Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാഗ്യലക്ഷ്മി
Bhagyalakshmi Reveals What Bhamaa Told Her: ഭാമ എന്ന പെൺകുട്ടി തന്നോട് പേഴ്സണലി സംസാരിച്ചതാണ്. ഈ കൃത്യത്തിന് പിന്നിൽ ആരാണെന്ന് തന്നോട് പറഞ്ഞിരുന്നു. എന്നിട്ടും കോടതിയിൽ വന്ന് മൊഴി മാറ്റി. എന്തുകൊണ്ട് മൊഴി മാറ്റിയെന്നാണ് അവർ ചോദിക്കുന്നത്.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതി വിധി വന്നത്. ഇതിനു പിന്നാലെ വിചാരണകോടതിയിൽ നിന്ന് നീതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് അതിജീവിത തന്നെ രംഗത്ത് എത്തിയിരുന്നു. നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഇതിനു പിന്നാലെ സമാന പരാമർശവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത് എത്തി. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപിന് അനുകൂലമായി മൊഴി മാറ്റിയ ഭാമയെക്കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിച്ചു. ഏഷ്യാനെറ്റ് ന്യൂസിൽ സംസാരിക്കുകയായിരുന്നു ഇവർ.
ചില പ്രസ്ഥാനത്തിന്റെ ആളുകൾ ഇരുന്ന് ന്യായീകരിക്കുന്നുണ്ട്. എന്നാൽ അവർ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. അവരുടെ വീട്ടിലെ സ്ത്രീകൾക്കും കൂടി വേണ്ടിയാണ് ഈ പോരാട്ടം നടന്നുകൊണ്ടിരിക്കുന്നത്. ഗൂഡാലോചന തെളിയിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷെ ഇതിന് വ്യക്തമായ തെളിവുകളുണ്ട്. എന്തുകൊണ്ട് 21 പേർ മൊഴി മാറ്റിയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഭാമ എന്ന പെൺകുട്ടി തന്നോട് പേഴ്സണലി സംസാരിച്ചതാണ്. ഈ കൃത്യത്തിന് പിന്നിൽ ആരാണെന്ന് തന്നോട് പറഞ്ഞിരുന്നു. എന്നിട്ടും കോടതിയിൽ വന്ന് മൊഴി മാറ്റി. എന്തുകൊണ്ട് മൊഴി മാറ്റി. പൊലീസിൽ ഒന്ന് പറഞ്ഞ് കോടതിയിൽ മറ്റൊന്ന് പറയുമ്പോൾ ഞങ്ങളെ പോലുള്ളവർക്ക് സംശയിക്കുക തന്നെ വേണം എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
അതേസമയം ട്രയൽ സമയത്ത് അതിജീവിതയ്ക്ക് എതിരെ കോടതിക്കുള്ളിൽ നടന്നത് വെർബൽ റേപ്പായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. പറയുന്ന കാര്യങ്ങൾ ഒന്ന് നോട്ട് ചെയ്യുവെന്ന് നടി പറഞ്ഞപ്പോൾ നിന്റെ സ്റ്റെനോഗ്രാഫറല്ലെന്നായിരുന്നു മറുപടി. പിന്നെ എങ്ങനെയാണ് തനിക്ക് നീതി കിട്ടുമെന്ന് അവൾക്ക് വിശ്വാസമുണ്ടാകുന്നത്. ട്രയൽ എട്ട് ദിവസമൊക്കെ ആയപ്പോൾ ഇതിലും ഭേദം തന്നെ അവിടെ വെച്ച് കൊല്ലുന്നതായിരുന്നു നല്ലതെന്ന് നടി പറഞ്ഞുവെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.