AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Sreenivasan Demise: ‘അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നു ഞാൻ’; ശ്രീനിവാസനെ അവസാനമായി കാണാനെത്തി നടൻ സൂര്യ

Actor Sreenivasan Demise: സിനിമയിലേക്ക് എത്തുന്നതിനു മുമ്പേതന്നെ അദ്ദേഹത്തിന്റെ സിനിമകൾ ശ്രദ്ധിച്ചിരുന്നു...

Actor Sreenivasan Demise: ‘അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നു ഞാൻ’; ശ്രീനിവാസനെ അവസാനമായി കാണാനെത്തി നടൻ സൂര്യ
Surya, SreenivasanImage Credit source: Social Media
ashli
Ashli C | Published: 21 Dec 2025 10:01 AM

മലയാളത്തിന്റെ ബഹുമുഖനായ ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി തെന്നിന്ത്യയുടെ സൂപ്പർതാരം സൂര്യ(Actor Surya). ശ്രീനിവാസനെ കാണുന്നതിനായി അദ്ദേഹത്തിന്റെ കണ്ടനാട്ടെ വീട്ടിലാണ് സൂര്യ എത്തിയത്. ശ്രീനിവാസന്റെ വലിയ ആരാധകനായിരുന്നു താനെന്നും സിനിമയിലേക്ക് എത്തുന്നതിനു മുമ്പേതന്നെ അദ്ദേഹത്തിന്റെ സിനിമകൾ ശ്രദ്ധിച്ചിരുന്നു എന്നും സൂര്യ പറഞ്ഞു. ശ്രീനിവാസന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നും സൂര്യ. എറണാകുളത്ത് വെച്ച് പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയാണ് സൂര്യ ശ്രീനിവാസനെ അവസാനമായി കാണാൻ നടന്റെ തൃപ്പൂണിത്തറയിലെ വീട്ടിലേക്ക് ഓടിയെത്തിയത്.

അതേസമയം അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. മലയാളത്തിന്റെ അതുല്യ പ്രതിഭയ്ക്ക് യാത്രാമൊഴിക്കാൻ ഒരുങ്ങുകയാണ് പ്രേക്ഷകരും സിനിമ ലോകവും. കഴിഞ്ഞദിവസം രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശ്വാസ തടസ്സം നേരിട്ടതിനെത്തുടർന്ന് തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗൺഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനായി ആരാധകരും സിനിമ ലോകവും ഇരച്ചെത്തുകയായിരുന്നു. മലയാളികളുടെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും അവസാനമായി തങ്ങളുടെ ശ്രീനിയെ കാണാൻ എത്തി. ഒരുകാലത്ത് മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കൂട്ടുകെട്ടുകൾ ആയിരുന്നു മമ്മൂട്ടി ശ്രീനിവാസൻ മോഹൻലാൽ ശ്രീനിവാസൻ എന്നിവരുടേത് . ഇവർ ഒന്നിച്ച് സിനിമകൾ ഇന്നും പ്രേക്ഷകർ മടുപ്പില്ലാതെ കാണുന്നവയാണ്. കൂടാതെ ദിലീപ് സത്യൻ അന്തിക്കാട് ബേസിൽ ജോസഫ് ഉണ്ണി മുകുന്ദൻ തുടങ്ങിയ മലയാളം സിനിമ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും താരത്തെ കാണാൻ എത്തിയിരുന്നു