Dileep: ആരെയും തിരിച്ചറിയാനാകുന്നില്ല, പ്രാർഥിക്കണം; ശബരിമല തന്ത്രിയോട് സങ്കടം പറഞ്ഞ് ദിലീപ്
Dileep: തന്നെ എല്ലാവരും ചേർന്ന് ഉപദ്രവിക്കുകയാണ്. അസത്യങ്ങൾ പ്രചരിപ്പിക്കുകയാണ്. താനൊരു അയ്യപ്പഭക്തനാണെന്നും കഴിഞ്ഞവർഷം...
നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെ ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. അമ്മയ്ക്ക് വയ്യാത്തതിനാലാണ് ശബരിമലയിൽ ദർശനത്തിന് വന്നത് എന്നും അദ്ദേഹം പറഞ്ഞു. അമ്മ മൂന്നുതവണ വീണു. ആരെയും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ്. പരിപാലിക്കുന്നതിനായി ഒരാളെ ഏൽപ്പിച്ചിട്ടുണ്ട്. അമ്മയ്ക്ക് വേണ്ടി ഉച്ചപൂജാസമയത്ത് പ്രത്യേകം പ്രാർത്ഥിക്കാനായി തന്ത്രി മഹേഷ് കണ്ഠര് മോഹനനോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും ദിലീപ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. അതേസമയം കോടതി കുറ്റവിമുക്തമാക്കിയിട്ടും തന്നെ മാധ്യമങ്ങൾ ഉപദ്രവിക്കുകയാണെന്ന് നടൻ ദിലീപ്.
അവർ പുറത്തുവിടുന്നത് അസത്യങ്ങൾ ആണെന്നും അല്പമെങ്കിലും തന്നോട് നീതി കാണിക്കണം എന്നും ദിലീപ് ആവശ്യപ്പെട്ടു. അമ്മയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും അമ്മയ്ക്കുള്ള വഴിപാടിയാണ് താൻ ശബരിമലയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാധ്യമങ്ങളോടും ദിലീപ് സംസാരിക്കാൻ തയ്യാറായിരുന്നില്ല. തന്നെ എല്ലാവരും ചേർന്ന് ഉപദ്രവിക്കുകയാണ്. അസത്യങ്ങൾ പ്രചരിപ്പിക്കുകയാണ്. താനൊരു അയ്യപ്പഭക്തനാണെന്നും കഴിഞ്ഞവർഷം ദർശനത്തിനായി എത്തിയപ്പോൾ വിവാദം ഉണ്ടായി.
അതിനാൽ ഇത്തവണ വഴിപാട് ബുക്ക് ചെയ്താണ് വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗോപാലകൃഷ്ണൻ ഉത്രാടം എന്ന നാളിലാണ് ദിലീപ് ഉച്ച പൂജയ്ക്ക് ടിക്കറ്റ് എടുത്തത്. പൊൻകുന്നത്തുനിന്നും ഒപ്പമുള്ളവർക്കൊപ്പം കെട്ടുമുറുക്കിയാണ് നടൻ എത്തിയത്. രാവിലെ എട്ടരയോടെ പമ്പയിൽ എത്തി. പമ്പയിൽ നിന്നും കാൽനടയായി മാല കയറി സന്നിധാനത്ത് എത്തിയ ദിലീപ് മുടി ഇല്ലാത്തതിനാൽ സ്റ്റാഫ് ഗേറ്റ്പ വഴി സോപാനം വഴിയാണ് ദർശനം നടത്തിയത്. തുടർന്ന് മേൽശാന്തി തന്ത്രി എന്നിവരെ കണ്ട ശേഷം പൂജയുടെ വിവരങ്ങളും അറിയിച്ചു..
പണിക്കേഴ്സ് ട്രാവൽസ് ഉടമ ബാബു പണിക്കരുടെ കളഭ പൂജയിൽ പങ്കെടുത്ത ശേഷമാണ് ഉച്ച പൂജയ്ക്കായി ദിലീപ് പോയത്. സുഹൃത്ത് ശരത്ത്, അഡ്വ: പ്രണവ്, ചെന്നൈയിലെ വ്യവസായി ശശികുമാർ എന്നിവരോടൊപ്പമാണ് ദിലീപ് ദർശനത്തിന് എത്തിയത്.