AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Krishna Prabha: ആള് സുഖമായിരിക്കുന്നു; തന്റെ പങ്കാളിയെ കുറിച്ച് നടി കൃഷ്ണപ്രഭ

Actress Krishna Prabha:കല്യാണത്തിനോട് തനിക്ക് താല്പര്യം ഇല്ല എന്നും നടി വ്യക്തമാക്കി. പുള്ളിയുടെ ഒരു ഭാഗത്ത് സ്വൈര്യമായിരിക്കുന്നു ഞാനും സന്തോഷമായി ഇരിക്കുന്നു എന്ന് നടി പറയുന്നു. രസകരമായ കാര്യം തനിക്ക് ഇപ്പോഴും ഇൻബോക്സിൽ ഒക്കെ മെസ്സേജ് വരും. നിങ്ങൾക്ക് ഒരു ജീവിതം തരാൻ താല്പര്യമുണ്ട് എന്ന് പറഞ്ഞുകൊണ്ട്. എന്നാൽ താൻ അതൊന്നും മൈൻഡ് ചെയ്യാറില്ല എന്നും നടി വ്യക്തമാക്കി....

Krishna Prabha: ആള് സുഖമായിരിക്കുന്നു; തന്റെ പങ്കാളിയെ കുറിച്ച് നടി കൃഷ്ണപ്രഭ
Krishna Prabha (1)Image Credit source: Instagram
Ashli C
Ashli C | Edited By: Jenish Thomas | Updated On: 21 Apr 2026 | 02:02 PM

ചുരുങ്ങിയ സിനിമകളിലൂടെ മലയാളി ശ്രദ്ധ നേടിയ നടിയാണ് കൃഷ്ണപ്രഭ. അഭിനയത്തിൽ മാത്രമല്ല തന്റെ വ്യക്തിപരമായ നിലപാടുകളിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയും പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രമായി മാറാറുണ്ട് താരം. ഇപ്പോൾ ഇതാ തന്റെ ജീവിത പങ്കാളിയെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്. ഒരു കമ്പാനിയൻ എനിക്കുമുണ്ട് എന്നാണ് നടി പറയുന്നത്.

കല്യാണിത്തിനോട് താൽപര്യമില്ല

എന്നാൽ കല്യാണത്തിനോട് തനിക്ക് താല്പര്യം ഇല്ല എന്നും നടി വ്യക്തമാക്കി. പുള്ളിയുടെ ഒരു ഭാഗത്ത് സ്വൈര്യമായിരിക്കുന്നു ഞാനും സന്തോഷമായി ഇരിക്കുന്നു എന്ന് നടി പറയുന്നു. രസകരമായ കാര്യം തനിക്ക് ഇപ്പോഴും ഇൻബോക്സിൽ ഒക്കെ മെസ്സേജ് വരും. നിങ്ങൾക്ക് ഒരു ജീവിതം തരാൻ താല്പര്യമുണ്ട് എന്ന് പറഞ്ഞുകൊണ്ട്. എന്നാൽ താൻ അതൊന്നും മൈൻഡ് ചെയ്യാറില്ല എന്നും നടി വ്യക്തമാക്കി.

ALSO READ:5ാം ക്ലാസ്സിൽ പഠിക്കുമ്പോൾ ABVP യിൽ പ്രവർത്തിച്ചവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കണമെന്ന് അറിയില്ലേ? കൃഷ്ണപ്രഭ

താരങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച്

അതേസമയം കഴിഞ്ഞ ദിവസം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സിനിമ സീരീയൽ താരങ്ങൾ മത്സരിക്കുന്നതിനെക്കുറിച്ചും നടി പ്രതികരിച്ചിരുന്നു. പലർക്കും വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാതെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിനെതിരെയാണ് നടി പ്രതികരണം നടത്തിയത്. അഞ്ചാം ക്ലാസ് തൊട്ട് എബിവിപിയിൽ പ്രവർത്തിച്ചവരും കോളേജിൽ പോലും പോകാത്ത ആളുകൾ തങ്ങൾ എസ്എഫ്ഐയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നൊക്കെ പറയുന്നത് താൻ ട്രോൾ ആയി കണ്ടിട്ടുണ്ട്.

എന്നാൽ ഇത്രയൊക്കെ പ്രവർത്തനപരിചയം ഉണ്ടായിട്ടും എന്തുകൊണ്ട് വോട്ടേഴ്സ് ലിസ്റ്റിൽ പേര് നൽകണമെന്ന് ബോധ്യം ഇവർക്ക് ഉണ്ടായില്ല എന്നാണ് നടി ചോദിക്കുന്നത്. താനൊക്കെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എബിവിപി സ്കൂളുകളിൾ ഉണ്ടോ എന്ന് അറിയില്ല. അങ്ങനെ ഒരു ഭാഗ്യം എന്തായാലും ലഭിച്ചിട്ടില്ല എന്നും നടി പറയുന്നു. എല്ലാ സെലിബ്രിറ്റികളുടെയും കാര്യമല്ല പറയുന്നത് എന്നരുന്നാലും ഇത്തരം ബേസിക് കാര്യങ്ങൾ അറിയാത്തവർ ഉണ്ടോ എന്നും നടി ചോദിച്ചു.

വോട്ടർ പട്ടികിയിൽ പേരില്ലാത്ത സ്ഥാനാർഥികൾ

നിയമസഭ തിരഞ്ഞെടുപ്പിൽ സാബു എം ജേക്കബിൻ്റെ ട്വൻ്റി20 പാർട്ടി സിനിമ, ബിഗ് ബോസ് താരങ്ങളായ അഞ്ജലി നായർ, അഖിൽ മാരാർ, വീണ നായർ, ലക്ഷ്മിപ്രിയ എന്നിവരുടെ പേരുകൾ സ്ഥാനർഥികളായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവരിൽ വീണ നായരുടെയും ലക്ഷ്മിപ്രിയയുടെയും പേരുകൾ വോട്ടർ പട്ടികയിൽ ഇല്ലാത്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

Follow Us