Archana Kavi: അര്‍ച്ചന കവി വിവാഹിതയായി; വരന്‍ റിക്ക് വര്‍ഗീസ്
Archana Kavi Gets Married: അവതാരക ധന്യ വർമ്മയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും ധന്യ പങ്കുവച്ചിട്ടുണ്ട്.

Archana Kavi
നടി അർച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരൻ. അവതാരക ധന്യ വർമ്മയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. യേയ്… അർച്ചി വിവാഹിയായി എന്ന് കുറിച്ചായിരുന്നു ചിത്രം പങ്കുവച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും ധന്യ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് അർച്ചന കവിക്ക് ആശംസകളുമായി എത്തുന്നത്.
ഇതിനു മുൻപ് താൻ പങ്കാളിയെ കണ്ടെത്തിയെന്ന് പറഞ്ഞുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചിരുന്നു. എറ്റവും മോശം തലമുറയില്‍ ഏറ്റവും ശരിയായ വ്യക്തിയെ തന്നെ താന്‍ തെരഞ്ഞെടുത്തുവെന്നാണ് അന്ന് താരം പറഞ്ഞത്. എല്ലാവർക്കും അത് കഴിയട്ടെയെന്നും താരം ആശംസിച്ചിരുന്നു. പിന്നാലെയാണ് വിവാഹിതയായത്.
അതേസമയം നടിയുടെ രണ്ടാം വിവാഹമാണിത്. 2016 ലായിരുന്നു ആദ്യ വിവാഹം നടന്നത്. കൊമേഡിയന്‍ അബീഷ് മാത്യുവായിരുന്നു ആദ്യ ഭർത്താവ്. എന്നാൽ ഇരുവരും 2021-ൽ വേർപിരിയുകയായിരുന്നു. പിന്നീട് പലപ്പോഴായി വിവാഹമോചനത്തെ കുറിച്ചും പിന്നീട് ഉണ്ടായ ഡിപ്രഷനെ കുറിച്ചുമെല്ലാം മടി കൂടാതെ അർച്ചന തുറന്നു പറഞ്ഞിട്ടുണ്ട്.
Also Read:’ആ പ്രാർത്ഥന ദൈവം കേട്ടു’; സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷത്തെക്കുറിച്ച് നടി ആലിസ്
പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം ടൊവിനോ തോമസ് നായകനായി എത്തിയ ഐഡന്റിറ്റി എന്ന സിനിമയിൽ താരം അഭിനയിച്ചു. സിനിമയിൽ നിന്ന് വിട്ടുനിന്ന പത്ത് വർഷത്തിനിടെ വിവാഹം, വിവാഹമോചനം, ഡിപ്രഷൻ എന്നിവയിലൂടെ കടന്നുപോവുകയായിരുന്നുവെന്ന് ചിത്രത്തിന്റെ പ്രമോഷന് എത്തിയപ്പോൾ താരം വെളിപ്പെടുത്തിയിരുന്നു.
ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് എത്തിയത്. ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രം വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. ഏറ്റവും ഒടുവിൽ ഐഡന്റിറ്റി എന്ന ചിത്രത്തിലാണ് താരം എത്തിയത്.