Actor Mohanlal: നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്! ലഹരിക്കെതിരെ മോഹൻലാലിന്റെ കിടിലൻ പ്രസംഗം
Actor Mohanlal about Drugs:ലൂസിഫർ എന്ന സിനിമയിൽ സ്റ്റീഫൻ നെടുമ്പിള്ളിയായ മോഹൻലാൽ പറയുന്ന അതേ ഡയലോഗ് വച്ചാണ് തുടക്കം. സിനിമയിൽ വില്ലനോട് മോഹൻലാൽ പറയുന്ന ഡയലോഗ് ആണ് നാര്‍കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന്. ഇതേ വാചകത്തിൽ തുടങ്ങി കൊണ്ടാണ് മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുടെ വേദിയിൽ വെച്ച് കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ലഹരി.......

Mohanlal, Vd Satheesan
മോഹൻലാൽ നടത്തിയ പ്രസംഗം കൈയ്യടി നേടുന്നു. മുഖ്യമന്ത്രി വി ഡി സതീശന് വേണ്ടി പറവൂരിൽ വച്ച് നടത്തിയ സ്വീകരണ പരിപാടിയിൽ പ്രസംഗിക്കുമ്പോൾ ആയിരുന്നു മോഹൻലാൽ ലഹരിക്കെതിരെ കിടിലൻ പ്രസംഗം നടത്തിയത്. ലൂസിഫർ എന്ന സിനിമയിൽ സ്റ്റീഫൻ നെടുമ്പിള്ളിയായ മോഹൻലാൽ പറയുന്ന അതേ ഡയലോഗ് വച്ചാണ് തുടക്കം.
സിനിമയിൽ വില്ലനോട് മോഹൻലാൽ പറയുന്ന ഡയലോഗ് ആണ് നാര്‍കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന്. ഇതേ വാചകത്തിൽ തുടങ്ങി കൊണ്ടാണ് മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുടെ വേദിയിൽ വെച്ച് കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ലഹരി മാഫിയകൾക്കെതിരേയും യുവാക്കളിൽ വളർന്നുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെയും അദ്ദേഹം സംസാരിച്ചത്.
മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു
നാര്‍കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന് എന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. കേരളത്തിൽ ഇപ്പോൾ മയക്കുമരുന്ന് ഒഴുകുകയാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ സ്കൂൾ കവാടത്തിൽ വരെ മയക്കുമരുന്ന് എന്ന വലിയ വിപത്ത് എത്തിയിരിക്കുന്നു. ഉരുക്ക് മുഷ്ടിയും ദൃഢനിശ്ചയവുമായി സർക്കാർ മുന്നിൽ നിന്നാൽ മയക്കുമരുന്ന് എന്ന വിപത്തിനെ നമുക്ക് തുടച്ചുനീക്കാൻ സാധിക്കും. അതിനുള്ള കരുത്ത് ഈ ഗവൺമെന്റിന് ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
എല്ലാ രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരുമായി സൗഹൃദം നിലനിർത്തുന്ന ആളാണ് ഞാൻ. കക്ഷിരാഷ്ട്രീയമല്ല രാഷ്ട്രീയ ബോധമാണ് എന്നെ എപ്പോഴും നയിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാ ജനങ്ങളുടേതും ആണ്. സർക്കാറിനും മുഖ്യമന്ത്രിക്ക് മാത്രമായി ഇവിടെ വിപ്ലവങ്ങൾ കൊണ്ടുവരാൻ സാധിക്കില്ല എന്ന് എനിക്കറിയാം. അവകാശങ്ങൾക്കൊപ്പം വരുന്ന നിഴലാണ് കടമകൾ.
ഒരു കലാകാരൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും എന്നത്തേയും പോലെ സതീശൻ സാറിനും അദ്ദേഹത്തിന്റെ സർക്കാറിനും ഞാൻ വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തിൽ ചെറുതും വലുതുമായ ഒരുപാട് കരങ്ങൾ മുഖ്യമന്ത്രി സതീശൻ സാറിന് ഒപ്പം ഉണ്ട്. ധീരമായി ഈ കേരളത്തെ നയിക്കുക. നമുക്കൊന്നായി കേരളത്തെ മാറ്റിയെടുക്കാം. എല്ലാ പരാധീനകളെയും മറികടക്കാം. പറവൂർ എന്ന് പറഞ്ഞാൽ ഞങ്ങൾ സിനിമാക്കാർക്ക് പറവൂർ ഭരതൻ ചേട്ടനാണ്.
എന്നും മോഹൻലാൽ പറഞ്ഞു കൂടാതെ മുഖ്യമന്ത്രി വിഡി സതീശനെ പ്രശംസിച്ചുകൊണ്ടും അദ്ദേഹം സംസാരിച്ചു. ഒരാളെ മുഖ്യമന്ത്രി ആയി കിട്ടുവാൻ വേണ്ടി കേരളം മുറവിളിയാ വിരളമായ ഒരു സംഭവമായിരുന്നു അത് എന്നും അദ്ദേഹം പറഞ്ഞു.പറവൂരിന് മാത്രമല്ല കേരളത്തിന് ഒട്ടാകെ ഈയൊരു വ്യക്തിയെ മുഖ്യമന്ത്രിയായി വേണമെന്ന് തോന്നാൻ കാരണമെന്താണ് എന്ന് താനാ ദിവസങ്ങളിൽ ഏറെ ആലോചിച്ചിട്ടുണ്ട് എന്നും മോഹൻലാൽ പറഞ്ഞു.
സത്യസന്ധത, സുതാര്യത ബഹുമാനപ്പെട്ട സതീശൻ സാറിൽ നിന്നും ഇത് രണ്ടും പ്രകടമാണ്. ജീവിതത്തിൽ ഇനി മുന്നോട്ടുപോകുമ്പോൾ എന്തൊക്കെ കൈമോശം വന്നാലും ഇവ രണ്ടും കാത്തുസൂചിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നാണ് പ്രാർത്ഥിക്കുന്നതും ആശംസിക്കുന്നതും. നെഹ്റുവിൻ സോഷ്യലിസ്റ്റ് ആയ വിഡി സതീശൻ നെഹ്റുവിനെ പോലെ തന്നെ വലിയൊരു ഡ്രീമർ ആവാതെ തരമില്ല അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലൂടെ കേരളം മഴവിൽ ഭംഗിയോടെ വളരും എന്ന് താൻ പ്രത്യാശിക്കുന്നു എന്നും മോഹൻലാൽ ആശംസിച്ചു.
ENGLISH SUMMARY
Actor Mohanlal’s speech is getting applause. Mohanlal gave a powerful speech against drug abuse while addressing a reception for Chief Minister VD Satheesan in Paravur. It started with the same dialogue that Mohanlal utters as Stephen Nedumpilli in the movie Lucifer.