AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Women’s Health Care: കർക്കിടക മാസത്തിൽ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ശരീരത്തെ ഇങ്ങനെ പരിപാലിക്കാം

Women's Health Care in Karkidakam: പൊതുവെ ഈ സമയം അസുഖങ്ങളുടെ കാലമാണ്. അതിനാൽ അത്തരം രോ​ഗങ്ങളെ അകറ്റി നിർത്താനും വരാതെ നോക്കാനും കൂടിയാണ് ഇത്തരം മാറ്റങ്ങൾ പണ്ടുമുതൽക്കെ ചെയ്തുവരുന്നത്. കർക്കിടക മാസത്തിൽ മറ്റാരെക്കാളും ശരീരത്തെ സ്നേഹിക്കേണ്ടതും സംരക്ഷിക്കേണ്ടതും സ്ത്രീകളാണ്. അടുത്തവർഷത്തിൽ നല്ല ആരോഗ്യത്തോടും ഊർജസ്വലതയോടും കൂടി ജീവിക്കുവാനും ശരീരവും മനസ്സും ശുദ്ധീകരിക്കുവാനും ഈ കർക്കടകമാസത്തിൽ നമുക്ക് എങ്ങനെ തയ്യാറെടുക്കാമെന്ന് നോക്കാം.

Women’s Health Care: കർക്കിടക മാസത്തിൽ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ശരീരത്തെ ഇങ്ങനെ പരിപാലിക്കാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 16 Jul 2026 | 06:23 PM

കർക്കിടക മാസം അഥവ രാമായണ മാസം ഭക്തിയുടെയും പുണ്യത്തിൻ്റെ ഒപ്പം ആരോ​ഗ്യ സംരക്ഷണത്തിൻ്റെയും നീണ്ട ദിവസങ്ങളാണ്. ഒരു മാസം എന്നാൽ അടുത്ത ഒരു വർഷത്തേക്ക് ശരീരത്തിനെ എങ്ങനെയെല്ലാം ആരോ​ഗ്യത്തോടെ നിലനിർത്താം എന്നാണ് മലയാളികൾ ചിന്തിക്കുന്നത്. അതിൻ്റെ ഭാ​ഗമായി കർക്കിടക ചികിത്സയും കുളിയും എന്തിന് ഭക്ഷണത്തിൽ വരെ നിരവധി മാറ്റങ്ങൾ വരുത്താറുണ്ട്. പൊതുവെ ഈ സമയം അസുഖങ്ങളുടെ കാലമാണ്.

അതിനാൽ അത്തരം രോ​ഗങ്ങളെ അകറ്റി നിർത്താനും വരാതെ നോക്കാനും കൂടിയാണ് ഇത്തരം മാറ്റങ്ങൾ പണ്ടുമുതൽക്കെ ചെയ്തുവരുന്നത്. കർക്കിടക മാസത്തിൽ മറ്റാരെക്കാളും ശരീരത്തെ സ്നേഹിക്കേണ്ടതും സംരക്ഷിക്കേണ്ടതും സ്ത്രീകളാണ്. അടുത്തവർഷത്തിൽ നല്ല ആരോഗ്യത്തോടും ഊർജസ്വലതയോടും കൂടി ജീവിക്കുവാനും ശരീരവും മനസ്സും ശുദ്ധീകരിക്കുവാനും ഈ കർക്കടകമാസത്തിൽ നമുക്ക് എങ്ങനെ തയ്യാറെടുക്കാമെന്ന് നോക്കാം.

ALSO READ: കർക്കിടക കുളി എപ്പോൾ ചെയ്യണം, എങ്ങനെ ചെയ്യണം? യഥാർത്ഥ രീതി ഇതാ

കർക്കടകമാസത്തിൽ ഔഷധങ്ങൾക്ക് വീര്യം കൂടുന്നതുകൊണ്ട് ശരീരം അത് സ്വീകരിക്കാൻ അനുയോജ്യമാണ്. അതിനാൽ കർക്കടകമാസം ആയുർവേദചികിത്സയ്ക്ക് പറ്റിയ സമയമാണെന്ന് പറയുന്നത്. ഇന്നത്തെ സ്ത്രീകൾക്ക് വീട്ടുകാര്യവും അതോടൊപ്പം ഓഫീസ് ജോലിയും ഒരുപോലെ നോക്കേണ്ട അവസ്ഥയാണ്. എന്നാൽ, ഒരു വർഷത്തിൽ ഒരു മാസമെങ്കിലും നമ്മുടെ ആരോഗ്യത്തിനായി നമ്മൾ എന്തെങ്കിലും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ട് ഈ കർക്കടകമാസത്തിൽ സ്ത്രീകളുടെ ആരോ​ഗ്യം സംരക്ഷിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് അറിഞ്ഞിരിക്കാം.

