Sreenivasan: ‘തന്നെ മെഗാസ്റ്റാറെന്ന് വിളിക്കാന്‍ പറഞ്ഞത് മമ്മൂട്ടി തന്നെയാണ്’: ശ്രീനിവാസന്‍
Sreenivasan About Mammootty: പ്രായം കൂടുംതോറും എനര്‍ജി ചോര്‍ന്നുപോകുമെന്ന് പറയുന്നത് ഈ എഴുപത്തി മൂന്നുകാരന്റെ കാര്യത്തില്‍ മാത്രം ശരിയല്ല. ചെറുപ്പക്കാരെ പോലും തോല്‍പ്പിക്കുന്ന ഫാഷന്‍ സെന്‍സും സിനിമ സെലക്ഷനുമാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്. മമ്മൂട്ടിയെ കുറിച്ച് മലയാളികള്‍ക്ക് മാത്രമല്ല സംസാരിക്കാനുള്ളത് മറ്റ് നിരവധി ഭാഷകളിലുള്ളവരും മമ്മൂട്ടിയുടെ അഭിനയ മോഹത്തെ കുറിച്ച് വാചാലരാകാറുണ്ട്.
കാലം മാറുന്നതിന് അനുസരിച്ച് കോലം മാറുന്നു എന്ന് കേട്ടിട്ടില്ലേ? അത്തരത്തില്‍ ഏത് കാലത്തിനനുസരിച്ചും സഞ്ചരിക്കാന്‍ ഞാന്‍ തയാറാണെന്ന് പറയുന്നൊരു താരമുണ്ട് മലയാളത്തില്‍. പറഞ്ഞുവരുന്നത് മറ്റാരെ കുറിച്ചുമല്ല, സാക്ഷാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചാണ്. മലയാളത്തിന് ഒരേയൊരു മെഗാസ്റ്റാര്‍ ഉള്ളു, അത് മമ്മൂട്ടിയാണ്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് അവിടന്നിവിടം വരെ എത്രയെത്ര സിനിമകള്‍. അന്നും ഇന്നും മുറതെറ്റാതെ മലയാളത്തിന്റെ മുഖമായി മാറാന്‍ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്.
പ്രായം കൂടുംതോറും എനര്‍ജി ചോര്‍ന്നുപോകുമെന്ന് പറയുന്നത് ഈ എഴുപത്തി മൂന്നുകാരന്റെ കാര്യത്തില്‍ മാത്രം ശരിയല്ല. ചെറുപ്പക്കാരെ പോലും തോല്‍പ്പിക്കുന്ന ഫാഷന്‍ സെന്‍സും സിനിമ സെലക്ഷനുമാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്. മമ്മൂട്ടിയെ കുറിച്ച് മലയാളികള്‍ക്ക് മാത്രമല്ല സംസാരിക്കാനുള്ളത് മറ്റ് നിരവധി ഭാഷകളിലുള്ളവരും മമ്മൂട്ടിയുടെ അഭിനയ മോഹത്തെ കുറിച്ച് വാചാലരാകാറുണ്ട്.
Also Read: Jayam Ravi: ‘ഞാൻ ചായ ഉണ്ടാക്കിയാൽ പോലും അത് ചർച്ചയാണ്, അപ്പോഴാണ് ഡിവോഴ്സ്’; ജയം രവി
ആരാധകര്‍ക്ക് മാത്രമല്ല മമ്മൂട്ടിയെ കുറിച്ച് പറയാനുള്ളത്, സഹ താരങ്ങള്‍ക്കുമുണ്ട് ഏറെ കാര്യങ്ങള്‍ പങ്കുവെക്കാന്‍. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ള രസകരമായിട്ടുള്ളൊരു കാര്യം പങ്കുവെക്കുകയാണ് ശ്രീനിവാസന്‍. മമ്മൂട്ടിയെ മെഗാസ്റ്റാര്‍ എന്ന് ആദ്യം തന്നെ വിളിച്ചത് മമ്മൂട്ടി തന്നെയാണെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. നടന്‍ ബാലയുടെ പുതിയ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.
‘മലയാള സിനിമയുടെ പ്രത്യേകത എന്താണെന്ന് അറിയാമോ? മലയാളത്തില്‍ മാത്രമേ മെഗാസ്റ്റര്‍ പദവിയുള്ളു. ബാക്കി എല്ലാ ഇന്‍ഡസ്ട്രികളിലും സൂപ്പര്‍ സ്റ്റാറുകളാണുള്ളത്. അമിതാഭ് ബച്ചന്‍, രജനികാന്ത്, മോഹന്‍ലാല്‍ ഇവരെല്ലാം സൂപ്പര്‍ സ്റ്റാറുകളാണ്. ഞങ്ങള്‍ ദുബായില്‍ ഒരു ഷോയ്ക്ക് പോയിരുന്നു. അങ്ങനെ ഓരോരുത്തരെയായി പരിചയപ്പെടുത്താന്‍ സ്റ്റേജിലേക്ക് വിളിച്ചു. അനൗണ്‍സ് ചെയ്യുന്ന ആളോട് മമ്മൂട്ടി പറഞ്ഞത് ഞാന്‍ കേട്ടതാണ്, അയാളെ സ്റ്റേജിലേക്ക് വിളിക്കുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെന്നേ വിളിക്കാവൂ എന്ന്,’ ശ്രീനിവാസന്‍ പറയുന്നു.
എന്നാല്‍ തന്നെ ആദ്യമായി മെഗാസ്റ്റാര്‍ എന്ന് വിളിച്ചത് ദുബായിലെ മാധ്യമങ്ങളാണെന്നായിരുന്നു മമ്മൂട്ടി മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഖാലിദ് അല്‍ അമീറുമായുള്ള അഭിമുഖത്തിനിടെയാണ് മമ്മൂട്ടിയുടെ പരാമര്‍ശം. മെഗാസ്റ്റാര്‍ എന്നത് വിശേഷം മാത്രമാണെന്നും ആളുകള്‍ തന്നെ മമ്മൂക്ക എന്ന് വിളിക്കുന്നതാണ് തനിക്ക് കൂടുതലിഷ്ടം എന്നുമാണ് അന്ന് മമ്മൂട്ടി പറഞ്ഞിരുന്നത്.
‘ഒരു ഷോയ്ക്ക് വേണ്ടി ആദ്യമായി ദുബായിലേക്ക് പോകുന്നത് 1987ലാണ്. ആ സമയത്ത് അവരെനിക്ക് ഒരു വിശേഷണം തന്നു, ദി മെഗാസ്റ്റാര്‍. ദുബായിലെ മാധ്യമങ്ങളാണ് എനിക്കാ പേര് തന്നത്. ഇന്ത്യയില്‍ നിന്നുള്ള ആരുമല്ല. ഞാന്‍ ദുബായില്‍ എത്തുന്നതിന് അവരെഴുതിയത്, മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് ദുബായിലെത്തുന്നു എന്നാണ്,’ ഇങ്ങനെയാണ് മമ്മൂട്ടി നേരത്തെ പറഞ്ഞത്.