Nivin Pauly: ‘എൻ്റെ പൊന്നോ ഇത് നമ്മുടെ ജോർജ് അല്ലേ’; വൈറലായി നിവിന്‍ പോളിയുടെ പ്രേമം ലുക്ക്

Actor Nivin Pauly New Look Goes Viral: ഇത് പ്രേമത്തിലെ ജോർജ് അല്ലേയെന്നാണ് പലരും ചോദിക്കുന്നത്. നിവിൻ പഴയ ഫോമിലെത്തിയെന്നും വമ്പൻ തിരിച്ചുവരവാണ് ഉണ്ടാകാൻ പോകുന്നതെന്ന തരത്തിലുള്ള കമന്റുകളും വീഡിയോക്ക് താഴെ കാണാൻ സാധിക്കും.

Nivin Pauly: എൻ്റെ പൊന്നോ ഇത് നമ്മുടെ ജോർജ് അല്ലേ; വൈറലായി നിവിന്‍ പോളിയുടെ പ്രേമം ലുക്ക്

Nivin Pauly

Published: 

14 Feb 2025 | 02:26 PM

ഏറെ ആരാധകരുള്ള താരമാണ് നടൻ നിവിൻ പോളി. ചുരുക്കം സിനിമകളിലൂടെ മലയാളി മനസ്സിൽ സ്ഥാനം പിടിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഒരു സമയത്ത് യുവാക്കളുടെ ഹരമായിരുന്നു നിവിൻ പോളി. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അത്ര മികച്ച അവസരങ്ങൾ താരത്തിന് ലഭിച്ചില്ല. ഇതിനിടെയിൽ ബോഡി ഷെയിമിങിന്റെ പേരിലും താരം ഒരുപാട് വിമർശനങ്ങൾ നേരിട്ടു. എന്നാൽ ഇടവേളയ്ക്ക് ശേഷം വീണ്ടും മടങ്ങിവരവിന്റെ പാതയിലാണ് താരം.

ഇതിനു ഉദാ​ഹരണമാണ് കഴിഞ്ഞ ​ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. ഒരു ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനം ചെയ്യാനായി താരം എത്തുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഖത്തറിൽ ഫെബ്രുവരി 14 ന് വൈകിട്ട് ഏഴരയ്ക്ക് താൻ എത്തുന്നുണ്ടെന്നും എല്ലാം മലയാളികളെയും അവിടേക്ക് സ്വാ​ഗതം ചെയ്യുന്നുവെന്നും പറഞ്ഞാണ് വീഡിയോ. പച്ച ഷർട്ട് ഇട്ട് കട്ട താടിയുമായി നിൽക്കുന്ന നിവിൻ പോളിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോക്ക് കമന്റുമായി എത്തുന്നത്. ഇത് പ്രേമത്തിലെ ജോർജ് അല്ലേയെന്നാണ് പലരും ചോദിക്കുന്നത്. നിവിൻ പഴയ ഫോമിലെത്തിയെന്നും വമ്പൻ തിരിച്ചുവരവാണ് ഉണ്ടാകാൻ പോകുന്നതെന്ന തരത്തിലുള്ള കമന്റുകളും വീഡിയോക്ക് താഴെ കാണാൻ സാധിക്കും. ‘മലരേ’.. പാട്ടിലെ നിവിന്റെ ചിത്രങ്ങളും ഈ പുതിയ ചിത്രം ഒന്നിച്ച് ചേർത്താണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്.

 

Also Read: ഞാനാണ് സന്യാസം സ്വീകരിച്ചതെങ്കില്‍ നിങ്ങള്‍ക്ക് 50 ദിവസത്തേക്കുള്ള വാര്‍ത്തയായിരുന്നു: നിഖില വിമല്‍

 

അതേസമയം ഡിജോ ജോസ് സംവിധാനം ചെയ്ത ‘മലയാളീ ഫ്രം ഇന്ത്യ’ ​ആണ് ഒടുവിലിറങ്ങിയ താരത്തിന്റെ ചിത്രം. എന്നാൽ ചിത്രം അത്ര വിജയകരമായില്ല. റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’ ആണ് ഇനി വരാനുള്ള നിവിൻ പോളി ചിത്രം. സൂരിയും അഞ്ജലിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രത്തിൽ നിവിൻ പോളി ഇതുവരെ കാണാത്ത ലുക്കിലാകും എത്തുന്നത് എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. മലയാളത്തിൽ ‘ആക്ഷൻ ഹീറോ ബിജു 2’ ആണ് പുറത്തിറങ്ങാനുള്ള ചിത്രം.

Follow Us
Related Stories
വേദനകളെ അതിജീവിച്ച പെൺകരുത്ത്; കാന്‍സറിനെ ചിരിച്ചു തോൽപ്പിച്ച പ്രിയയുടെ കഥ
Suchithra Mohanlal Thudakkam Movie : തുടക്കം കണ്ട് സുചി ചേച്ചി നൽകി, മറക്കാനാവാത്ത ​ഗിഫ്റ്റ്, ജൂഡിന് ലക്ഷങ്ങൾ വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ
Anali Web Series : മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ് എന്ന് വരും ? അണലിയ്ക്കായി കട്ട വെയ്റ്റിങ്ങിലെന്ന് പ്രേക്ഷകർ
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു