AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bharathanatyam 3 Update: ഭരതനാട്യം 3-യിൽ എന്ത് പ്രതീക്ഷിക്കാം, രണ്ടാം ഭാഗത്തിലെ താരങ്ങൾ ഉണ്ടാകുമോ?; അപ്ഡേറ്റ് പുറത്തുവിട്ട് സൈജു കുറുപ്പ്

Will the Cast of Mohiniyattam Return for Bharatanatyam 3? Saiju Kurup Reveals: സിനിമയുടെ ആദ്യ ഭാഗത്തിലെ കുറേ കാര്യങ്ങൾ രണ്ടാം ഭാഗത്തിൽ വന്നിട്ടുണ്ട്. ആ നിലയ്ക്ക് കഥയുടെ തുടർച്ച മൂന്നാം ഭാഗത്തിലും ഉണ്ടാകും. സിനിമ എങ്ങനെയായിരിക്കണം എന്നതിൽ തുടക്കം മുതൽ അവസാനം വരെയുള്ള ഒരു ഔട്ട്ലൈൻ സംവിധായകൻ കൃഷ്ണദാസ് മുരളി ഇതിനോടം എഴുതിയിട്ടുണ്ട് എന്ന് സൈജു കുറുപ്പ് വെളിപ്പെടുത്തി

Bharathanatyam 3 Update: ഭരതനാട്യം 3-യിൽ എന്ത് പ്രതീക്ഷിക്കാം, രണ്ടാം ഭാഗത്തിലെ താരങ്ങൾ ഉണ്ടാകുമോ?; അപ്ഡേറ്റ് പുറത്തുവിട്ട് സൈജു കുറുപ്പ്
‘ഭരതനാട്യം 3 രാസലീലImage Credit source: Facebook Saiju Govinda Kurup
Sumeesh T Unneen
Sumeesh T Unneen | Published: 11 Nov 2026 | 01:51 PM

മലയാള സിനിമാ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ആവേശത്തിലാക്കിയാണ് ഭരതനാട്യത്തിൻ്റെ മൂന്നാം ഭാഗം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ‘ഭരതനാട്യം 3 രാസലീല’ ഒരു ഹൊറർ കോമഡി ചിത്രമായാണ് എത്തുന്നത് എന്ന ട്വിസ്റ്റുകൂടി വന്നതോടെ പ്രേക്ഷർ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സൈജു കുറുപ്പ്. ഭരതനാട്യം 2 മോഹിനിയാട്ടം എന്ന സിനിമയുടെ കഥയുടെയും കഥാപാത്രങ്ങളുടെയും തുടർച്ച തന്നെയായിരിക്കും മൂന്നാം ഭാഗം എന്ന് പ്രേംപാറ്റ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സൈജു കുറുപ്പ് പറഞ്ഞു.

സിനിമയുടെ ആദ്യ ഭാഗത്തിലെ കുറേ കാര്യങ്ങൾ രണ്ടാം ഭാഗത്തിൽ വന്നിട്ടുണ്ട്. ആ നിലയ്ക്ക് കഥയുടെ തുടർച്ച മൂന്നാം ഭാഗത്തിലും ഉണ്ടാകും. സിനിമ എങ്ങനെയായിരിക്കണം എന്നതിൽ തുടക്കം മുതൽ അവസാനം വരെയുള്ള ഒരു ഔട്ട്ലൈൻ സംവിധായകൻ കൃഷ്ണദാസ് മുരളി ഇതിനോടം എഴുതിയിട്ടുണ്ട് എന്ന് സൈജു കുറുപ്പ് വെളിപ്പെടുത്തി. നിലവിൽ കൃഷ്ണദാസ് മുരളി മറ്റൊരു സിനിമയുടെ എഴുത്തിലാണ്. അതിനാൽ ഭരതനാട്യം മുന്നാം ഭാഗത്തിൻ്റെ തിരക്കഥ പൂർണമായ ഒരു അവസ്ഥയിലേക്ക് എത്തിയിട്ടില്ല. അടുത്ത വർഷത്തോടെ തിരക്കഥ പൂർത്തിയാകും എന്നും ഭരതൻ നായരുടെ കുടുംബം മുഴുവനും അടുത്ത സിനിമയിലും ഉണ്ടാകും എന്നും സൈജു കുറുപ്പ് വെളിപ്പെടുത്തി.

