AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: മഴ കാത്ത് മലയാളി… നാട് ചുട്ടുപൊള്ളുന്നു; സംസ്ഥാനത്തെ ഇന്ന് ആശ്വാസ മഴയുണ്ടോ?

Kerala Summer Weather Update: വരും ദിവസങ്ങളിലും ചൂട് കനക്കുമെന്ന് തന്നെയാണ് നിലവിലെ കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകുന്ന സൂചന. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം, ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ പെയ്യാനുള്ള സാധ്യതയില്ല. 

Kerala Weather Update: മഴ കാത്ത് മലയാളി… നാട് ചുട്ടുപൊള്ളുന്നു; സംസ്ഥാനത്തെ ഇന്ന് ആശ്വാസ മഴയുണ്ടോ?
Weather UpdateImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 05 Mar 2026 | 02:01 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വേനൽ കടുക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ച നീണ്ടുനിന്ന ആശ്വാസ മഴ കേരളത്തോടെ വിട പറയുകയാണ്. വീണ്ടും സംസ്ഥാനം കൊടും ചൂടിൻ്റെയും വരൾച്ചയുടെ വക്കിൽ എത്തിയിരിക്കുകയാണ്. മിക്ക ജില്ലകളിലും സാധാരണ താപനിലയേക്കാൾ രണ്ട് മുതൽ മൂന്ന് ഡി​ഗ്രി വരെ സെൽഷ്യസ് കൂടുതലാണ് നിലവിൽ. ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല എന്നതും മലയാളികളെ നിരശയിലാക്കുന്നു.

വരും ദിവസങ്ങളിലും ചൂട് കനക്കുമെന്ന് തന്നെയാണ് നിലവിലെ കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകുന്ന സൂചന. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം, ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ പെയ്യാനുള്ള സാധ്യതയില്ല. എന്നാൽ വൈകുന്നേരം ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയും തള്ളികളയാനാകില്ല. എന്നാൽ ഈ മഴ ചൂടിന് വലിയ ശമനം നൽകുകയില്ല.

ALSO READ: ചൂടിൽ വെന്തുരുകും, ആശ്വാസ മഴ പെയ്യുമോ? ഇന്നത്തെ കാലാവസ്ഥ

മഴ മുന്നറിയിപ്പുകൾ ഇല്ലാത്തതിനാൽ ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരണ്ട കാലാവസ്ഥ തുടരുന്നതിനാൽ വായുവിൽ ഈർപ്പത്തിൻ്റെ അളവ് കുറയുകയും പകൽ സമയങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവുമാണ് നിലവിൽ അനുഭവിക്കുന്നത്. ഉച്ചസമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.

ചൂട് കൂടുമ്പോൾ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്

ദാഹിച്ചില്ലെങ്കിലും വെള്ളം കുടിക്കുക. കാരണം നിർജ്ജലീകരണം ഒഴിവാക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്.

പുറത്തിറങ്ങുമ്പോൾ പകൽ 11 മുതൽ മൂന്ന് മണി വരെയുള്ള സമയം നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കുക.

അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്.

പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ORS ലായനി, സംഭാരം, ഇളനീര് തുടങ്ങിയവ ഉപയോ​ഗിക്കുക.

Follow Us