Mamitha Baiju: നടി മമിത ബൈജു ആശുപത്രിയിൽ
Mamitha Baiju Hospitalized:കൂടാതെ ശരീര വേദനയും അലർജിയും ആസ്മാറ്റിക്കും ആയതിനാൽ ഒരു കാരണവശാലും യാത്ര പാടില്ല എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.ക്ലൈഡ് മലയാളി സംഘടന നടത്താനിരുന്ന ഓണാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി മമിതാ ബൈജു ആയിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. തനിക്ക് അവിടെ എത്തിച്ചേരാൻ വേറെ നിവൃത്തിയില്ലെന്നും ഡോക്ടർമാർ പൂർണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണെന്ന് അവർ ക്ലൈഡ് മലയാളി പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കി............

Mamitha Baiju
നടി മമിത ബൈജുവിനെ ആശുപത്രിയിൽ പ്രവേശിച്ചു. കടുത്ത പനിയും ശരീരവേദനയും കാരണമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.അതേസമയം താരത്തിന് പനിബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഈ ആഴ്ച നടത്താനിരുന്ന ഓസ്ട്രേലിയൻ സന്ദർശനം താരം നിർത്തിവെച്ചതായും അറിയിച്ചു. ക്ലൈഡ് മലയാളി സംഘടന നടത്താനിരുന്ന ഓണാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി മമിതാ ബൈജു ആയിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. തനിക്ക് അവിടെ എത്തിച്ചേരാൻ വേറെ നിവൃത്തിയില്ലെന്നും ഡോക്ടർമാർ പൂർണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണെന്ന് അവർ ക്ലൈഡ് മലയാളി പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കി.
നമ്മൾ പറഞ്ഞുറപ്പിച്ച ദിവസം നിർഭാഗ്യവശാൽ തനിക്ക് അവിടെ എത്തിച്ചേരാൻ സാധിക്കില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് എന്തെങ്കിലും ഒരു സാധ്യതയുണ്ടായിരുന്നെങ്കിൽ താൻ അവിടെ എത്തിയേനെ പക്ഷേ ഡോക്ടർമാർ പൂർണ വിഷമം ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. കൂടാതെ ശരീര വേദനയും അലർജിയും ആസ്മാറ്റിക്കും ആയതിനാൽ ഒരു കാരണവശാലും യാത്ര പാടില്ല എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
തനിക്ക് മറ്റ് വഴികൾ ഒന്നും ഇല്ലാതായിപ്പോയി അല്ലായിരുന്നെങ്കിൽ എന്തായാലും എത്തിയേനെ തനിക്ക് അത് വലിയ നഷ്ടം തന്നെയാണ് ഈ കുടുംബത്തിലേക്ക് വരാൻ ആഗ്രഹം ഉണ്ട് എല്ലാവരോടും ക്ഷമ ചോദിക്കുന്നു ഇങ്ങനെ ഒരു അവസ്ഥ ആയതിനാൽ ആണ് മറ്റൊരു അവസരത്തിൽ ഇത് നടക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നത് മമിത ബൈജു അറിയിച്ചു.അതേസമയം മമിതാ ബൈജു നായികയായി എത്തിയ ഗിരീഷ് എഡി സംവിധാനം ചെയ്ത നിവിൻപോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബത്ലഹേം കുടുംബയൂണിറ്റ് തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്.
ENGLISH SUMMARY
Actress Mamita Baiju has been admitted to the hospital. The actress has been admitted to the hospital due to high fever and body pain. At the same time, it was announced that the actress has canceled her visit to Australia this week after she was admitted to the hospital with fever. Mamita Baiju was supposed to attend the Onam celebration organized by the Clyde Malayali organization as the chief guest.