Mallika Sukumaran: നടി മല്ലിക സുകുമാരൻ അമ്മയിൽ നിന്നും രാജിവച്ചു

Mallika Sukumaran Resigned from AMMA:ശ്വേതാ മേനോൻ അല്ലാ മറിച്ച് ജനറൽ സെക്രട്ടറിയും ട്രഷററും ആയിരുന്നു രാജിവെക്കേണ്ടത് എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. ശ്വേതാ മേനോൻ അല്ല മറ്റുള്ളവരാണ് തങ്ങൾക്ക് തെറ്റുപറ്റിപ്പോയെന്നു ക്ഷമ ചോദിച്ചു കൊണ്ടും രാജിവെക്കേണ്ടിയിരുന്നത്. അവരാരും അത് ചെയ്തില്ല അതുകൊണ്ട് ശ്വേതയ്ക്ക് അത് ചെയ്യേണ്ടിവന്നു.എന്ത് ചെയ്യാൻ കഴിയും ഭരണസമിതിക്ക് ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട്..........

Mallika Sukumaran: നടി മല്ലിക സുകുമാരൻ അമ്മയിൽ നിന്നും രാജിവച്ചു

Mallika Sukumaran

Published: 

22 Jun 2026 | 02:46 PM

നടി മല്ലിക സുകുമാരൻ താര സംഘടനയായ “അമ്മ” യിൽ നിന്നും രാജിവച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താൻ രാജിവച്ച കാര്യം മല്ലിക സുകുമാരൻ സ്ഥിരീകരിച്ചത്. താൻ കഴിഞ്ഞദിവസം അമ്മയിൽ നിന്നും രാജിവച്ചു പോയ പ്രസിഡന്റ് ശ്വേതാ മേനോന് ഒപ്പമാണെന്നും പോസ്റ്റിലൂടെ വ്യക്തമാക്കി.

മല്ലിക സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്നേഹപൂർവ്വം പടിയിറങ്ങുന്നു…. അമ്മയിൽ… നിന്നും സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്ക്കൊപ്പം ….. എന്നാണ് മല്ലിക സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം കഴിഞ്ഞ ദിവസമാണ് ശ്വേതാമേനോൻ പ്രസിഡന്റായ നേതൃത്വം അമ്മ താര സംഘടനയിൽ നിന്നും രാജിവെച്ചത് ആ വാർത്ത വന്നതിന് പിന്നാലെ തന്നെ മല്ലിക സുകുമാരൻ ശ്വേതയെ പിന്തുണച്ചുകൊണ്ട് എത്തിയിരുന്നു. ശ്വേതാ മേനോൻ അല്ലാ മറിച്ച് ജനറൽ സെക്രട്ടറിയും ട്രഷററും ആയിരുന്നു രാജിവെക്കേണ്ടത് എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. ശ്വേതാ മേനോൻ അല്ല മറ്റുള്ളവരാണ് തങ്ങൾക്ക് തെറ്റുപറ്റിപ്പോയെന്നു ക്ഷമ ചോദിച്ചു കൊണ്ടും രാജിവെക്കേണ്ടിയിരുന്നത്. അവരാരും അത് ചെയ്തില്ല അതുകൊണ്ട് ശ്വേതയ്ക്ക് അത് ചെയ്യേണ്ടിവന്നു.എന്ത് ചെയ്യാൻ കഴിയും ഭരണസമിതിക്ക് ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട് എന്നും കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചതിനു പിന്നാലെയാണ് ഇപ്പോൾ താനും രാജിവെക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ശ്വേതാ മേനോൻ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

അമ്മ താരസംഘടനയ്ക്ക് സമൂഹത്തിൽ മുന്നിൽ ഒരു മോശം പ്രതിച്ഛായ ഉണ്ടായി

അതേ സമയം കഴിഞ്ഞദിവസം അമ്മ ജനറൽബോഡി യോഗത്തിൽ വലിയ രീതിയിലുള്ള പൊട്ടിത്തെറിയാണ് ഉണ്ടായത്. തുടർന്നാണ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവച്ചു പോയത്. നടൻ ജഗദീഷ് ഉൾപ്പെടെയുള്ള മുതിർന്ന നടന്മാർ നേതൃത്വത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. രാജിവച്ച ഭരണസമിതിക്ക് സംഘടനാപരമായ പാളിച്ചകൾ ഉണ്ടായി എന്നാണ് നടൻ ജഗദീഷ് പറഞ്ഞത്. അതിന് മറ്റ് അംഗങ്ങൾക്ക് അതൃപ്തി ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ചില അംഗങ്ങളുടെ സ്വഭാവം കാരണം അമ്മ താരസംഘടനയ്ക്ക് സമൂഹത്തിൽ മുന്നിൽ ഒരു മോശം പ്രതിച്ഛായ ഉണ്ടായി എന്നാൽ ഒരു വർഷം കൊണ്ട് തന്നെ അമ്മയുടെ അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഒരുപാട് നല്ല കാര്യങ്ങളും ഈ നേതൃത്വം ചെയ്തിരുന്നു എന്നും ജഗദീഷ് കൂട്ടിച്ചേർത്തു. പക്ഷേ സംഘടനാപരമായ ചില പാളിച്ചകൾ അവരുടെ ഭാഗത്തുനിന്നും ഉണ്ടായി എന്നും ജഗദീഷ് വ്യക്തമാക്കി.

അവർ പരിചയക്കുറവ് കൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചത് ട്രഷറർ കുറച്ചുനാൾ മാറി നിൽക്കേണ്ടി വന്നതിന്റെ പേരിൽ അക്കൗണ്ട്സ് കൃത്യമായി അവതരിപ്പിക്കാൻ സാധിച്ചില്ലെന്നും അക്കൗണ്ട് നേരത്തെ എത്തിക്കണം എന്നത് നിയമപരമായ കാര്യങ്ങൾ ആണ് അത് പാലിക്കാൻ സാധിച്ചില്ല അവർക്ക് എന്നും ജഗദീഷ് പറഞ്ഞു. സംഘടനയിലെ അംഗങ്ങൾ തമ്മിലുള്ള വാക്ക് തർക്കങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് സംസാരിച്ചു. അംഗങ്ങൾ കാരണം പൊതു മധ്യത്തിൽ സംഘടനയ്ക്ക് മോശമായ പ്രതിച്ഛായയുണ്ടായി അതിൽ എല്ലാം അംഗങ്ങൾക്ക് അതൃപ്തിയുണ്ട്.. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ അംഗങ്ങളുടെ വികാരം മനസ്സിലാക്കി കഴിഞ്ഞ ഭരണസിമിതി രാജിവെച്ച് ഒഴിയുകയായിരുന്നു ജഗദീഷ് കൂട്ടിച്ചേർത്തു.

Loading...
Unable to load recommendations.
Follow Us
Related Stories
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്
“ഞാൻ ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ്റെ അമ്മ പറഞ്ഞ മറുപടി”: ഓർത്തെടുത്ത് സുചിത്ര മോഹൻലാൽ
Tanvi Sudheer: അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം