AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Actress LakshmiPriya: അൻസിബയല്ലാതെ സാധാരണക്കാർ അവിഹിതം എന്നൊക്കെ പറയുമോ? നീനാ കുറുപ്പ് പറഞ്ഞറിവല്ലേ ഉള്ളൂ; ലക്ഷ്മിപ്രിയ

Actress LakshmiPriya about Ansiba and Neena Kurup:അമ്മ സംഘടനയിൽ നിന്നും താൻ നേരിട്ട ദുരനുഭവങ്ങളും ഗുരുതരമായ പ്രശ്നങ്ങളും അൻസിബ തുറന്നു പറഞ്ഞതിനു പിന്നാലെ താരത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. അമ്മയിലെ എക്സിക്യൂട്ടീവ് അംഗമായ ഒരു വ്യക്തി തനിക്കെതിരെ വ്യാജ പരാതി നൽകി എന്നും തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനിൽ വച്ച് മൂന്നു മണിക്കൂറോളം.....

Actress LakshmiPriya: അൻസിബയല്ലാതെ സാധാരണക്കാർ അവിഹിതം എന്നൊക്കെ പറയുമോ? നീനാ കുറുപ്പ് പറഞ്ഞറിവല്ലേ ഉള്ളൂ; ലക്ഷ്മിപ്രിയ
Neena Kurup, Lakshmi Priya, AnsibaImage Credit source: Instagram
Ashli C
Ashli C | Published: 25 May 2026 | 12:52 PM

അമ്മ താര സംഘടനയിലെ പൊട്ടിത്തെറിയും പുകച്ചിലും തുടർന്നുകൊണ്ടിരിക്കുന്നു. അൻസിബ രാജിവെച്ചത് മുതൽ രഹസ്യമായി ചർച്ചയായി കൊണ്ടിരുന്ന കഥകളും ആരോപണങ്ങളും എല്ലാം ഇപ്പോൾ അങ്ങാടിപ്പാട്ട് പോലെ എല്ലാവരും പാടി നടക്കുന്ന അവസ്ഥയിലേക്ക് മാറി. അമ്മ സംഘടനയിൽ നിന്നും താൻ നേരിട്ട ദുരനുഭവങ്ങളും ഗുരുതരമായ പ്രശ്നങ്ങളും അൻസിബ തുറന്നു പറഞ്ഞതിനു പിന്നാലെ താരത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. അമ്മയിലെ എക്സിക്യൂട്ടീവ് അംഗമായ ഒരു വ്യക്തി തനിക്കെതിരെ വ്യാജ പരാതി നൽകി എന്നും തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനിൽ വച്ച് മൂന്നു മണിക്കൂറോളം താൻ അപമാനിതയായി എന്നും അൻസിബ വെളിപ്പെടുത്തിയിരുന്നു. കൂടാതെ മലയാള സിനിമയിലെ ഒരു മഹാനടനുമായി ബന്ധപ്പെടുത്തി തന്നെ അവിഹിതം പറഞ്ഞു പരത്തുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ ആയിരുന്നു നടൻ ടിനിടോമിനെതിരെ അൻസിബ വെളിപ്പെടുത്തിയത്.

പിന്നാലെ ടിനി ടോമിനെ പിന്തുണച്ചുകൊണ്ട് നടി പ്രിയങ്ക അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അത്തരത്തിൽ കഴിഞ്ഞദിവസം അൻസിബക്കെതിരെ രംഗത്തെത്തിയിരുന്നു നടി ലക്ഷ്മി പ്രിയയും. അൻസിബയ്ക്കെതിരെ പരാതി നൽകിയ ആ അമ്മയിലെ അംഗം താനാണ് അമ്മയുടെ വൈസ് പ്രസിഡണ്ട് ആയ താനാണ് എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. അൻസിബ തന്റെ ഫോണിലേക്ക് അയച്ച ഒരു മെസ്സേജ് കാരണമാണ് താൻ പരാതി നൽകിയത്. തന്റെ ഫോണിലേക്ക് അൻസിബ ഒരു മെസ്സേജ് അയച്ചിരുന്നു അത് എന്താണ് എന്ന് എനിക്ക് വ്യക്തമായില്ല പിന്നാലെ താൻ ഇത് എന്താണ് എന്തിനാണ് തനിക്ക് ഇങ്ങനെ ഒരു മെസ്സേജ് അയച്ചത് എന്ന് ചോദിച്ചുകൊണ്ട് വിളിച്ചപ്പോൾ താൻ തിരക്കിലാണ് എന്ന് പറഞ്ഞ് അൻസിബ തന്നെ ഒഴിവാക്കി.

നീനാ കുറുപ്പ് പറഞ്ഞിട്ടുള്ള അറിവല്ലേ ഉള്ളൂ?

