Kadha Innuvare: ‘നായിക എന്റെ ഭാര്യയാണ്; അതുകൊണ്ടല്ലേ ഫസ്റ്റ് ഡേ ഞാൻ കാണാൻ വന്നത്’; മേതിൽ ദേവികയുടെ ആദ്യ ചിത്രം കണ്ട് മുകേഷ്

Mukesh ion Methil Devika's first film: ചിത്രത്തിലെ നായികയായ പുതുമുഖം മേതില്‍ ദേവികയുടെ പ്രകടനത്തെപ്പറ്റി ചോദിച്ചപ്പോള്‍ 'നായിക എന്റെ ഭാര്യയാണ്' എന്നും അതുകൊണ്ടല്ലേ ഫസ്റ്റ് ഡേ ഞാൻ കാണാൻ വന്നതെന്നും മുകേഷിന്റെ തമാശ നിറഞ്ഞ മറുപടി.

Kadha Innuvare: നായിക എന്റെ ഭാര്യയാണ്; അതുകൊണ്ടല്ലേ ഫസ്റ്റ് ഡേ ഞാൻ കാണാൻ വന്നത്; മേതിൽ ദേവികയുടെ ആദ്യ ചിത്രം കണ്ട് മുകേഷ്

മുകേഷ്, മേതിൽ ദേവിക (image credits: facebook)

Published: 

21 Sep 2024 07:11 AM

പ്രേക്ഷകർ ഏറെ കാത്തിരുന്ന പ്രണയ ചിത്രമായിരുന്നു വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യ്ത ചിത്രം ‘കഥ ഇന്നുവരെ’. പ്രശ്സത നർത്തകി മേതിൽ ദേവികയും നടൻ ബിജു മേനോനും തകർത്തഭിനയിച്ച ചിത്രം തീയറ്ററുകളിൽ നിറഞ്ഞ കൈയ്യടി നേടുകയാണ്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിനു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം തീയറ്ററിൽ എത്തിയത്. ആദ്യ ദിനം തന്നെ ചിത്രത്തെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആദ്യദിനം തന്നെ ചിത്രം കാണാൻ നടനും എംഎല്‍എയുമായ മുകേഷ് എത്തിയിരുന്നു. “വളരെ നല്ല ചിത്രം, അവസാനത്തെ ട്വിസ്റ്റ്‌ ഒട്ടും പ്രതീക്ഷിച്ചില്ല” എന്ന് ചിത്രത്തെപ്പറ്റി മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിലെ നായികയായ പുതുമുഖം മേതില്‍ ദേവികയുടെ പ്രകടനത്തെപ്പറ്റി ചോദിച്ചപ്പോള്‍ ‘നായിക എന്റെ ഭാര്യയാണ്’ എന്നും അതുകൊണ്ടല്ലേ ഫസ്റ്റ് ഡേ ഞാൻ കാണാൻ വന്നതെന്നും മുകേഷിന്റെ തമാശ നിറഞ്ഞ മറുപടി.

കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്നത് ഫാർസ് ഫിലിംസ് ആണ്. മറ്റു രാജ്യങ്ങളില്‍ ആര്‍ എഫ് ടി ആണ് ചിത്രം വിതരണം ചെയ്യുന്നത്. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് “കഥ ഇന്നുവരെ” നിർമിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം ചെയ്തത്. എഡിറ്റിങ് – ഷമീർ മുഹമ്മദ്, സംഗീതം – അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ – സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ

Also read-CID Ramachandran Retd. SI OTT : സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ഒടിടിയിൽ എത്തി; എവിടെ എപ്പോൾ കാണാം?

അതേസമയം കഴിഞ്ഞ ദിവസം മുകേഷുമായുള്ള വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു മേതിൽ ദേവിക. ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മുകേഷിന്റെ വീട്ടുകാരിൽ നിന്നുള്ള പെരുമാറ്റം തന്നെ വിഷമിപ്പിച്ചെന്ന് മേതിൽ ദേവിക പറയുന്നു. ജനം ടിവിയോടാണ് പ്രതികരണം. മുകേഷുമായുള്ള വിവാഹം അബദ്ധമായി തോന്നിയിട്ടില്ല. പക്ഷെ തനിക്ക് ചില വിഷമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മേതിൽ ദേവിക തുറന്ന് പറഞ്ഞു. തന്നെ സംബന്ധിച്ച് മുകേഷേട്ടന്റെ വീട്ടിൽ നിന്ന് ചില വിഷമങ്ങളുണ്ടായിട്ടുണ്ട്. മുകേഷിന്റെ അമ്മയിൽ നിന്നേ കുഞ്ഞമ്മിൽ നിന്നോ തനിക്ക് അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും എന്നാൽ വീട്ടിലെ മറ്റ് സ്ത്രീകളിൽ നിന്ന് യാതൊരു തരത്തിലുള്ള സപോർട്ടും തനിക്ക് ലഭിച്ചിട്ടില്ലെന്നും താരം പറയുന്നു.

2013 ലാണ് മേതിൽ ദേവികയും മുകേഷും വിവാഹിതരായത്. 2021 ൽ ഇവർ വേർപിരിഞ്ഞു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. നടി സരിതയായിരുന്നു മുകേഷിന്റെ ആ​ദ്യ ഭാര്യ. വിവാഹ മോചന സമയത്ത് ​ഗുരുതരമായ ആരോപണങ്ങൾ മുകേഷിനെതിരെ സരിത ഉന്നയിച്ചു.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം