AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Urvashi: ‘മോഹൻലാലും ജയറാമും അങ്ങനെയല്ല’; ചില നായകന്മാർക്ക് അങ്ങനെയൊരു തോന്നൽ ഉണ്ടെന്ന് ഉർവശി

Urvashi about Mohanlal and Jayaram: ചില നടന്മാർ അങ്ങനെയാണ് ചിന്തിക്കുകയെന്നും, എന്നാൽ മോഹൻലാലോ ജയറാമോ അങ്ങനെ ഒരു ചിന്ത​ഗതിക്കാരല്ലെന്നുമാണ് ഉർവ്വശി പറയുന്നത്

Urvashi: ‘മോഹൻലാലും ജയറാമും അങ്ങനെയല്ല’; ചില നായകന്മാർക്ക് അങ്ങനെയൊരു തോന്നൽ ഉണ്ടെന്ന് ഉർവശി
Urvashi (1)
Ashli C
Ashli C | Updated On: 16 Oct 2025 | 01:07 PM

മലയാളികളുടെ എക്കാലത്തെയും നായികയാണ് ഉർവശി. ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് പ്രേക്ഷകർ താരത്തെ വിശേഷിപ്പിക്കുന്നത്. ഏത് കഥാപാത്രത്തെയും അനായാസം തന്റെ കൈപ്പിടിയിൽ ഒതുക്കുവാൻ താരത്തിന് കഴിയും. അത്തരത്തിൽ ഒരു കാലഘട്ടത്തിൽ മലയാള സിനിമയ്ക്ക് നിരവധി കഥാപാത്രങ്ങളാണ് ഉർവശി നൽകിയത്. നിരവധി നായകന്മാർക്കൊപ്പം നായികയായി തിളങ്ങി. അവയെല്ലാം തന്നെ മാറി വന്ന ഓരോ തലമുറയ്ക്കും ഒരു പോലെ ഇപ്പോഴും ഇഷ്ടമുള്ളവയുമാണ്. ഇപ്പോഴിതാ സിനിമയിലെ നടന്മാരുടെ സ്വഭാവത്തെക്കുറിച്ച് ഉർവശി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്.

ചില നടന്മാർക്കൊപ്പം വർക്ക് ചെയ്യുമ്പോൾ അവർക്ക് അവരെക്കാൾ നമ്മൾ മുൻപന്തിയിൽ ആകുമോ എന്ന ചിന്ത ഉണ്ടാകുമെന്നാണ് ഉർവശി പറയുന്നത്. എന്നാൽ മോഹൻലാലും ജയറാമും അങ്ങനെയല്ലെന്നും താരം കൂട്ടിച്ചേർത്തു. ഒരുകാലത്തെ സൂപ്പർ ഹിറ്റ് കോമ്പോകൾ ആയിരുന്നു മോഹൻലാൽ ഉർവശി ജയറാം ഉർവശി എന്നിവർ. കിലുക്കം, പൊന്മുട്ടയിടുന്ന താറാവ്, ടിഞ്ഞൂൽ കല്യാണം, മഴവിൽക്കാവടി, മിഥുനം, ഭരതം, കളിപ്പാട്ടം, സൂര്യഗായത്രി തുടങ്ങി ചിത്രങ്ങളിൽ ഉർവശി മോഹൻലാലിനൊപ്പം ജയറാമിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

മറ്റു നായകന്മാർ പോലെ അവർക്ക് അത്തരത്തിലുള്ള ചിന്തകൾ ഒന്നുമില്ല എന്നാണ് ഉർവശി പറയുന്നത്. താൻ ഏറ്റവും നന്നായി സിങ്ക് ആകുന്ന നായകൻ ജയറാം ആണ്. അദ്ദേഹത്തിന് ഒപ്പം കോമ്പിനേഷൻ ഉള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ജയറാമിനൊപ്പം അഭിനയിക്കുമ്പോൾ എപ്പോഴും ഒരു ഗിവ് ആൻഡ് ടേക്ക് ഉണ്ടാകും. എന്നാൽ മറ്റുള്ള നടന്മാർക്കൊപ്പം അങ്ങനെ ഉണ്ടാകില്ല. മോഹൻലാലിന്റെ സിനിമകളിലും മറ്റ് അഭിനേതാക്കൾക്ക് കൃത്യമായ സ്പേസ് നൽകും. കിലുക്കം പോലുള്ള സിനിമകൾ ഒക്കെ അങ്ങനെയാണ് ഉണ്ടായത്. അതുപോലെ ജയറാമും നമ്മളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വ്യക്തിയാണ് എന്നാണ് ഉർവ്വശി പറയുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് സംസാരിച്ചത്.