Vijay-Sangeetha Divorce : ‘വിജയ് വീട്ടിൽ താമസിക്കാൻ അനുവദിക്കുന്നില്ല’; നടനെതിരെ വീണ്ടും ഹർജി സമർപ്പിച്ച് സംഗീത

Actor Vijay-Sangeetha Divorce Updates : വിവാഹമോചനം ആവശ്യപ്പെട്ട് വിജയിയുടെ ഭാര്യ അടുത്തിടെയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. അതെ തുടർന്നാണ് നടൻ ഭാര്യയെ വീട്ടിൽ തുടരാൻ അനുവദിക്കാത്തതെന്ന് സംഗീത തൻ്റെ ഹർജിയിൽ പറയുന്നു

Vijay-Sangeetha Divorce : വിജയ് വീട്ടിൽ താമസിക്കാൻ അനുവദിക്കുന്നില്ല; നടനെതിരെ വീണ്ടും ഹർജി സമർപ്പിച്ച് സംഗീത

Vijay Sangeetha

Published: 

07 Mar 2026 | 03:34 PM

ടിവികെ അധ്യക്ഷനും നടനുമായ വിജയിക്കെതിരെ സമർപ്പിച്ച വിവാഹമോചന ഹർജിക്ക് പിന്നാലെ പുതിയ ഹർജി സമർപ്പിച്ച് ഭാര്യ സംഗീത. വിജയ് തന്നെ വീട്ടിൽ താമസിക്കാൻ അനുവദിക്കുന്നില്ലെന്നും കോടികൾ സമ്പാദ്യമുള്ള താരം തനിക്കും തൻ്റെ മക്കൾക്കും ന്യായമായത് നൽകണമെന്നാവശ്യപ്പെട്ടുമാണ് നടൻ്റെ ഭാര്യ പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്. ചെന്നൈ നീലാങ്കരയിലെ വീട്ടിലായിരുന്നു വിജയിയും സംഗീത ഒരുമിച്ച താമസിച്ചിരുന്നത്. ഇവിടെ കേസ് പൂർത്തിയാകുന്നത് വരെ തുടരാൻ തന്നെ അനുവദിക്കണമെന്നാണ് സംഗീതയുടെ ആവശ്യം.

യുകെ പൗരത്വമുള്ളതിനാൽ തനിക്ക് ചെന്നൈയിൽ സ്വന്തം പേരിൽ വീടില്ല. നാട്ടിലേക്ക് വരുമ്പോൾ നീലാങ്കരയിലുള്ള വീട്ടിലാണ് താൻ താമസിക്കുന്നത്. അതുകൊണ്ട് വിവാഹമോചനക്കേസ് പൂർത്തിയാകും വരെ അവിടെ തന്നെ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സംഗീത ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ തനിക്കും മക്കൾക്കും ന്യായമായ ജീവനാംശ ലഭിക്കുണമെന്ന നടൻ്റെ ഭാര്യ ഹർജിയിൽ ആവശ്യപ്പെടുന്നു.

വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചതുകൊണ്ടാണ് തനിക്ക് നീലങ്കരയിൽ വീട്ടിൽ താമസിക്കാൻ നടൻ വിലക്കേർപ്പെടുത്തിയതെന്നും സംഗീതയുടെ ഹർജിയിൽ പറയുന്നു. കോടതിക്ക് പുറത്ത് വിവാഹമോചനത്തിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിരുന്നു നടൻ ആവശ്യപ്പെട്ടത്, എന്നാൽ കോടതിയെ സമീപിച്ചതോടെ വീട് വിടാൻ നടൻ ആവശ്യപ്പെട്ടു. തുടർന്നാണ് സംഗീത പുതിയ ഹർജിയുമായി കോടതിയെ സമീപിക്കുന്നത്. വീട്ടിൽ തുടരാൻ നടൻ അനുവദിക്കുന്നില്ലെങ്കിൽ പകരം മറ്റൊരു ഇടത്ത് താമസം ഒരുക്കണമെന്നും ഹർജിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം തമിഴ് സിനിമ നിർമാതാവ് കലപതി സുരേഷിൻ്റെ മകൻ്റെ വിവാഹത്തിന് വിജയിയും നടി തൃഷ കൃഷ്ണയും ഒരുമിച്ച് പങ്കെടുത്തിരുന്നു. അതിന് പിന്നാലെയാണ് നടൻ്റെ ഭാര്യ പുതിയ ഹർജിയുമായി രംഗത്തെത്തിയത്. കോളിവുഡ് മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട് പ്രകാരം വിജയിയും തൃഷയും ഒരുമിച്ച് ഒരു കാറിലാണ് വിവാഹസൽക്കാരത്തിനെത്തിയത്. അതിന് ശേഷം ഇരുവരും ഒരുമിച്ച് മടങ്ങി പോകുകയും ചെയ്തു.

ഈ അടുത്തിടെയാണ് വിജയിയുടെ ഭാര്യ സംഗീത തൻ്റെ 26 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുകൊണ്ട് വിവാഹമോചന ഹർജി കോടതിയിൽ സമർപ്പിച്ചത്. 1999ലാണ് വിജയിയും സംഗീതയും തമ്മിൽ വിവാഹതിരാകുന്നത്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്, ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നാണ് മക്കളുടെ പേര്. തമിഴിലെ പ്രമുഖയായ നടിയുമായി വിജയിക്ക് അവിഹിതം ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചനത്തിന് ഹർജി സമർപ്പിച്ചത്. 2021 മുതലാണ് നടിയുമായി വിജയിക്ക് അവിഹിതബന്ധമുള്ളതെന്ന് സംഗീതയുടെ ഹർജിയിൽ പറയുന്നു.

Follow Us
Related Stories
Actor Pradeep Rawat Passes Away: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ചൈന ടൗൺ കസിൻസ് എന്നീ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച വില്ലൻ
20 Years Of Suriya And Jyotika: “പ്രണയം മാത്രം”; ജ്യോതികയുമൊത്തുള്ള 20 വർഷങ്ങളെ കുറിച്ച് സൂര്യ
‘സിനിമയിൽ മകൾ എന്നൊന്നുമില്ല കഥാപാത്രം മാത്രം’; മകൾക്കൊപ്പമുള്ള അഭിനയത്തെ കുറിച്ച് മോഹൻലാൽ
Vismaya Mohanlal’s Thudakkam Movie : ‘തുടക്കം സംഭവിക്കുന്നത് ഇങ്ങനെ… ‘വിസ്മയ മോഹൻലാലിന്റെ ആദ്യ സിനിമയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ
Suchithra Mohanlal : ചിലത് എനിക്ക് ഇഷ്ടമാവാറില്ല… മോഹൻലാലിന്റെ സിനിമകളെ കുറിച്ച് തുറന്ന് പറഞ്ഞ് സുചിത്രയും വിസ്മയയും
Actor Mohanlal: ഞങ്ങൾക്കൊന്നും ഇങ്ങനെ ഒരുപാട് പേരോട് ഉത്തരം പറയേണ്ടി വന്നിട്ടില്ല..! വിസ്മയ നേരിടുന്നതിനെക്കുറിച്ച് മോഹൻലാൽ
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു