Ashwini Nambiar: ‘ബെഡ്റൂമിലേക്കു വിളിച്ചുവരുത്തി അച്ഛന്റെ പ്രായമുള്ള മലയാള സംവിധായകൻ ദുരുപയോഗം ചെയ്‌തു’; വെളിപ്പെടുത്തി നടി അശ്വനി നമ്പ്യാർ
Actress Ashwini Nambiar On Malayalam Film Director: മുൻപും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അഭിനയിച്ച് പരിചയമുള്ളതുകൊണ്ടാണ് റൂമിലേക്ക് പോയതെന്നും റൂമിലെത്തിയ തന്നെ ആ സംവിധായകൻ ദുരുപയോഗം ചെയ്തു എന്നും തന്റെ അച്ഛന്റെ പ്രായമുള്ള ആൾ തന്നോട് എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാനുള്ള വിവരം പോലും അന്ന് ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

Ashwini Nambiar
മലയാളികളുടെ എക്കാലത്തെ സൂപ്പർഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി അശ്വനി നമ്പ്യാർ. ചിത്രത്തിൽ അല്ലിയായി തിളങ്ങിയ താരം ഇപ്പോൾ തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ സജീവമാണ്. തമിഴിൽ പുറത്തിറങ്ങുന്ന സുഴൽ എന്ന വെബ്സീരിസിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്ന തിരക്കിലാണ് താരം.
ഇപ്പോഴിതാ ഇന്ത്യാഗ്ലിറ്റ്സിനു നല്‍കിയ അഭിമുഖത്തിൽ അശ്വനി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു മലയാള സിനിമ സംവിധായകൻ തന്നെ ദുരുപയോഗം ചെയ്‌തുവെന്നാണ് താരം പറയുന്നത്. ഒരു സിനിമയിൽ അഭിനയിക്കാൻ എത്തിയ തന്നെ എന്തോ ചർച്ച ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞ് റൂമിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അശ്വനി വെളിപ്പെടുത്തുന്നത്.
മുൻപും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അഭിനയിച്ച് പരിചയമുള്ളതുകൊണ്ടാണ് റൂമിലേക്ക് പോയതെന്നും റൂമിലെത്തിയ തന്നെ ആ സംവിധായകൻ ദുരുപയോഗം ചെയ്തു എന്നും തന്റെ അച്ഛന്റെ പ്രായമുള്ള ആൾ തന്നോട് എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാനുള്ള വിവരം പോലും അന്ന് ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു.
വീട്ടിലെത്തിയ താൻ ഇക്കാര്യം തന്റെ അമ്മയോട് പറഞ്ഞെന്നും താരം പറയുന്നുണ്ട്. ഇത് കേട്ട് അമ്മ കാരണമാണ് ഇത് തനിക്ക് സംഭവിച്ചതെന്ന് പറഞ്ഞ് അമ്മ പൊട്ടിക്കരഞ്ഞു. അന്ന് രാത്രി ഉറക്കഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. വേറെ എന്ത് ചെയ്യണമെന്ന് തനിക്ക് അറിയില്ലെന്നും താരം പറയുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി. ഇത് നിന്റെ തെറ്റല്ലെന്നു ആദ്യം അത് മനസിലാക്കൂ എന്ന്. അയാളുടെ തെറ്റാണെന്ന് തന്നെ ബോദ്ധ്യപ്പെടുത്തിയെന്നും താരം പറയുന്നു.
ഇതിനു ശേഷം അമ്മയില്ലാതെ താൻ ഷൂടിംങ് ലൊക്കേഷനിലേക്ക് പോയത്. അതിന് ശേഷം തനിക്ക് എല്ലാം നേരിടാനുള്ള ധൈര്യമുണ്ടായി. ആ സംഭവത്തിന് ശേഷമാണ് തന്നിലെ ധൈര്യം വർദ്ധിച്ചതെന്നും താരം പറയുന്നു.