Sreenivasan: ഈ വഴി തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിൽ ഒന്ന്! ശ്രീനിവാസനെ ഓർത്ത് കല്യാണി പ്രിയദർശൻ
Kalyani Priyadarshan about Sreenivasan: അന്ന് താൻ അത് തിരിച്ചറിഞ്ഞില്ലെങ്കിലും പിന്നീട് ഈ വഴി തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിലൊന്നായി അവ മാറി...
മലയാള സിനിമയുടെ ബഹുമുഖനായ അന്തരിച്ച ശ്രീനിവാസനെ അനുസ്മരിച്ച് നടി കല്യാണി പ്രിയദർശൻ. ശ്രീനിവാസന്റെ മരണം തന്റെ കുടുംബത്തെ സംബന്ധിച്ചും മലയാള സിനിമയെ സംബന്ധിച്ച് തീരാനഷ്ടമാണെന്ന് കല്യാണി പറഞ്ഞു. തന്റെ ബാല്യകാലസഖി താൻ കണ്ട ചില സൗഹൃദങ്ങളാണ് സിനിമയിലേക്ക് വരാനും അച്ഛനെപ്പോലെ ഈ മേഖല പ്രവർത്തിക്കാനും തന്നെ പ്രേരിപ്പിച്ചത്. അവരിൽ ഒരാളായിരുന്നു ശ്രീനിവാസൻ.
അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് താൻ വളർന്നത്. ഈ സിനിമകൾ എപ്പോഴും തന്റെ ചുറ്റിലും ഉണ്ടായിരുന്നു. അന്ന് താൻ അത് തിരിച്ചറിഞ്ഞില്ലെങ്കിലും പിന്നീട് ഈ വഴി തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിലൊന്നായി അവ മാറിയെന്നാണ് കല്യാണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സിനിമാലോകത്തേയും പ്രേക്ഷകരെയും ഒന്നാകെ തീരാ ദുഃഖത്തിൽ ആഴ്ത്തിയാണ് ശ്രീനിവാസന്റെ വിയോഗം. കഴിഞ്ഞ കുറച്ചു നാളുകളായി അസുഖബാധിതനായിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് കഴിഞ്ഞദിവസം ശ്രീനിവാസന് മരണം സംഭവിച്ചത്.
മലയാളത്തിന്റെ നടന്മാരായ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയവരെല്ലാം കഴിഞ്ഞദിവസം ശ്രീനിവാസനെ ഒരു നോക്ക് കാണാനായി ടൗൺ ഹാളിൽ എത്തിയിരുന്നു. ഒപ്പം സത്യൻ അന്തിക്കാട് തുടങ്ങിയ സംവിധായകരും ശ്രീനിവാസനെ കാണാനായി ഓടി എത്തി. ശ്രീനിവാസിന്റെ വിയോഗത്തിൽ അദ്ദേഹവുമായി ഉള്ള ഒരു പഴയകാല ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി തന്റെ ദുഃഖം രേഖപ്പെടുത്തിയത്. മറക്കാനാവുന്നില്ല സുഹൃത്തേ എന്നും കുറിപ്പ്.
കഴിഞ്ഞദിവസം രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ശ്രീനിവാസന് ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടർന്ന് തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8:30 യോടെയാണ് മരണം സ്ഥിരീകരിച്ചത്. ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ ആണ് സംസ്കാരം. ഔദ്യോഗിക ബഹുമതിയോടെയാണ് ശ്രീനിവാസന്റെ മൃതദേഹം സംസ്കരിക്കുക. അതുല്യ പ്രതിഭയ്ക്ക് മലയാള സിനിമയുടെ ബഹുമുഖന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒരുങ്ങുകയാണ് സിനിമാലോകവും പ്രേക്ഷകരും.