Shina Tom Chacko: ‘ലഹരിയിൽനിന്നു മോചനം നേടണം’; നടൻ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റും

Shine Tom Chacko: താൻ സ്ഥിരമായി ലഹരി ഉപയോ​ഗിക്കാറുണ്ടെന്നും തനിക്ക് മോചനം വേണമെന്നും നടന്‍ തുറന്നുപറഞ്ഞതിന്റെ പശ്ചാതലത്തിലാണ് ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റുന്നത്.

Shina Tom Chacko: ലഹരിയിൽനിന്നു മോചനം നേടണം’; നടൻ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റും

ഷൈൻ ടോം ചാക്കോ

Updated On: 

28 Apr 2025 | 09:50 PM

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റും. താൻ സ്ഥിരമായി ലഹരി ഉപയോ​ഗിക്കാറുണ്ടെന്നും തനിക്ക് മോചനം വേണമെന്നും നടന്‍ തുറന്നുപറഞ്ഞതിന്റെ പശ്ചാതലത്തിലാണ് ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റുന്നത്. തൊടുപുഴയിലെ ഡി അഡിക്ഷൻ സെന്ററിലേക്കാണ് കൊണ്ട് പോകുക.

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് നടന്റെ വെളിപ്പെടുത്തൽ. എക്സൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഷൈനിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റുന്നത്. എക്സൈസ് വാഹനത്തിൽ എത്തിക്കുന്ന നടന്റെ ചികിത്സയിൽ എക്സൈസ് മേൽനോട്ടം തുടരും. നേരത്തെ കൂത്താട്ടുകുളത്ത് ലഹരി ചികിൽസ നടത്തിയതിൻ്റെ രേഖകൾ മാതാപിതാക്കൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

Also Read:അന്ന് മീ ടു കേസ് ഇന്ന് കഞ്ചാവ് കേസ്; വേടന്‍ പെട്ടുപോയ വിവാദങ്ങൾ

അതേസമയം താൻ കഞ്ചാവ് ഉപയോ​ഗിക്കാറില്ലെന്നും മെത്താംഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നും ഷൈൻ ടോം പറയുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ഷൈൻ എക്സൈസിനു നൽകിയ മൊഴിയിൽ പറയുന്നു.

ഇന്ന് രാവിലെയാണ് നടൻ ചോദ്യം ചെയ്യലിനായി ആലപ്പുഴ എക്സൈസ് കമ്മിഷണർ ഓഫിസിലെത്തിയത്. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് ഷൈൻ ടോമിനോട് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞത്. എന്നാൽ നടൻ രണ്ടര മണിക്കൂർ മുൻപ് തന്നെ എത്തിയിരുന്നു. ബെംഗളൂരുവിൽനിന്നാണ് ഷൈൻ എത്തിയത്. അവിടെ ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സയിലായിരുന്നുവെന്നാണ് നടൻ പറഞ്ഞത്. അതേസമയം നടൻ ശ്രീനാഥ് ഭാസി, മോഡലായ സൗമ്യ എന്നിവരെയും എക്സൈസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്