AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Naslen: അഹങ്കാരിയാണോ? വിമർശനങ്ങൾക്ക് വ്യക്തമായ മറുപടിയുമായി നസ്ലിൻ

Naslen Respond To Criticism:ബത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമയുടെ റിലീസിന് പിന്നാലെയാണ് നസ്ലിൻ അപ്രതീക്ഷിതമായ ചില വിമർശനങ്ങൾ നേരിടേണ്ടിവന്നത്.അതിന് കാരണമായതോ പ്രേമലു സംവിധായകനായ ഗിരീഷ് എ ഡിയുടെ ചില തുറന്നു പറച്ചിലുകളും. എന്നാൽ ഗിരീഷ് എവിടെയും നസ്ലിന്റെ പേര് പറഞ്ഞിട്ടില്ല എന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്.എന്നാൽ ഇത് നസ്ലിൻ ആണ് എന്ന സോഷ്യൽ മീഡിയയുടെ അനുമാനം രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു തന്നെ താരത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ................

Naslen: അഹങ്കാരിയാണോ? വിമർശനങ്ങൾക്ക് വ്യക്തമായ മറുപടിയുമായി നസ്ലിൻ
NaslenImage Credit source: Social Media
Ashli C
Ashli C | Published: 11 Nov 2026 | 10:37 PM

പ്രതിദിനം ആരാധകരുടെ എണ്ണം വർധിച്ചുവരികയാണ് നടൻ നസ്ലിന്. മലയാളത്തിൽ മാത്രമല്ല തമിഴിലും താരത്തിന് വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്. കുട്ടി താരമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ നസ്ലിൻ ഇപ്പോൾ നായകനായും വില്ലനായും എല്ലാം തന്റെ അഭിനയ മികവ് ദിനംപ്രതി മാറ്റുരച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇടയ്ക്ക് താരത്തിനെതിരെ വലിയ വിമർശനങ്ങളും എത്തിയിരുന്നു. ബത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമയുടെ റിലീസിന് പിന്നാലെയാണ് നസ്ലിൻ അപ്രതീക്ഷിതമായ ചില വിമർശനങ്ങൾ നേരിടേണ്ടിവന്നത്. സിനിമ പ്രേമികൾ ഏറെ ഇഷ്ടപ്പെട്ട നസ്ലിൻ മമ്മിത ബൈജു കോമ്പോ ചിത്രമായ പ്രേമലുവിന്റെ രണ്ടാം ഭാഗം നടക്കാതായി പോയത് താരം കാരണമാണെന്ന ആരോപണമാണ് താരത്തിനെ വിമർശനങ്ങൾ നൽകിയത്.

താനൊരു അഹങ്കാരിയാണോ..?

അതിന് കാരണമായതോ പ്രേമലു സംവിധായകനായ ഗിരീഷ് എ ഡിയുടെ ചില തുറന്നു പറച്ചിലുകളും. എന്നാൽ ഗിരീഷ് എവിടെയും നസ്ലിന്റെ പേര് പറഞ്ഞിട്ടില്ല എന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്.എന്നാൽ ഇത് നസ്ലിൻ ആണ് എന്ന സോഷ്യൽ മീഡിയയുടെ അനുമാനം രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു തന്നെ താരത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ എത്തി. എന്നാൽ ഇപ്പോൾ ഇതാ താനൊരു അഹങ്കാരിയാണോ എന്ന് ചോദ്യത്തിന് വളരെ വ്യക്തമായി മറുപടി പറഞ്ഞിരിക്കുകയാണ് താരം.

ALSO READ:സഞ്ജുവിന് കേട്ട് മതിവരാത്ത ആ പാട്ട് ഇതാണ്; ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഫേവറിറ്റ് ട്രാക്ക് പങ്കുവെച്ച് ചാരുലത

അഹങ്കാരിയാണോ എന്ന മാധ്യമപ്രവർത്തനത്തിന്റെ ചോദ്യത്തിന് അഹങ്കാരം ഉണ്ടോ എന്നൊരു മറു ചോദ്യമാണ് നസ്ലിൻ ഉന്നയിച്ചത്. ഈ ചോദ്യത്തിന് പ്രത്യേകിച്ച് ഒന്നും തന്നെ കമന്റ് ചെയ്യാനില്ല എന്നും വ്യക്തമാക്കി. എന്നാൽ നസ്ലിനോടുള്ള ഈ ചോദ്യത്തിന് ഏതെങ്കിലും അഹങ്കാരികൾ താൻ ഒരു അഹങ്കാരിയാണ് എന്ന് സമ്മതിച്ചു തരുമോ എന്നായിരുന്നു സംവിധായകൻ ജിത്തു മാധവൻ തമാശ രൂപേണ പ്രതികരിച്ചത്. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിനിടയായിരുന്നു ഈ ചോദ്യം വന്നിരുന്നത്.

സോഷ്യൽ മീഡിയയിലും ട്രോളുകളിലും എല്ലാം നസ്ലിൻ അഹങ്കാരിയാണ് എന്ന വിമർശനം വരുന്നുണ്ടല്ലോ എന്ന് ചോദിച്ചു തുടങ്ങുമ്പോൾ തന്നെ ഇടപെട്ടുകൊണ്ട് എന്തേ ഈ ചോദ്യം വന്നില്ല എന്ന് ചിന്തിക്കുകയായിരുന്നു എന്നും പറയുന്നുണ്ട്. എന്നാൽ അത് തുടർന്നുകൊണ്ട് അയാൾ ചോദിക്കുന്നത് എന്താ പറയുക ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്റെ എന്ന് പറഞ്ഞു തുടരുമ്പോൾ തന്നെ നസ്ലിൻ അതിൽ ഇടപെട്ടുകൊണ്ട് അത് അഹങ്കാരമാണോ എന്നും ചോദിക്കുന്നുണ്ട്.

ENGLISH SUMMARY

The number of fans for actor Naslen is growing day by day. He commands a significant fan base not only in Malayalam cinema but also in Tamil. Having first appeared before the audience as a child star, Naslen is now consistently demonstrating his acting prowess by taking on diverse roles—ranging from protagonists to antagonists. However, he has also faced substantial criticism at times; notably, he encountered some unexpected backlash following the release of the film *Bethlehem Kudumbayunit*.

Follow Us