AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!

Highest paid singers in India 2025: മിക്ക മുൻനിര പിന്നണി ഗായകരെക്കാളും ഏകദേശം 12 മുതൽ 15 മടങ്ങ് വരെ കൂടുതലാണ് റഹ്മാന്റെ പ്രതിഫലം.ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ പിന്നണി ഗായികരിൽ ഒന്നാം സ്ഥാനത്ത് ശ്രേയാ ഘോഷാലാണ്.

Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
A.r. Rahman, Shreya GhoshalImage Credit source: facebook
sarika-kp
Sarika KP | Published: 15 Dec 2025 12:09 PM

മറ്റൊരു വർഷം കൂടി കടന്നുപോവുകയാണ്. ഇനി വെറും 15 ദിവസങ്ങൾ മാത്രമാണ് പുതുവർഷത്തെ വരവേൽക്കാൻ ബാക്കിയുള്ളത്. ഈ അവസരത്തിൽ ഈ ഒരു വർഷത്തിനിടെയിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെയാണെന്ന് നോക്കാം. നിലവിൽ ഇന്ത്യൻ സംഗീതത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എആർ റഹ്മാനും ശ്രേയാ ഘോഷാലും തന്നെയാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പുരുഷ ഗായകരിൽ എആർ റഹ്മാനാണ് ഒന്നാം സ്ഥാനത്ത്. ഒരു ഗാനം പാടുന്നതിന് മൂന്ന് കോടി രൂപ വരെയാണ് അദ്ദേഹം ഈടാക്കുന്നത്. മിക്ക മുൻനിര പിന്നണി ഗായകരെക്കാളും ഏകദേശം 12 മുതൽ 15 മടങ്ങ് വരെ കൂടുതലാണ് റഹ്മാന്റെ പ്രതിഫലം.ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ പിന്നണി ഗായികരിൽ ഒന്നാം സ്ഥാനത്ത് ശ്രേയാ ഘോഷാലാണ്. ഒരു ഗാനത്തിന് ഏകദേശം 25 ലക്ഷം രൂപയാണ് അവർ വാങ്ങുന്നത്. വൈവിധ്യമാർന്ന ആലാപനത്തിലൂടെ ശ്രേയ നിരവധി ഭാഷകളിൽ അനശ്വര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

Also Read:അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും

ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ പിന്നണി ഗായികരിൽ ഒന്നാം സ്ഥാനത്ത് ശ്രേയാ ഘോഷാലാണ്. ഒരു ഗാനത്തിന് ഏകദേശം 25 ലക്ഷം രൂപയാണ് അവർ വാങ്ങുന്നത്. വൈവിധ്യമാർന്ന ആലാപനത്തിലൂടെ ശ്രേയ നിരവധി ഭാഷകളിൽ അനശ്വര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

റാപ്പർ ബാദ്ഷ, ഗായകൻ ദിൽജിത് ദോസഞ്ച് എന്നിവരും പ്രതിഫലം കുത്തനെ വർധിപ്പിച്ചിരുന്നു. റാപ്പർ ബാദ്ഷ 40 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെ കൈപറ്റുന്നുണ്ട്. ദിൽജിത് 50 ലക്ഷം രൂപ മുതൽ‌ ഒരു കോടി വരെ വാങ്ങുന്നുണ്ട്.