AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Adhila Noora: യഥാർത്ഥ മനുഷ്യ സനേഹി, 20 വർഷമായുള്ള ബന്ധം; ഫൈസലിനെ പുകഴ്ത്തിയുള്ള ടിനി ടോമിന്റെ പോസ്റ്റിന് വിമർശനം

Tiny Tom Praises AK Faisal: 20 വർഷമായി ഉള്ള സൗഹൃദബന്ധമാണ് താനും ഫൈസൽ ഇക്കയും തമ്മിൽ. അദ്ദേഹം ഒരു യഥാർത്ഥ...

Adhila Noora: യഥാർത്ഥ മനുഷ്യ സനേഹി, 20 വർഷമായുള്ള ബന്ധം; ഫൈസലിനെ പുകഴ്ത്തിയുള്ള ടിനി ടോമിന്റെ പോസ്റ്റിന് വിമർശനം
Tiny TomImage Credit source: Social Media
Ashli C
Ashli C | Published: 19 Nov 2025 | 10:52 AM

ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മറ്റൊന്നുമല്ല ഇരുവരും കഴിഞ്ഞദിവസം മലബാർ ഗോൾഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എ കെ ഫൈസലിന്റെ പുതിയ വീടിന്റെ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവരും ചടങ്ങിൽ പങ്കെടുത്തതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുമ്പോഴാണ് താൻ അവരെ ക്ഷണിച്ചിട്ടില്ല എന്ന പോസ്റ്റുമായി ഫൈസൽ എത്തിയത്. താൻ ക്ഷണിച്ചിട്ടില്ല വന്നത് എന്നും പല പ്രമുഖരും തന്റെ വീട്ടിലെത്തിയിട്ടുണ്ട്.

ALSO READ: 2 പെൺകുട്ടികളെ ക്ഷണിച്ചുവരുത്തി പിറ്റേദിവസം തോന്ന്യവാസം എഴുതിവിടുന്നത് വൃത്തികേട്; ഫൈസലിനെതിരെ നടി സ്നേഹാ ശ്രീകുമാർ

തനിക്ക് മുൻകൂട്ടി അറിവുണ്ടായിട്ടില്ല. പൊതുസമൂഹത്തിന്റെ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും സമൂഹമധ്യത്തിൽ താറടിച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതുതലമുറയ്ക്ക് താൻ തെറ്റായ സന്ദേശം നൽകി എന്ന ആരോപണം താൻ മുഖവിയ്ക്ക് എടുക്കുന്നു.

മൂല്യങ്ങളെ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ആദിലയേയും നൂറയെയും വീട്ടിലെത്തിയതിന്റെ പേരിൽ താൻ ആത്മാർത്ഥമായി ഖേദം അറിയിക്കുന്നു എന്നായിരുന്നു ഫൈസലിന്റെ പോസ്റ്റ്. എന്നാൽ ഇതിനെതിരെ ഫൈസലിന് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. രണ്ടുപേരെ വിളിച്ചുവരുത്തി ഇത്തരത്തിൽ അപമാനിക്കുന്നത് ശരിയായില്ല എന്നാണ് പ്രധാന ആരോപണം.

ഇതിനിടെ ഫൈസലിന് പുകഴ്ത്തിക്കൊണ്ട് നടൻ ടിനി ടോം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ മറ്റൊരു ചർച്ചാവിഷയം. ഫൈസലിന്റെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ നടൻ ടിനി ടോമും പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഫൈസലിനെ കുറിച്ച് ഇനി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. 20 വർഷമായി ഉള്ള സൗഹൃദബന്ധമാണ് താനും ഫൈസൽ ഇക്കയും തമ്മിൽ. അദ്ദേഹം ഒരു യഥാർത്ഥ മനുഷ്യനാണ് എന്നാണ് ടിനി ടോം ചിത്രങ്ങൾക്കൊപ്പം ഫേസ്ബുക്കിൽ കുറിച്ചത്.

ഇതിന് താഴെ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത് . കാശുണ്ടെങ്കിൽ മാത്രമാണോ യഥാർത്ഥ മനുഷ്യനാകുന്നത്?, താങ്കളെ വിളിച്ചിരുന്നോ അല്ല അങ്ങേര് നാളെ മാറ്റി പറയും, കോപ്പാണ്, എത്ര കിട്ടി? കൂടെ പറക്കാനുള്ള പുറപ്പാട് ആണോ, 20 കൊല്ലത്തെ ബന്ധം ഒലക്കയാണ് കാശ് കിട്ടി പോയി എന്നിങ്ങനെ ടിനിടോമിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

Follow Us