AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

RJ Bincy: ‘കൈ കടിച്ചു മുറിച്ചു, ഒരുപാട് ഉപദ്രവിച്ചു…’ സ്‌നേഹം റീലില്‍ മാത്രം ആര്‍.ജെ ബിന്‍സിക്കെതിരെ സഹോദരി

RJ Bincy’s Sister Maria : മുന്‍ ബിഗ് ബോസ് താരവും യുട്യൂബറും അവതാരകയുമായ ആര്‍.ജെ ബിന്‍സിക്കെതിരെ സഹോദരി മരിയ രംഗത്ത്. ബിന്‍സി തന്നെ ക്രൂരമായി ഉപദ്രവിച്ചെന്ന് മരിയ കരഞ്ഞുകൊണ്ട് പറയുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കുറേ നാളായി താന്‍ ബിന്‍സിയില്‍ നിന്ന് ഉപദ്രവം നേരിടുന്നു എന്നും അനുജത്തിയായ തന്നോട് വീഡിയോ എടുക്കുമ്പോള്‍ മാത്രമാണ് സ്‌നേഹമെന്നുമാണ് മരിയ വീഡിയോയില്‍ പറയുന്നത്.

RJ Bincy: ‘കൈ കടിച്ചു മുറിച്ചു, ഒരുപാട് ഉപദ്രവിച്ചു…’ സ്‌നേഹം റീലില്‍ മാത്രം ആര്‍.ജെ ബിന്‍സിക്കെതിരെ സഹോദരി
Rj Bincy, MariaImage Credit source: Facebook / RJ Bincy
Amal KV
Amal KV | Updated On: 16 Jul 2026 | 06:07 PM

മുന്‍ ബിഗ് ബോസ് താരവും യുട്യൂബറും അവതാരകയുമായ ആര്‍.ജെ ബിന്‍സിക്കെതിരെ സഹോദരി മരിയ രംഗത്ത്. ബിന്‍സി തന്നെ ക്രൂരമായി ഉപദ്രവിച്ചെന്ന് മരിയ കരഞ്ഞുകൊണ്ട് പറയുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കുറേ നാളായി താന്‍ ബിന്‍സിയില്‍ നിന്ന് ഉപദ്രവം നേരിടുന്നു എന്നും അനുജത്തിയായ തന്നോട് വീഡിയോ എടുക്കുമ്പോള്‍ മാത്രമാണ് സ്‌നേഹമെന്നുമാണ് മരിയ വീഡിയോയില്‍ പറയുന്നത്. ദേഹം മുഴുവന്‍ മര്‍ദ്ദിച്ചതായും കൈ കടിച്ച് മുറിച്ചതായും ഇവര്‍ പറയുന്നു.

മര്‍ദ്ദനത്തിന്റെ പാടുകളും മുറിവുകളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ചെറുപ്പം മുതലെ താനിത് അനുഭവിക്കുകയാണ്. എന്റെ മേല് മുഴുവന്‍  ഇതുപോലെപാടുകളാണെന്നും മുടിയൊക്കെ പിടിച്ച് വലിച്ച് ഉപദ്രവിക്കുമെന്നും സഹോദരി പറയുന്നുണ്ട്. സ്‌നേഹം കാണിക്കുന്നത് കണ്ടന്റിന് വേണ്ടി മാത്രമാണെന്നും വീഡിയോയില്‍ ആരോപിക്കുന്നു. സമൂഹ മാധ്യമ പ്ലാറ്റ് ഫോമായ ഇന്‍സ്റ്റഗ്രാമിലാണ് ആദ്യം വീഡിയോ വന്നത്. എന്നാല്‍ പിന്നീട് ഇത് അപ്രത്യക്ഷമായി. അന്‍സിഫ് മൂണ്‍ലൈറ്റ്് എന്ന യുടൂബ് ചാനലിലും ഇതേ വീഡിയോ പിന്നീട് വന്നിരുന്നു.

Also Read: ബിഗ്ബോസിൻ്റെ എട്ടാം പതിപ്പുമായി ലാലേട്ടൻ വരുന്നു; പുതുതായി ‘അഗ്നിപരീക്ഷ’യും

ആര്‍ ജെ ബിന്‍സിയുടെ വീഡിയോകളില്‍ മിക്കവാറും സഹോദരിയും ഉണ്ടാകാറുണ്ട്. അതുകൊണ്ട് സോഷ്യല്‍ മീഡയയില്‍ ഇവര്‍ സുപരിചിതയാണ്. ഈ അടുത്തിടെ ഇരുവരം ചേര്‍ന്ന് പുതിയ ബൈക്ക് ഡെലിവെറി എടുക്കുന്ന റീല്‍ വീഡിയോ ബിന്‍സി പങ്കുവച്ചിരുന്നു. വലിയ റീച്ചാണ് ഈ റീലിന് കിട്ടിയത്. ഇരുവരും പുതിയ ബൈക്കുമായി ഷോറൂമിന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ വീഴാന്‍ പോകുന്നതായിരുന്നു ഈ റീലിലെ കണ്ടന്റ്. ഈ വീഡിയോയില്‍ ഉള്‍പ്പെടെ ബിന്‍സിയും സഹോദരിയും തമ്മില്‍ നല്ല കണക്ഷനാണെന്നാണ് കാണുന്നവര്‍ക്ക് മനസ്സിലാവുക. അതുകൊണ്ട് തന്നെ സഹോദരിയുടെ പുതിയ വെളിപ്പെടുത്തലിനെ ഞെട്ടലോടെയാണ് സോഷ്യല്‍ മീഡിയ കേള്‍ക്കുന്നത്. റീലുകളില്‍ ഇത്രയും സ്‌നേഹത്തോടെ പെരുമാറിയിരുന്ന ഒരാള്‍ ഇങ്ങനെ ചെയ്യുമോ എന്ന അതിശയത്തിലാണ് പലരും.

ബിഗ് ബോസിന്റെ ഏഴാം സീസണിലാണ് ബിന്‍സി മത്സരാര്‍ത്ഥിയായി എത്തിയത്. വളരെ കുറച്ച് ദിവസം മാത്രമെ ബിന്‍സിക്ക് ബിഗ് ബോസ് ഹൗസില്‍ തുടരാന്‍ കഴിഞ്ഞിരുന്നുള്ളൂ. അടുത്തിടെ തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ ബിന്‍സി പങ്കുവച്ചതും ഏറെ ചര്‍ച്ചയായിരുന്നു. തന്റെ പങ്കാളിക്ക് മാസം 50000 രൂപ അങ്ങോട്ട് കൊടുക്കാമെന്നും തന്നെ കെയര്‍ ചെയ്യുന്ന ആളായാല്‍ മതിയെന്നുമാണ് ബിന്‍സി പറഞ്ഞത്. ജോലിയേതായാലും പ്രശ്‌നമില്ലെന്നും, ഇനി ജോലി ഇല്ലെങ്കില്‍ താന്‍ ചെലവുകള്‍ നോക്കാം തയ്യാറാണെന്നും താരം വ്യക്തമാക്കിയിരുന്നു.

English Summary

Maria has come forward against her sister, RJ Bincy a former Bigg Boss contestant, YouTuber, and presenter. A video in which Maria tearfully alleges that Bincy physically abused her is currently circulating on social media. In the video, Maria states that she has been facing abuse from Bincy for quite some time and claims that her sister shows affection towards her only when filming videos.

Follow Us