Mohanlal: മോദി ഒരു യോഗി, രാജ്യത്തെ മാതാവിനെ പോലെ കാണുന്നു! പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് മോഹൻലാൽ

Mohanlal Praises Narendra Modi: നമ്മെ ഒരുപാട് പ്രചോദിപ്പിക്കുന്ന ഒരു മികച്ച ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ വാക്കുകൾ കരുത്തുറ്റതും...

Mohanlal: മോദി ഒരു യോഗി, രാജ്യത്തെ മാതാവിനെ പോലെ കാണുന്നു! പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് മോഹൻലാൽ

Mohanlal,Narendra Modi

Published: 

12 Mar 2026 | 07:43 AM

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് നടൻ മോഹൻലാൽ. മോദി രാജ്യത്തെ അമ്മയെ പോലെയാണ് കാണുന്നതെന്നും അദ്ദേഹം ഒരു യോഗിയാണ് എന്നും മോഹൻലാൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓരോ വാക്കുകളിലും ഒരു കരുത്തുറ്റ വ്യക്തിയെയാണ് കാണുന്നത് അദ്ദേഹം ഒരു മികച്ച ഭരണാധികാരി ആണെന്നും മോഹൻലാൽ പ്രശംസിച്ചു. പോഡ്കാസ്റ്റിലൂടെയാണ് മോഹൻലാലിന്റെ പ്രതികരണം.

നമ്മെ ഒരുപാട് പ്രചോദിപ്പിക്കുന്ന ഒരു മികച്ച ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ വാക്കുകൾ കരുത്തുറ്റതും വ്യക്തതയാർന്നതുമാണ്. കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക കരുതൽ താൻ അനുഭവിച്ചറിഞ്ഞതാണെന്നും മോഹൻലാൽ.ഒപ്പം തന്റെ സിനിമ കരിയറിനെ കുറിച്ചും മോഹൻലാൽ സംസാരിച്ചു. തനിക്ക് പ്രശസ്തരായ പല നടന്മാർക്കും നടിമാർക്കും ഒപ്പം അഭിനയിക്കാൻ സാധിച്ചു. മാത്രമല്ല താൻ ഒരിക്കലും വിജയങ്ങളിലും പരാജയങ്ങളിലും ഒരുപാട് ശ്രദ്ധ നൽകാറില്ല. കാരണം താൻ തന്റെ കരിയറിനെ കുറിച്ച് ഒരിക്കലും ആശങ്കപ്പെടാറില്ല.. ഒരു സിനിമ വിജയിക്കുന്നതും പരാജയപ്പെടുന്നതും ഒന്നും തന്റെ കൈകളിൽ അല്ല എന്നും മോഹൻലാൽ പറഞ്ഞു.

പ്രേം നസീർ, ശിവാജി, ഗണേശൻ, ശങ്കരാടി പോലുള്ള നടന്മാർക്കൊപ്പം തനിക്ക് അഭിനയിക്കാൻ സാധിച്ചു. അവരെന്നെ ഒരു മകനെ പോലെയോ സഹോദരനെ പോലെയോ ആണ് കണ്ടത്. അത്തരത്തിൽ തന്നെയാണ് താൻ എന്റെ സഹപ്രവർത്തകരോടും പെരുമാറാറുള്ളത്. എന്നെ സംബന്ധിച്ച് സിനിമ എന്ന് പറഞ്ഞാൽ ഒരു കുടുംബചിത്രം മാത്രമാണ് ഒരു സെറ്റിൽ നിന്നും മറ്റൊരു സെറ്റിലേക്ക് മാറുന്നു എന്ന് മാത്രം. സിനിമ വിജയിക്കുന്നതും പരാജയപ്പെടുന്നതും തന്റെ കൈകളിലല്ല. തന്റെ കരിയറിൽ ഒരുപാട് നല്ല സിനിമകളും മോശം സിനിമകളും ഉണ്ടായിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അഭിമുഖമായിരുന്നു കഴിഞ്ഞതൊക്കെ കുറച്ചുദിവസം ആയി മോഹൻലാലിന്റെ സോഷ്യൽ മീഡിയയിൽ വ്യാപകതോതിൽ പ്രചരിച്ചിരുന്നത്. മുഖ്യമന്ത്രിയോടുള്ള മോഹൻലാലിന്റെ ചോദ്യങ്ങളും അതിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയും എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രധാനമന്ത്രിയെ പ്രകീർത്തിച്ചുകൊണ്ട് മോഹൻലാൽ എത്തിയിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Jailer 2 Movie: വിനായകനെക്കാൾ മുകളിൽ നിൽക്കണം, സ്റ്റൈൽമന്നനെ വിറപ്പിക്കുമോ സുരാജ്!
Prithwiraj Sukumaran: മലയാളി അല്ലാത്ത ഒരാൾക്ക് മലയാളത്തിലെ ഏത് സിനിമ കാണിച്ചു നൽകും? പൃഥ്വിരാജ് പറഞ്ഞത് ആ പഴയ സിനിമയുടെ പേര്
“ഞാൻ സംവിധാനം ചെയ്യുന്ന സിനിമക്കായി മമിതയോട് കഥപറയാൻ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല”: സംഗീത് പ്രതാപ്
“ശാന്തിവിള ദിനേശ് എനിക്കിട്ട് ഒണ്ടാക്കേണ്ട” കടുത്ത ഭാഷയിൽ വിമർഷിച്ച് ധർമ്മജൻ ബോൾഗാട്ടി
Manju Pathrose: KSRTC ചേർത്തൊരു തെറി! സൈബർസെല്ലിൽ പരാതിപ്പെട്ടപ്പോൾ ചിലവാണെന്ന്, ചിരിയാണ് വന്നത്! തുറന്നടിച്ച് മഞ്ജു പത്രോസ്
Bigg Boss Malayalam Season 8 : നടുവൊടിയുന്ന എട്ടിന്റെ പണി! ഐശ്വര്യയും മൃദുലയും ജയിലിൽ
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഒരു ഗ്രാം സ്വര്‍ണം 35,000 രൂപയിലേക്ക്; പെട്ടെന്ന് തന്നെ വാങ്ങിച്ചോളൂ
ദിവസവും രാവിലെ രണ്ട് ഗ്രാമ്പു ചവച്ചാലുള്ള ഗുണങ്ങൾ!
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട