Manju warrier jayaram movie actress: മഞ്ജുവിന്റെ അനിയത്തി, ജയറാമിന്റെ 5 കസിൻസിൽ ഒരുവൾ! ഓർമ്മയുണ്ടോ ഈ നടിയെ?
Manju warrier jayaram movie actress: സമ്മർ ഇൻ ബത്ലഹേം വീണ്ടും റിലീസിന് എത്തുമ്പോൾ സിനിമയിൽ ഇന്നും സജീവമായി തുടരുന്നത് മഞ്ജു വാര്യർ മാത്രമാണ്....
ഒരുകാലത്ത് സിനിമകളിൽ തിളങ്ങി മാഞ്ഞുപോയ ഒരുപാട് നടികളും നടന്മാരും ഉണ്ട്. അവരിൽ പലരും ഒരുപക്ഷേ അക്കാലത്ത് നമ്മുടെ ഇഷ്ട നായികാ നായകന്മാർ ആയിരിക്കാം. കൂടാതെ ഇന്നും നാം കാണാൻ ഇഷ്ടപ്പെടുന്ന സിനിമകളിലെ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തവർ. അത്തരത്തിൽ സിനിമകളിൽ ശ്രദ്ധയെ കഥാപാത്രം ചെയ്ത നടിയാണ് ധന്യ മേനോൻ. മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും ബെസ്റ്റ് ചിത്രം ആയിരുന്നു കന്മദം.
മോഹൻലാൽ, ലാല് മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ സിനിമയിൽ മഞ്ജുവിന്റെ പൊട്ടി പെണ്ണായ അനിയത്തി ആയാണ് ആദ്യം നാം ധന്യയെ കാണുന്നത്. രാജി എന്ന കഥാപാത്രത്തെയാണ് ധന്യ ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളുമായി നടിയെത്തി. അവയിൽ പ്രധാനപ്പെട്ടവ ആയിരുന്നു സമ്മർ ഇൻ ബത്ലഹേമിൽ ജയറാമിന്റെ 5 കസിൻസിൽ ഒരാളായത്.
ALSO READ: എന്നെ കാണുമ്പോൾ പിന്നീട് മിണ്ടാറില്ല, എല്ലാവരും തേജോ വധം ചെയ്തു! റിനി അനുഭവം പങ്കുവെക്കുന്നു
സമ്മർ ഇൻ ബത്ലഹേം വീണ്ടും റിലീസിന് എത്തുമ്പോൾ ധന്യ അടക്കം നിരവധി താരങ്ങളെയാണ് ഇപ്പോൾ വീണ്ടും മലയാളികൾ ഓർക്കുന്നത്. എന്നാൽ അവയിൽ എന്നും സിനിമയിൽ സജീവമായി തുടരുന്നത് മഞ്ജു വാര്യർ മാത്രമാണ്. മറ്റു പല നടികളും ധന്യയെ പോലെ ഇപ്പോൾ സിനിമയിൽ നിന്നും മാഞ്ഞുപോയി. ഡാർലിംഗ് ഡാർലിംഗ്, പ്രിയം പ്രിയങ്കരം സാവിത്രിയുടെ അരഞ്ഞാണം വല്യേട്ടൻ ജോക്കർ എന്നിങ്ങനെ നിരവധി സിനിമകളുമായി തന്നെ എത്തി.
പിന്നീട് സൂര്യ ടിവിയിൽ സംരക്ഷണം ചെയ്ത മിന്നുകെട്ട് എന്ന സീരിയലാണ് അഭിനേത്രി എന്ന നിലയിൽ ധന്യക്കു വീണ്ടും പ്രശംസ നേടിക്കൊടുത്തത്. ഇതിനുമുമ്പ് തുളസീദളം മാലയോഗം എന്നീ സീരിയലുകളിലും താരം അഭിനയിച്ചിരുന്നു. എന്നാൽ അതിലൊന്നും ലഭിക്കാത്ത എത്ര പ്രശംസയാണ് മിന്നുകെട്ട് എന്ന സീരിയലിലെ ജ്യോതി എന്ന കഥാപാത്രത്തിന് ലഭിച്ചത്. തിരുവനന്തപുരം സ്വദേശിനിയായ ധന്യ വിവാഹിതയായ ശേഷം നിലവിൽ സൗദിയിലെ ജിദ്ദയിൽ താമസിക്കുകയാണ് എന്നാണ് വിവരം.