AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Adhila Noora: 2 പെൺകുട്ടികളെ ക്ഷണിച്ചുവരുത്തി പിറ്റേദിവസം തോന്ന്യവാസം എഴുതിവിടുന്നത് വൃത്തികേട്; ഫൈസലിനെതിരെ നടി സ്നേഹാ ശ്രീകുമാർ

Adhila Noora:സ്വന്തമായി ജോലിയെടുത്ത് അന്തസ്സായി ജീവിക്കുന്ന പെൺകുട്ടികളാണ് ആദിലയും നൂറയും. അവർക്ക് നിങ്ങളുടെ വീട്ടിലേക്ക് ക്ഷണമില്ലാതെ കയറി വരേണ്ട ഗതികേട് ഒന്നുമില്ല.ക്ഷണിച്ച് വരുത്തി ഷെയ്ഖ് ഹാൻഡ് കൊടുത്ത്...

Adhila Noora: 2 പെൺകുട്ടികളെ ക്ഷണിച്ചുവരുത്തി പിറ്റേദിവസം തോന്ന്യവാസം എഴുതിവിടുന്നത് വൃത്തികേട്; ഫൈസലിനെതിരെ നടി സ്നേഹാ ശ്രീകുമാർ
Adhila NooraImage Credit source: facebook
Ashli C
Ashli C | Published: 19 Nov 2025 | 09:15 AM

ബിഗ് ബോസ് താരങ്ങളായ ആദിലയേയും നൂറയെയും തന്റെ ഹൗസ് വാമിങ്ങിന് ക്ഷണിച്ചുവരുത്തി അപമാനിച്ചതിന് മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ എ.കെയ്ക്കെതിരെ നടി സ്നേഹാ ശ്രീകുമാർ. നിങ്ങൾ ചെയ്ത നല്ല കാര്യങ്ങൾ കൊണ്ട് ന്യായീകരിക്കാൻ പറ്റുന്നതല്ല ഇപ്പോൾ കാണിച്ച വൃത്തികേട്. രണ്ടു പെൺകുട്ടികളെ വീട്ടിൽ ക്ഷണിച്ചുവരുത്തിയിട്ട് പിറ്റേദിവസം തോന്ന്യവാസം എഴുതിവിടുന്നത് ഒരിക്കലും ന്യായീകരിക്കാൻ സാധിക്കുന്നതല്ല.

സ്വന്തമായി ജോലിയെടുത്ത് അന്തസ്സായി ജീവിക്കുന്ന പെൺകുട്ടികളാണ് ആദിലയും നൂറയും. അവർക്ക് നിങ്ങളുടെ വീട്ടിലേക്ക് ക്ഷണമില്ലാതെ കയറി വരേണ്ട ഗതികേട് ഒന്നുമില്ല. വ്യക്തമായ തീരുമാനം ഉള്ള പെൺകുട്ടികളാണ് അവർ. അല്ലാതെ നിങ്ങളെപ്പോലെ ക്ഷണിച്ച് വരുത്തി ഷെയ്ഖ് ഹാൻഡ് കൊടുത്ത് സ്വീകരിക്കുകയും പിറ്റേദിവസം വിളിച്ചിട്ടില്ല എന്ന് പറഞ്ഞു പോസ്റ്റിടുകയും, അതുകഴിഞ്ഞ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്യുന്ന ഡബിൾ സ്റ്റാൻഡ് എടുക്കുന്ന രീതിയല്ല അവർക്ക് എന്ന് സ്നേഹ ശ്രീകുമാർ ഫേസ്ബുക്കിൽ പ്രതികരിച്ചു.

കൂടാതെ ആദിലയേയും നൂറയേയും തന്റെ സ്വന്തം വീട്ടിലേക്ക് സ്നേഹാ ശ്രീകുമാർ ക്ഷണിക്കുകയും ചെയ്തു. പ്രിയപ്പെട്ട ആദില നൂറ നിങ്ങൾക്ക് എന്റെ വീട്ടിലേക്ക് സ്വാഗതം ഞാൻ സ്നേഹത്തോടെയാണ് വിളിക്കുന്നത്. എന്റെ വീട്ടിൽ ലിഫ്റ്റോ പരിചാരകരോ 150 തരം ഭക്ഷണമോ ഉണ്ടാവില്ല. പക്ഷേ ഒന്നുറപ്പു തരാം സ്നേഹം നിറഞ്ഞ കുറച്ച് സമയവും നല്ല ചായയും ഒരിക്കലും നിങ്ങളെ തള്ളി പറയാത്ത ഞങ്ങളുടെ കുടുംബത്തിന്റെ മൊത്തം സ്നേഹവും തരാം. ഇത്തവണത്തെ ബിഗ് ബോസ് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു അകത്തെ കളിയെക്കാൾ വലിയ കളികളാണ് പുറത്തു നടക്കുന്നത് എന്നും സ്നേഹ കുറിച്ചു.

we love Adhila and Noora. ഇതിന്റെ അടിയിൽ വന്നു comment ഇടുന്ന പ്രിയ സുഹൃത്തുക്കളോട് താൻ ആരുടേയും PR അല്ല. താൻ പറഞ്ഞത് എന്ത് സാഹചര്യത്തിൽ ആണെന്ന് നിങ്ങൾ മനസിലാക്കുമെന്ന് കരുതുന്നുവെന്നും നടി കൂട്ടിച്ചേർത്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസലിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി ആദിലയും നൂറയും എത്തിയിരുന്നു. ഇരുവരുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിന് പിന്നാലെയാണ് ഫൈസൽ താൻ ക്ഷണിച്ചിട്ടില്ല അവർ വീട്ടിൽ വന്നത് എന്ന് പോസ്റ്റിട്ടത്. എന്നാൽ പോസ്റ്റിട്ട് അൽപസമയം കഴിഞ്ഞപ്പോൾ തന്നെ അത് ഡിലീറ്റ് ആവുകയും ചെയ്തു. ഫൈസലിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളായിരുന്നു ഉയർന്നത്.

Follow Us