Also Read: “ഓർമ്മയുടെ ചെപ്പിൽ എനിക്കൊരൽപ്പമിടം”; ലേട്ടൻ്റെയും മമ്മൂക്കയുടെയും ഓട്ടോഗ്രാഫുകൾ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നുണ്ടെന്ന് വിനീത്

പ്രേക്ഷകർ ചിന്തിക്കുന്ന രീതിയിലായിരിക്കില്ല ഭരതനാട്യത്തിൻ്റെ മൂന്നാം ഭാഗം ‘രാസലീല’ എന്ന് നേരത്തെ കാൻ ചാനൽ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കലാരഞ്ജിനി വ്യക്തമാക്കിയിരുന്നു. മോഹിനിയാട്ടം സിനിമയുടെ ഒരു രീതിവച്ച്, ഇങ്ങനെയായിരിക്കാം മൂന്നാം ഭാഗം എന്നൊക്കെയുള്ള ചിന്തകൾ പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാകും. എന്നാൽ ആ രീതിയിലൊന്നുമാകില്ല സംവിധായകൻ കൃഷ്ണദാസ് മുരളി സിനിമയെ കാണുക എന്ന് കലാരഞ്ജിനി ഉറപ്പിച്ച് പറയുന്നു. മൂന്നാം ഭാഗം എന്താണെന്ന് കൃഷ്ണദാസ് മുരളിക്ക് മാത്രമേ അറിയൂ എന്നും കലാരഞ്ജിനി വ്യക്തമാക്കിയിരുന്നു.

2024 ആഗസ്റ്റ് 30-നാണ് ആദ്യ ചിത്രം ഭരതനാട്യം തിയറ്ററുകളിൽ എത്തുന്നത്. ചില ചിത്രങ്ങൾ തീയറ്ററുകളിൽ അത്ര കണ്ട് ശ്രദ്ധിക്കപ്പെടാറില്ല. പിന്നീട് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ എത്തുമ്പോഴാണ് സിനിമ പ്രേക്ഷകർ കൂടുതൽ സ്വീകരിക്കുക. അത് തന്നെയാണ് ഭരതനാട്യത്തിൻ്റെ കാര്യത്തിലും സംഭവിച്ചത്. ഒ.ടി.ടി റിലീസിന് ശേഷം വലിയ പ്രേക്ഷക പ്രശംസ സിനിമയെയും അഭിനയതാക്കളെയും തേടിയെത്തി. ചിത്രത്തിന് ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ടായി. ഇതാണ് രണ്ടാം ഭാഗം ഒരുക്കാൻ അണിയറ പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകിയത്.

രണ്ടാം ഭാഗം അക്ഷരാർത്ഥത്തിൽ തീയറ്ററുകളിൽ ആഘോഷമായി മാറി. സിനിമയിലെ ഡയലോഗുകൾ മലയളികളുടെ ഭാഷാ പ്രയോഗങ്ങളിലേക്ക് വരെ കടന്നെത്തി. ചിത്രം സോഷ്യൽ മീഡിയയിലാകെ വലിയ തരംഗവും സൃഷ്ടിച്ചു. ഈ വർഷം മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായി ഭരതനാട്യം മാറുകയും ചെയ്തു. സാക്നിലിൻ്റെ കണക്കുകൾ പ്രകാരം റിലീസ് ദിനം തന്നെ 31 ലക്ഷം രൂപ ഗ്രോസ് കളക്ഷൻ സിനിമ നേടിയിരുന്നു. ആട് 3 ഉൾപ്പടെയുള്ള വമ്പൻ സിനിമകളെ മറികടന്നായിരുന്നു ഈ നേട്ടം. കോമഡിയിൽ നിന്നും ഹൊറർ കോമഡിയിലേക്കുള്ള ചുവടുമാറ്റം ബോക്സ് ഓഫീസിൽ പുതിയൊരു ചരിത്രം സൃഷ്ടിക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

English Summary

Actor Saiju Kurup confirmed that the horror-comedy Bharathanatyam 3: Raasaleela will continue the story from the second part, bringing back the entire Bharathan Nair family cast.

Follow Us