Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case Update: നവ്യ മാത്രമല്ല നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരിക്കാത്തത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, തുടങ്ങിയവരും നടിക്കൊപ്പം നിലയുറപ്പിച്ചിരുന്നു ഇവരും മൗനത്തിലാണ്.മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർതാരങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട് കേസിന്റെ വിധി വന്നത്. കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവും പിഴയുമാണ് വിധിച്ചത്. ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെ വെറുതെ വിടുകയും ചെയ്തു. ഇതിനു പിന്നാലെ നിരവധി പ്രമുഖരടക്കം കോടതി വിധിക്കെതിരെ തിരിയുന്ന കാഴ്ചയാണ് കണ്ടത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം അതിജീവിതയും രംഗത്ത് എത്തിയിരുന്നു.
കോടതി വിധി നീതിയുക്തമല്ലെന്നും ഈ കോടതിയിൽ നിന്നും തനിക്ക് പൂർണ നീതി ലഭിക്കുമെന്ന് തോന്നിയിരുന്നില്ലെന്നും അതിജീവിത പ്രതികരിച്ചു. കേസിന്റെ നാൾവഴികളിൽ നേരിടേണ്ടി വന്ന ദുരാനുഭവങ്ങളെ എണ്ണിപ്പറഞ്ഞാണ് അതിജീവിതയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ഇതിനു പിന്നാലെ സിനിമ ലോകത്തെ പല പ്രമുഖരം വിഷയത്തിൽ തുറന്ന പ്രതികരണത്തിന് തയ്യാറായി. കോടതി വിധിയിൽ മഞ്ജു വാര്യരും അതൃപ്തി പ്രകടിപ്പിച്ച് എത്തിയിരുന്നു.
പലരും നടിയുടെ പോസ്റ്റ് റിഷെയർ ചെയ്തിരുന്നു. വിചാരണക്കോടതിക്കെതിരായ അതിജീവിതയുടെ പ്രതികരണം പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരനും രംഗത്ത് എത്തിയിരുന്നു .അതിജീവിതയ്ക്കായി ആദ്യം മുതൽ പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.അമ്മ സംഘടനയ്ക്ക് അകത്തും പുറത്തും അതിജീവിതയ്ക്കായി ശബ്ദം ഉയർത്തിയ ആളാണ് പൃഥ്വി. ഇതിനുപുറമെ നടി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, അഹാന കൃഷ്ണ, ഷഫ്‌ന, ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രൊഡ്യൂസര്‍ സുപ്രിയ മേനോന്‍, സയനോര ഫിലിപ്പ്, ലീലാ സന്തോഷ്, തുടങ്ങിയവര്‍ അതിജീവിതയുടെ പോസ്റ്റുകള്‍ റീഷെയർ ചെയ്തു.
Also Read:‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാഗ്യലക്ഷ്മി
എന്നാൽ മറ്റ് ചിലരാകട്ടെ മൗനം പാലിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിലൊരാളാണ് നടി നവ്യ നായർ. അതിജീവിതയുടെ സുഹൃത്താണ് നവ്യ. ഇരുവരും ഒരുമിട്ട് സിനിമകൾ ചെയ്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട വാർത്ത വന്നപ്പോഴും തുടർന്നും നവ്യ അതിജീവിതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചതാണ്. എന്നാൽ ഇപ്പോൾ വലിയ ചർച്ച നടക്കുമ്പോഴും ഒരു പ്രതികരണം പോലും നവ്യയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതോടെ എന്ത് കൊണ്ട് നവ്യ മൗനം പാലിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
അതേസമയം നവ്യ മാത്രമല്ല നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരിക്കാത്തത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, തുടങ്ങിയവരും നടിക്കൊപ്പം നിലയുറപ്പിച്ചിരുന്നു ഇവരും മൗനത്തിലാണ്. മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർതാരങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.