AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Mohini: ‘അവരുടെ മുന്നിൽ പകുതി വസ്ത്രം മാത്രം ധരിച്ച് അഭിനയിക്കാൻ നിർബന്ധിച്ചു, കരഞ്ഞു പറഞ്ഞിട്ടും ഒഴിവാക്കിയില്ല’; നടി മോഹിനി

Actress Mohini : സംവിധായകൻ ആർ കെ സെൽവമണിയാണ് നീന്തൽ വസ്ത്രം ധരിച്ചുള്ള രം​ഗം പ്ലാൻ ചെയ്തത്. എന്നാൽ തനിക്ക് വളരെ അസ്വസ്ഥത തോന്നിയെന്നും അത് ചെയ്യാൻ സമ്മതമല്ലെന്ന് അറിയിച്ചുവെന്നുമാണ് നടി പറയുന്നത്.

Actress Mohini: ‘അവരുടെ മുന്നിൽ പകുതി വസ്ത്രം മാത്രം ധരിച്ച് അഭിനയിക്കാൻ നിർബന്ധിച്ചു, കരഞ്ഞു പറഞ്ഞിട്ടും ഒഴിവാക്കിയില്ല’; നടി മോഹിനി
Actress MohiniImage Credit source: social media
sarika-kp
Sarika KP | Published: 11 Sep 2025 15:39 PM

തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് നിറസാന്നിധ്യമായിരുന്നു നടി മോഹിനി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ചിരഞ്ജീവി, ശിവരാജ്കുമാർ, വിക്രം, രവിചന്ദ്രൻ, ശരത്കുമാർ, മോഹൻ ബാബു തുടങ്ങിയ പ്രമുഖ ഇന്ത്യൻ താരങ്ങൾക്കൊപ്പം മോഹിനി അഭിനയിച്ചിട്ടുണ്ട്. എന്നാൽ‌ പിന്നീട് ബി​ഗ് സ്ക്രീനിൽ നിന്ന് താരം അപ്രതീക്ഷിതമായി.

ഇപ്പോഴിതാ സിനിമയിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. സിനിമയിൽ ഇന്റിമേറ്റ് സീൻ അഭിനയിക്കാൻ നിർബന്ധിതയായി എന്നും കരഞ്ഞു പറഞ്ഞിട്ടും ആ രം​ഗം ഒഴിവാക്കിയില്ലെന്നുമാണ് നടി മോഹിനി പറയുന്നത്. ‘അവൾ വികടൻ’ എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 1994 -ൽ പുറത്തിറങ്ങിയ ആർ കെ സെൽവമണി സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കൺമണി’യിലാണ് താരത്തിന് ദുരനുഭവമുണ്ടായത്.

Also Read: ‘ഡാഡി ഇല്ലാത്ത ലൈഫിനെ കുറിച്ച് ഇനി ചിന്തിക്കാൻ പറ്റില്ല; എന്നെ ഒരു രാജകുമാരിയെപ്പോലെയാണ് നോക്കുന്നത്’; ആര്യയുടെ മകൾ

ചിത്രത്തിൽ ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കാനും നീന്തൽ വസ്ത്രം ധരിച്ച് അഭിനയിക്കാനും തന്നെ നിർബന്ധിച്ചതായാണ് മോഹിനി പറയുന്നത്. സംവിധായകൻ ആർ കെ സെൽവമണിയാണ് നീന്തൽ വസ്ത്രം ധരിച്ചുള്ള രം​ഗം പ്ലാൻ ചെയ്തത്. എന്നാൽ തനിക്ക് വളരെ അസ്വസ്ഥത തോന്നിയെന്നും അത് ചെയ്യാൻ സമ്മതമല്ലെന്ന് അറിയിച്ചുവെന്നുമാണ് നടി പറയുന്നത്. തനിക്ക് നീന്താൻ പോലും അറിയില്ലെന്ന് താൻ അറിയിച്ചു. പുരുഷ പരിശീലകരുടെ മുന്നിൽ പകുതി വസ്ത്രം മാത്രം ധരിച്ച് നീന്തൽ പഠിക്കുക എങ്ങനെ എന്നാണ് നടി ചോദിക്കുന്നത്.

എന്നാൽ ‘ഉടൽ തഴുവ’ എന്ന ഗാനത്തിന് വേണ്ടി ആ രംഗം ചെയ്യാൻ താൻ നിർബന്ധിതയാവുകയായിരുന്നുവെന്നാണ് മോഹിനി പറയുന്നത്. പിന്നീട് ഇതേ രം​ഗം ഊട്ടിയിലും ചിത്രീകരിക്കണമെന്ന് അവർ നിർബന്ധിച്ചു. എന്നാൽ താൻ അത് വിസമ്മതിച്ചു. ഷൂട്ടിങ് മുന്നോട്ട് പോകില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ അത് നിങ്ങളുടെ പ്രശ്നമാണെന്ന് താൻ പറഞ്ഞുവെന്നുമാണ് നടി പറയുന്നത്. തന്റെ സമ്മതമില്ലാതെ താൻ അതിരുകടന്ന് ഗ്ലാമറസായി അഭിനയിച്ച ഒരേയൊരു സിനിമ ‘കണ്മണി’ ആയിരുന്നുവെന്നാണ് മോഹിനി പറയുന്നത്.