AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Sreenivasan Demise: മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ വന്നാലും അറിയണമെന്നില്ല; ധ്യാനിന് പിന്തുണയുമായി നടി ശൈലജ

Actor Sreenivasan Demise: അദ്ദേഹം ഒരു സ്റ്റേറ്റിന്റെ മുഖ്യമന്ത്രിയല്ലേ അദ്ദേഹത്തിന്റെ പ്രായത്തെ എങ്കിലും ഗൗനിക്കണ്ടേ...

Actor Sreenivasan Demise: മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ വന്നാലും അറിയണമെന്നില്ല; ധ്യാനിന് പിന്തുണയുമായി നടി ശൈലജ
Shylaja P AmbuImage Credit source: Instagram screem grab
ashli
Ashli C | Published: 23 Dec 2025 16:44 PM

അച്ഛന്റെ മരണം തീരാ ദുഃഖത്തിൽ ആഴ്ത്തിയ ഒരു മകന്റെ മാനസികനിലയെ കണക്കിലെടുക്കാതെ ധ്യാൻ ശ്രീനിവാസനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആക്രമങ്ങൾക്കെതിരെ പ്രതികരിച്ച് നടിയും തീയറ്റർ ആർട്ടിസ്റ്റും ആയ ശൈലജ പി അമ്പു. നടൻ ശ്രീനിവാസന്റെ മൃതശരീരം കാണുവാനായി എത്തിയ മുഖ്യമന്ത്രിയെ ആ സമയത്ത് അവിടെ ദുഃഖിച്ചിരിക്കുകയായിരുന്ന ധ്യാൻ ശീനിവാസൻ ഗൗനിച്ചില്ല എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീഡിയോ പ്രചരിക്കുകയാണ്. ഇതിനെതിരെയാണ് ശൈലജയുടെ പ്രതികരണം.

അദ്ദേഹം ഒരു സ്റ്റേറ്റിന്റെ മുഖ്യമന്ത്രിയല്ലേ അദ്ദേഹത്തിന്റെ പ്രായത്തെ എങ്കിലും ഗൗനിക്കണ്ടേ എന്നൊക്കെ രീതിയിലായിരുന്നു സോഷ്യൽമീഡിയയിൽ ആളുകളുടെ പ്രതികരണം. അതേസമയം തന്നെ ധ്യാനിനെ പിന്തുണച്ചും ആളുകൾ എത്തുന്നുണ്ടായിരുന്നു. ആ ഒരു നിമിഷത്തിൽ അതൊന്നും ആരും ചിന്തിക്കില്ല എന്നും അതിന്റെ ഒന്നും ആവശ്യമില്ല എന്നും വീഡിയോ ഇത്തരത്തിൽ വിമർശനാർത്ഥത്തിൽ പ്രരിക്കുമ്പോൾ തന്നെ നിരവധി പേർ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ ഇത്തരം വിമർശനങ്ങളെ പൊളിച്ചെഴുതുകയാണ് ശൈലജ.

മുന്നിൽ മരിച്ചുകിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അമേരിക്കയുടെ പ്രസിഡന്റോ തന്നെ മുന്നിൽ വന്നാലും അവരത് അറിഞ്ഞുകൊള്ളണമെന്നില്ല എന്നാണ് ശൈലജ കുറിച്ചത്. ഇത്തരം സന്ദർഭങ്ങളിൽ ജീവിതത്തോട് ചേർന്ന് നിന്നാ മനുഷ്യരെ കാണുമ്പോൾ അവർ ചിലപ്പോൾ കെട്ടിപ്പിടിക്കുകയും പൊട്ടിക്കരയുകയും ചെയ്യും. ആ കാഴ്ചയാണ് നാം സത്യനന്ദിക്കാടിനൊപ്പം അവർ നിൽക്കുമ്പോൾ കണ്ടത്. പുരുഷത്വത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന ഒരു വെച്ച് കെട്ടലുകളും ഇല്ലാതെ രണ്ട് സെലിബ്രിറ്റി ആണുങ്ങൾ സ്വന്തം അച്ഛനു മുന്നിൽ നിന്ന് പൊട്ടികരയുന്നു. അയ്യേ ആണുങ്ങൾ കരയുമോ ? ആണുങ്ങൾ കരയും. മനുഷ്യർ ഇങ്ങനെയാണ്. ഇങ്ങനെ തന്നെ മനുഷ്യരായിരിക്കാനാണ് ശ്രീനിവാസൻ അവരെ വളർത്തിയത്. എന്നും ശൈലജ പി. അംബു കുറിച്ചു.