PT Kunju Muhammed Assault Case: ലൈംഗികാതിക്രമ പരാതിയില്‍ കഴമ്പുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി. കുഞ്ഞുമുഹമ്മദ്
PT Kunju Muhammed Assault Case: പരാതി ലഭിച്ചതിന് പിന്നാലെ സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്....
തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തി എന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും സിപിഎ മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നല്‍കിയത്. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്ന് റിപ്പോർട്ട്.
കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് പോലീസ് സമർപ്പിച്ചു. പിടി കുഞ്ഞുമുഹമ്മദ് നെതിരായ പരാതിയിൽ കഴമ്പുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇനി 164ാം വകുപ്പ് പ്രകാരം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതിനുശേഷം ആയിരിക്കും പിടി കുഞ്ഞുമുഹമ്മദിന്റെ മൊഴിയെടുക്കുക എന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞമാസമാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. തിരുവനന്തപുരം നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് സംഭവം. ഐഎഫ്എഫ്കെയുടെ സെലക്ഷൻ സ്ക്രീനിങ്ങിനിടെ ഹോട്ടൽ മുറിയിൽ വെച്ച് പിടി കുഞ്ഞുമുഹമ്മദ് അപമര്യാതയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകരുടെ പരാതി. വിരുന്ന് സൽക്കാരത്തിന് വേണ്ടി പരാതിക്കാരിയെ ഹോട്ടൽ മുറിയിലേക്ക് കുഞ്ഞുമുഹമ്മദ് വിളിച്ചു വരുത്തുകയും അവിടെവെച്ച് ലൈംഗികാതിക്രമം നടത്തുകയും ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലാണ് ഇവർ ഇമെയിൽ വഴി പരാതി നൽകിയത്. നവംബർ 27ന് പരാതി നൽകിയെങ്കിലും ഡിസംബർ 2 മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി പോലീസിനെ കൈമാറിയത്. തുടർന്ന് ദിവസങ്ങൾക്ക് ശേഷം ഡിസംബർ എട്ടിനാണ് പോലീസ് കേസ് ഫയൽ ചെയ്തത്. പരാതിയിൽ കുഞ്ഞുമുഹമ്മദിനെതിരെ കേസെടുക്കാൻ വൈകിയതിൽ വിമർശനം ഉയർന്നിരുന്നു.