Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ

Actress Assault Case: അതിജീവിതയും മഞ്ജുവാര്യരും കേസിൽ നിന്നും കുറ്റവിമുക്തമാക്കപ്പെട്ട ദിലീപും പറയുന്നത് സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണല്ലോ..

Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ

Premkumar

Published: 

14 Dec 2025 | 01:29 PM

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിധി വന്നതിന് പിന്നാലെ ഗൂഢാലോചന അന്വേഷിക്കണം എന്ന ആവശ്യവുമായി നടനും ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാനുമായ പ്രേംകുമാർ. മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ എന്ന് പ്രേംകുമാർ. അതിജീവിതയും മഞ്ജുവാര്യരും കേസിൽ നിന്നും കുറ്റവിമുക്തമാക്കപ്പെട്ട ദിലീപും പറയുന്നത് സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണല്ലോ.. അത് കൃത്യമായി കണ്ടെത്തണമെന്നാണ് പ്രേംകുമാറിന്റെ ആവശ്യം. അയ്യപ്പ കെ വേദിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്.

അത് കൃത്യമായി കണ്ടെത്തണമെന്നും പ്രേംകുമാർ പറഞ്ഞു. അയ്യപ്പ കെ വേദിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഞ്ജു വാര്യർ പറഞ്ഞതിന് ഒരു ഗൂഢാലോചന. പിന്നീട് പ്രോസിക്യൂഷനും കണ്ടെത്തിയത് സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ്. കൃത്യം നടത്തിയ ഒന്നാം പ്രതിയും പറഞ്ഞത് ഇതൊരു കൊട്ടേഷൻ ആണ് ഗൂഢാലോചന ഉണ്ട് എന്നാണ്. അതിജീവിതയും ഇത് ആവർത്തിച്ചു പറയുന്നു. കൊട്ടേഷൻ എന്ന് പറയുമ്പോൾ ഇതിന് പിന്നിൽ ഒരു ഗൂഢാലോചന ഉണ്ടാകുമല്ലോ. വെറുതെ വിട്ട ദിലീപും പറയുന്നത് ഇതിനകത്ത് ഒരു ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ്. പൊതുസമൂഹവും ഇപ്പോൾ ഗൂഢാലോചന ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. അപ്പോൾ തീർച്ചയായും ഇത് അന്വേഷിക്കണ്ടേ എന്നും പ്രേംകുമാർ ചോദിച്ചു.

ഇതിൽ വ്യക്തത വരണം. എന്താണ് ഗൂഢാലോചന നടത്തിയത് ആരാണ് ആർക്കെതിരെ ഒക്കെയാണ് ഗൂഢാലോചന നടന്നിട്ടുള്ളത് എന്നതും കൃത്യമായി കണ്ടെത്തണം. എല്ലാവരും ഒരേ സ്വരത്തിൽ ഗൂഢാലോചന എന്ന് പറയുമ്പോൾ കോടതിക്ക് മാത്രം അത് ബോധ്യമായില്ല എന്നാണ് പറയുന്നത്. അതിന്റെ മറ്റു വിശദാംശങ്ങളിലേക്ക് താൻ കടക്കുന്നില്ല എന്നും പ്രേംകുമാർ.

Loading...
Unable to load recommendations.
Follow Us
Related Stories
Anirudh – Kavya Maran: ക്ഷണക്കത്തിനൊപ്പം സ്വർണ മോതിരം, ജീവനക്കാർക്ക് കിടിലൻ സമ്മാനവുമായി കാവ്യ മാരൻ
Innocent Sonnet: സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അപ്പാപ്പൻ പറഞ്ഞത്; നടൻ ഇന്നസെന്റിനെ കുറിച്ച് ഇന്നസെന്റ് സോണറ്റ്
Big boss Malayalam Season 8: നിങ്ങളെയൊക്കെ ഇവിടെ എടുത്ത ഞങ്ങൾക്ക്‌ ഉളുപ്പുണ്ട്! സ്നേഹയോട് പൊട്ടിത്തെറിച്ച് മോഹൻലാൽ
Vinay Forrt: ഞാൻ ഒരുപാട് ചിരിക്കാറില്ല എന്നിട്ടും ആ സിനിമ കണ്ടപ്പോൾ ശരിക്ക് ചിരിച്ചു : വിനയ് ഫോർട്ട്
Bigg Boss Malayalam: ടാസ്ക് ജയിച്ചു ലീഡർ സ്ഥാനവും ഉറപ്പിച്ചു… എന്നിട്ടും താഷി എവിക്റ്റായി!
Anirudh Kavya Wedding: വിജയ് മുതൽ സ്റ്റാലിൻ വരെ! കാവ്യ – അനിരുദ്ധ് വിവാഹത്തിന് പ്രമുഖരുടെ നീണ്ട നിര
ദിവസവും പാവയ്ക്ക കഴിച്ചാൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി