Rini Ann George: എന്നെ കാണുമ്പോൾ പിന്നീട് മിണ്ടാറില്ല, എല്ലാവരും തേജോ വധം ചെയ്തു! റിനി അനുഭവം പങ്കുവെക്കുന്നു
Rini Ann George:അതൊക്കെ മാറണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തിൽ ഒരുപാട് മാറ്റങ്ങൾ വരേണ്ടതുണ്ട്...
ഇന്ന് സ്ത്രീ അനുഭവിക്കുന്ന ഏറ്റവും വലിയൊരു കാര്യം താൻ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു കഴിഞ്ഞാൽ പിന്നീട് സമൂഹത്തിൽ നിന്നും ഉണ്ടാകുന്ന മനോഭാവമാണ്. അതൊരുപക്ഷേ ഒരു വ്യക്തിയിൽ നിന്നും നേരിട്ടതി നേക്കാൾ ക്രൂരമായിരിക്കും. പലപ്പോഴും സമൂഹം അങ്ങനെയാണ്.. ഒരു സ്ത്രീ താൻ അനുഭവിക്കേണ്ടിവരുന്ന മോശം അവസ്ഥകളെക്കുറിച്ച് സാഹചര്യങ്ങളെ കുറിച്ചും തുറന്നു പറയുമ്പോൾ ആദ്യം കുറ്റം കണ്ടെത്തുക അവളിൽ തന്നെയായിരിക്കും.
അതിന് അവസരം ഒരുക്കിയത് ആ സ്ത്രീ അല്ലെങ്കിൽ ആ പെൺകുട്ടി തന്നെയാണ് എന്ന് കുറ്റപ്പെടുത്താൻ ആണ് അധികവും ആളുകൾ ശ്രമിക്കുക. അത്തരത്തിൽ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിൽ നിന്നും താൻ നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിൽ വലിയ തരത്തിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടിവന്ന നടിയാണ് റിനി ആൻ ജോർജ്. താൻ അത് തുറന്നു പറഞ്ഞതിൽ പിന്നെ തന്നെ പലരും കണ്ടാൽ പോലും മൈൻഡ് ചെയ്യാറില്ല.
ALSO READ: അല്ലാതെ വേറെ ഓപ്ഷൻ ഇല്ല! ഉദ്ഘാടന വേദികളിൽ താൻ അനുഭവിച്ചതിനെ കുറിച്ച് ഹണി റോസ്
ഇവൾ എന്തോ വലിയ പ്രശ്നക്കാരിയാണെന്ന് തരത്തിലാണ് ആളുകൾ തന്നോട് ഇടപെട്ടിരുന്നത്. കണ്ടാൽ കാണാത്ത തരത്തിൽ പോവും. എല്ലാവരും ചേർന്ന് തന്നെ തേജോ വധം ചെയ്തു എന്നും നടി പറയുന്നു. മറ്റു രാഷ്ട്രീയപാർട്ടികൾ എന്നെ ഒരു ആയുധമാക്കി മാറ്റി. അതൊക്കെ മാറണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തിൽ ഒരുപാട് മാറ്റങ്ങൾ വരേണ്ടതുണ്ട്. ആരെക്കുറിച്ചും എന്തു വൃത്തികേട് പറയാം എന്ന തരത്തിലാണ് കാര്യങ്ങൾ എന്നും നടി പറയുന്നു.നടിയായ റിനി ഒരു മാധ്യമപ്രവർത്തക കൂടിയാണ്. അരുൺ വിജയ് സംവിധാനം ചെയ്ത ചിത്രം 2025 ലാണ് പുറത്തിറങ്ങിയത്. ഗിന്നസ് പക്രു ടിനി ടോം രാകേഷ് സുബ്രഹ്മണ്യൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.