AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Nivin Pauly: വഞ്ചനാക്കുറ്റം ചുമത്തിയ കേസിൽ സമവായ ചർച്ച നിയമവിരുദ്ധം! താല്പര്യമില്ലെന്ന് നിവിൻപോളി

Nivin Pauly Action Hero Biju Case: സംവിധായകനായ എബ്രിഡ് ഷൈൻ ഷംനാസ് എന്നിവർ ഒപ്പിട്ട ചിത്രത്തിന്റെ കരാറിൽ ചിത്രവുമായി സംബന്ധിച്ച എല്ലാ അവകാശങ്ങളും നിവിന്റെ നിർമ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു....

Nivin Pauly: വഞ്ചനാക്കുറ്റം ചുമത്തിയ കേസിൽ സമവായ ചർച്ച നിയമവിരുദ്ധം! താല്പര്യമില്ലെന്ന് നിവിൻപോളി
നിവിൻ പോളി Image Credit source: PTI
Ashli C
Ashli C | Published: 16 Feb 2026 | 11:54 AM

ആക്ഷൻ ഹീറോ ബിജു രണ്ടിന്റെ ടൈറ്റിൽ ബന്ധപ്പെട്ട കേസിൽ നിർമ്മാതാവായ ഷംനാസുമായി സമവായ ചർച്ചയ്ക്ക് തനിക്ക് താല്പര്യം ഇല്ലെന്ന് നടൻ നിവിൻ പോളി വ്യക്തമാക്കി. വഞ്ചന കുറ്റം ചുമത്തിയ കേസിൽ സമവായ ചർച്ച നിയമവിരുദ്ധമാണെന്നും താരം ചൂണ്ടിക്കാട്ടി. വിഷയത്തിൽ തന്റെ നിലപാട് നിവിൻ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥനെയും അറിയിക്കും.

ആക്ഷൻ ഹീറോ ബിജു രണ്ട് എന്ന ചിത്രത്തിന്റെ ടൈറ്റിൽ അവകാശം സ്വന്തമാക്കുന്നതിന് വേണ്ടി ഷംനാസ് തന്റെ ഒപ്പ് വ്യാജമായി ചമച്ചു എന്നാണ് നിവിൻപോളി പരാതിയിൽ പറയുന്നത്. നടൻ നിവിൻ പോളി സംവിധായകനായ എബ്രിഡ് ഷൈൻ ഷംനാസ് എന്നിവർ ഒപ്പിട്ട ചിത്രത്തിന്റെ കരാറിൽ ചിത്രവുമായി സംബന്ധിച്ച എല്ലാ അവകാശങ്ങളും നിവിന്റെ നിർമ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു.

ALSO READ:ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാ​ഗം എപ്പോൾ ? സംവിധായകൻ പറയുന്നു

എന്നാൽ ഇത് മറച്ചുവെച്ചുകൊണ്ട് ഫിലിം ചേംബറിൽ നിന്നും ചിത്രത്തിന്റെ പേരിനുമേലുള്ള അവകാശം ഷംനാസ് സ്വന്തമാക്കി എന്നും ഇത് സാധൂകരിക്കുന്നതിനായി തന്റെ ഒപ്പ് വ്യാജമായ ചമച്ച് രേഖ ഹാജരാക്കി എന്നും ആണ് നിവിൻ പോളി പരാതി നൽകിയിരിക്കുന്നത്. എന്നാൽ താരത്തിന്റെ പരാതി വ്യാജമാണെന്നും താൻ അങ്ങനെ ഒരു കത്ത് കൊടുത്തിട്ടില്ലെന്നും ആണ് ഷംനാസ് വാദിക്കുന്നത്. ഷംനാസും നിവിനും തമ്മിലുള്ള രണ്ട് കേസുകളും മധ്യസ്ഥതയിലൂടെ ഒത്തുതീർക്കണം എന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം നൽകിയത്. നടന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഷംനാസിനെതിരെ നടപടികൾ സ്വീകരിക്കുന്നതും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൂടാതെ വിഷയത്തിൽ ചർച്ച ആരംഭിച്ചാലും നിരീക്ഷിക്കാനും മധ്യസ്ഥന് ഉത്തരവാദിത്വവും കൈമാറിയിരുന്നു.

Follow Us