്യ ദിവസം തന്നെ ​ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഹൃദയസ്പർശിയായ പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് മോഹൻലാൽ. പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ പ്രതികരണങ്ങൾ തന്നെ ആഴത്തിൽ സ്പർശിച്ചുവെന്നാണ് മോഹൻലാൽ പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.

തുടരും സിനിമയെ ഹൃദയം തുറന്ന് സ്വീകരിച്ചതിന് അതിന്റെ ആത്മാവ് കണ്ടതിനും നന്ദിയെന്നാണ് മോഹൻലാൽസ കുറിപ്പിൽ പറയുന്നത്. സത്യസന്ധതയോടെ എടുത്ത ചിത്രം പ്രേക്ഷകരെങ്കിൽ പ്രതീക്ഷിച്ച പ്രതിധ്വനി ഉണ്ടാക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും ഇതാണ് ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും വലിയ പ്രതിഫലമെന്നും മോഹൻലാൽ കുറിച്ചു. ചിത്രം കണ്ട് ഓരോരുത്തരും അയക്കുന്ന സന്ദേശവും അഭിനന്ദനവും കണ്ട് മറുപടി പറയാൻ വാക്കുകൾ ഇല്ല. ചിത്രത്തെ ഇത്രയും സ്നേഹത്തോടെ സ്വീകരിച്ചതിനു നന്ദി. ഈ നന്ദി തന്റെത് മാത്രമല്ലെന്നും ഈ ടീമിന്റെ കൂടെയാണെന്നും മോഹൻലാൽ പറഞ്ഞു.

Also Read:‘ചേട്ടൻ നൽകിയത് എന്റെ 13 വർഷത്തെ കാത്തിരിപ്പിനുള്ള ഉത്തരം; അനുജനെപ്പോലെ കൂടെ കൂട്ടിയതിന് നന്ദി’

രഞ്ജിത്ത് എം, തരുൺ മൂർത്തി. കെ.ആർ. സുനിൽ, ശോഭന, ബിനു പപ്പു, പ്രകാശ് വർമ, ഷാജി കുമാർ, ജേക്‌സ് ബിജോയ്, പകരംവെക്കാനില്ലാത്ത ഞങ്ങളുടെ ടീം- നിങ്ങളുടെ കലാപരമായ കഴിയും അഭിനിവേശവുമാണ് തുടരും എന്താണോ അതാക്കിയത്. ശ്രദ്ധയോടെ, ലക്ഷ്യബോധത്തോടെ, എല്ലാത്തിനുമുപരി സത്യസന്ധതയോടെയാണ് ചിത്രം നിർമിച്ചത്. ഇത്രയും ആഴത്തിൽ അത് പ്രതിധ്വനിക്കുന്നത് കാണുന്നത് മറ്റേതൊരു പ്രതിഫലത്തേക്കാളും കൂടുതലാണ്. ഇതൊരു അനുഗ്രഹമാണ്. എല്ലാവർക്കും ഹൃദയംഗമമായ നന്ദി. എന്നെന്നും സ്‌നേഹത്തോടെയും നന്ദിയോടെയും നിങ്ങളുടെ സ്വന്തം മോഹൻലാൽ’, എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്

Loading...
Unable to load recommendations.
Follow Us
Related Stories
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