പിന്നീട് തന്റെ ഭർത്താവ് ഈ മെസ്സേജ് കാണാനിടയാവുകയും തനിക്ക് വലിയ രീതിയിലുള്ള വിഷമതകൾ നേരിടേണ്ടി വന്നു ഇതിന് പിന്നാലെയാണ് അൻസിബ പരാതി നൽകിയത് എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. മാത്രമല്ല അൻസിബ ഉന്നയിച്ച പല ആരോപണങ്ങൾക്കും വലിയ രീതിയിലുള്ള വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ആണ് ലക്ഷ്മി പ്രിയ നടത്തിയത്. അവിഹിതം പറഞ്ഞു പരത്തി എന്നൊക്കെ വളരെ കൂൾ ആയിട്ടാണ് അൻസിബ പറയുന്നത് സാധാരണക്കാർ ആരെങ്കിലും ഇങ്ങനെയൊക്കെ പറയുമോ അവിഹിതം എന്ന വാക്കൊക്കെ സാധാരണക്കാർ ഇങ്ങനെ അത്ര കൂളായിട്ട് ഉപയോഗിക്കുമോ എന്ന് എനിക്ക് തോന്നുന്നില്ല മാത്രമല്ല ഏത് മഹാനടനുമായി ബന്ധപ്പെടുത്തിയാണ് അൻസിബയെ ഇത്തരത്തിൽ അവിഹിതം പറയുന്നത് എന്നാൽ പിന്നെ ആ നടന്റെ പേര് എന്തുകൊണ്ട് പറയുന്നില്ല അത് പറഞ്ഞുകൂടെയെന്നും ലക്ഷ്മിപ്രിയ ചോദിക്കുന്നു.

അൻസിബ ഇതൊന്നും കേട്ടിട്ടില്ല നീനക്കുറിപ്പ് പറഞ്ഞു എന്നാണ് പറയുന്നത് അല്ലാതെ അവരെ പറ്റി ഇങ്ങനെ വിളിക്കുന്നത് അല്ലെങ്കിൽ അവിഹിതം പറഞ്ഞു പരത്തുന്നത് ഒന്നും കേട്ടിട്ടില്ല നീനാ കുറുപ്പ് പറഞ്ഞിട്ടുള്ള അറിവല്ലേ ഉള്ളൂ എന്നും ലക്ഷ്മി പ്രിയ ചോദിക്കുന്നു. മാത്രമല്ല തനിക്കും നീനക്കുറുപ്പ് കാരണം പല ബുദ്ധിമുട്ടുകളും നേരിടുന്നു. തനിക്കിപ്പോൾ അമ്മ മീറ്റിങ്ങിൽ പോകാൻ സാധിക്കാറില്ല തനിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് നീനയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് കുക്കു പരമേശ്വരൻ തന്നെ വിലക്കിയിരിക്കുന്നത് എന്നും ലക്ഷ്മിപ്രിയ ആരോപിക്കുന്നു.

ഒരു അധോലോക പ്രസ്ഥാനം പോലെയാണ് ഓഫീസിനെ സെക്രട്ടറിയും പരിവാരങ്ങളും കൂടി ആക്കിയിരിക്കുന്നത് മൊത്തം 21 ക്യാമറകളാണ് ഓഫീസിനു ചുറ്റുമായിട്ടുള്ളത്. അതും വോയിസ് റെക്കോർഡ് അടക്കമുള്ള ക്യാമറകൾ. അംഗങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാൻ ഉള്ള സാഹചര്യം ഇല്ല. എല്ലാം സെക്രട്ടറി അടക്കമുള്ള ആളുകൾക്ക് ഇരിക്കുന്നിടത്തിരുന്ന് കാണാം. എന്നാൽ ഈ ക്യാമറയുടെ ആക്സസ് ഒന്നും തന്നെ പ്രസിഡന്റ് വാങ്ങിയിട്ടില്ല. എല്ലാവരെയും രാജിവെപ്പിക്കുക എന്നതാണ് നീനക്കുറിപ്പിന്റെയും അൻസിബയുടെയും ഒക്കെ ലക്ഷ്യം. ആദ്യം ടിനി ടോം ഇപ്പോൾ ഞാൻ ഇനി അടുത്തത് ആരെ എന്നാണ് ഞങ്ങൾ പരസ്പരം ചോദിക്കുന്നത് എന്നും ലക്ഷ്മി പ്രിയ പറയുന്നു.

ENGLISH SUMMARY

Actress LakshmiPriya says that she is the AMMA member who filed the complaint against Ansiba and that she is the vice president of AMMA. She filed the complaint because of a message that Ansiba sent to her phone.

Follow Us