AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Director Priyadarshan’s Intrerview : തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍

Director Priyadarshan about Thenmavin Kombath : ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ തുടങ്ങിയ അദ്ദേഹം ബോളിവുഡില്‍ വരെ വലിയ വിജയങ്ങള്‍ സ്വന്തമാക്കി. ഇപ്പോള്‍ തന്റെ സിനിമാ ജീവിതത്തിലെ കണക്കുകൂട്ടലുകള്‍ തെറ്റിയതിനെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. വലിയ പ്രതീക്ഷയില്ലാതെ ചെയ്ത സിനിമയാണ് തേന്മാവിന്‍ കൊമ്പത്ത്. അത് വലിയ വിജയമായി മാറിയെന്ന് സംവിധായകന്‍ പറയുന്നു.

Director Priyadarshan’s Intrerview : തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍
പ്രിയദര്‍ശന്‍Image Credit source: Facebook / Priyadarshan
Amal KV
Amal KV | Published: 14 Jun 2026 | 11:03 AM

ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ തുടങ്ങിയ അദ്ദേഹം ബോളിവുഡില്‍ വരെ വലിയ വിജയങ്ങള്‍ സ്വന്തമാക്കി. ഇപ്പോള്‍ തന്റെ സിനിമാ ജീവിതത്തിലെ കണക്കുകൂട്ടലുകള്‍ തെറ്റിയതിനെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. ബാലന്‍ സനിമയുടെ അണിയറപ്രവര്‍ത്തകരുമായി ദി ക്യൂ സ്റ്റുഡിയോയില്‍ നടത്തിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ ഏറെ പ്രതീക്ഷയോടെ ചെയ്ത രണ്ട് സിനിമകളായിരുന്നു മിഥുനവും മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുവും. പക്ഷേ തിയേറ്ററുകളില്‍ ആ ചിത്രങ്ങള്‍ കാര്യമായി ഒടിയില്ല. എന്നാല്‍ വലിയ പ്രതീക്ഷയില്ലാതെ സംശയത്തോടെ ചെയ്ത സിനിമയാണ് തേന്മാവിന്‍ കൊമ്പത്ത്. അത് വലിയ വിജയമായി മാറുകയും ചെയ്തു. അതുകൊണ്ട് സിനിയില്‍ എന്ത് വര്‍ക്കൗട്ടാവും വര്‍ക്കൗട്ടാവില്ല എന്നത് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. എങ്കിലും കഴിഞ്ഞ 46 വര്‍ഷമായി ഞാന്‍ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കുന്നു.

Also Read : ലാലേട്ടനുമൊത്തുള്ള സിനിമ വരുന്നു എന്ന വാർത്തകൾക്ക് പിന്നിലെ സത്യമെന്ത്? എങ്ങനെയായിരിക്കണം ആ സിനിമ; വെളിപ്പെടുത്തി സംവിധായകൻ ചിദംബരം

സിനിമ ചെയ്ത് തുടങ്ങുമ്പോള്‍ നൂറ് പടം പൂര്‍ത്തിയാക്കാമെന്നൊന്നും വിചാരിച്ചിരുന്നില്ല. പടം ചെയ്യാന്‍ തുടങ്ങി, അങ്ങനെ അങ്ങ് ചെയ്തു. ഒരു ഒഴുക്കിന്റെ പുറത്ത് ഇങ്ങനെയാല്ലാം സംഭവിച്ചു. അല്ലാതെ താന്‍ പ്രത്യേകിച്ച് പ്ലാന്‍ ചെയ്ത് ഒന്നും തന്നെ ചെയ്തിട്ടില്ല. ജീവിതത്തില്‍ ഇതെല്ലാം സംഭവിച്ചു അത്രമാത്രം. തന്റെ ഒപ്പം പടംചെയ്ത് തുടങ്ങിയ പലര്‍ക്കും വിജയിക്കാനായില്ല, എന്നാല്‍ ചിലര്‍ തന്നേക്കാള്‍ ഉയരത്തില്‍ എത്തുകയും ചെയ്തു. ഹാര്‍ഡ് വര്‍ക്കാണ് ശരിക്കും സിനിമയില്‍ തുടരാന്‍ വേണ്ട ഘടകം.

പരമാവധി 55 ദിവസം മതി തനിക്ക് ഒരു സിനിമ ചെയ്യാന്‍. അതില്‍ കൂടുതലായാല്‍ മടുപ്പ് വരും. വെറും 19 ദിവസങ്ങള്‍ കൊണ്ടാണ് വെള്ളാനകളുടെ നാട് ഷൂട്ട് ചെയ്ത് തീര്‍ത്തത്. വന്ദനം പൂര്‍ത്തിയാക്കാന്‍ 45 ദിവസമാണ് വേണ്ടി വന്നത്. ഏറ്റവും കൂടുതല്‍ ഷൂട്ട് ചെയ്ത ചിത്രം കാലാപാനിയാണ്. ആകെ 78 ദിവസമാണ് ആ സിനിമയുടെ ചിത്രീകരണത്തിന് എടുത്തത്. താന്‍ ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ മനസ്സില്‍ പടം എഡിറ്റ് ചെയ്യും. ഇതുവരെ സ്‌പോട്ട് എഡിറ്റിംഗ് ചെയ്തിട്ടില്ല. ഒരു സനിമയും തനിക്ക് റീ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടില്ലെന്നും 1986 ല്‍ (ഒറ്റ വര്‍ഷത്തില്‍) താന്‍ 7 ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Sammary

Priyadarshan is a director who always amazes the Indian film audience. He started in Malayalam and has achieved great success in Bollywood. Now the director has opened up about the miscalculations in his film career. Thenmavin Kompath is a film he made without much expectation. The director says that it turned out to be a huge success.

 

Follow Us