കോവിഡ് മഹാമാരിയും പലതരം വൈറസുകളുടെ സാനിധ്യവും എല്ലാ പ്രായക്കാർക്കും രോഗപ്രതിരോധശേഷി കുറയ്ക്കാൻ കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ നമ്മെ ഏത് നിമിഷവും പകർച്ചവ്യാധികൾ പിടികൂടാം. അതിനാൽ ചന്നെ എല്ലാവരും രോഗപ്രതിരോധശേഷി വർധിപ്പിക്കുവാൻ വേണ്ട കാര്യങ്ങൾ ചെയ്തുകൊണ്ടേ ഇരിക്കണം. സ്ത്രീകളുടെ ആരോഗ്യത്തിന്റെ പ്രധാന ഘടകമാണ് ഈസ്ട്രജൻ എന്ന ഹോർമോൺ. ആർത്തവ വിരാമത്തോടെ ഇതിന്റെ പ്രവർത്തനം നിൽക്കുമ്പോൾ സ്ത്രീകൾക്ക് ചില ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നു.

അതിനാൽ തന്നെ ആദ്യം ശ്രദിദ്ധിക്കേണ്ടത് ഭക്ഷണത്തിലാണ്. ഫൈറ്റോ ഹോർമോൺ ധാരാളമടങ്ങിയ അടങ്ങിയവയാണ് കാച്ചിൽ, ചേന, ചേമ്പ്, ചക്ക, ചെറുകിഴങ്ങുകൾ, നാരുകൾ അടങ്ങിയ പച്ചക്കറികൾ, ഇലക്കറികൾ, റാഗി, ചെറുപയർ, തവിടുകളയാത്ത ധാന്യവർഗങ്ങൾ തുടങ്ങിയവ. അതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശതാവരി, നറുനീണ്ടി, കറ്റാർ വാഴ, രാമച്ചം തുടങ്ങിയവയും ശരീരപ്രകൃതിയും, രോഗവസ്ഥയ്ക്കും അനുസരിച്ച് ഔഷധങ്ങൾ, എണ്ണകൾ, പാൽ കഷായം തുടങ്ങിയവയും കർക്കിടക മാസത്തിൽ സേവിക്കുന്നത് വളരെ നല്ലതാണ്.

ഔഷധകൂട്ടുകളിട്ട് തിളപ്പിച്ച വെള്ളത്തിൽ ഇരിക്കൽ (അവഗാഹം), പിച്ചം ധാരണം (ഉള്ളിൽ മരുന്നു വയ്ക്കുക) തുടങ്ങിയവ ഏതെങ്കിലും ഒരു ആയുർവേദ വിദ​ഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യുക. ഇവയെല്ലാം നിങ്ങളുടെ ആരോ​ഗ്യത്തെ വേണ്ടവിധത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന രീതികളാണ്. പ്രസവാനന്തര പരിചരണത്തിന് ഉപയോഗിക്കുന്നതുപോലെയുള്ള ഔഷധക്കൂട്ടുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുന്നത് ഗർഭപാത്ര ശുദ്ധിക്കും ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാനും നല്ലതാണ്.

ഭക്ഷണക്രമം

കർക്കിടകക്കഞ്ഞി: ഉലുവ, ആശാളി, നവരയരി, ജീരകം, വിവിധ ഔഷധച്ചാറുകൾ എന്നിവ ചേർത്തുണ്ടാക്കുന്ന കർക്കിടകക്കഞ്ഞി രാത്രി ഭക്ഷണത്തിന് പകരമായി കഴിക്കുക. ഇത് സ്ത്രീകളുടെ ശരീരത്തിന് ആവശ്യമായ ഇരുമ്പ്, കാൽസ്യം എന്നിവ നൽകുകയും ദഹനം സുഗമമാക്കുകയും ചെയ്യും. ഒരു മാസം തുടർച്ചയായി ചെയ്താൽ അതിൻ്റെ ​ഗുണം പിന്നീടുള്ള ഒരു വർഷത്തേക്ക് കിട്ടുമെന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത.

ചെറുചൂടുള്ള പാനീയങ്ങൾ: തണുത്ത വെള്ളം പൂർണ്ണമായും ഒഴിവാക്കി, ചുക്കോ ജീരകമോ ഇട്ട് തിളപ്പിച്ച വെള്ളം മാത്രം കർക്കിടക മാസത്തിൽ കുടിക്കുക. ഇത് ശരീരത്തിലെ മെറ്റബോളിസം ഉയർത്താൻ സഹായിക്കും. കൂടാതെ തണുപ്പ് മുലമുണ്ടാകുന്ന പല അസുഖങ്ങളെ അകറ്റി നിർത്താനും സഹായിക്കും.

English Summary:

Karkidakam 2026, Here Is The Things women should pay attention to during Karkidakam Month. In this month womens must do ayurvedic bath, treatment And diet practices. Check the complete details.

 

Follow Us