Radhika Sarathkumar: നടി രാധിക ശരത്കുമാറിൻ്റെ മാതാവ് അന്തരിച്ചു

Radhika Sarathkumar’s Mother Passes Away: 86 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി ഒൻപതരയോടെയാണ് അന്ത്യം

Radhika Sarathkumar: നടി രാധിക ശരത്കുമാറിൻ്റെ മാതാവ് അന്തരിച്ചു

Radhika Saratkumar

Updated On: 

22 Sep 2025 13:02 PM

നടി രാധിക ശരത്കുമാറിൻ്റെ മാതാവ് ഗീത അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി ഒൻപതരയോടെയാണ് അന്ത്യം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റില്‍ രാധിക തന്നെയാണ് അമ്മയുടെ വിയോഗവാര്‍ത്ത അറിയിച്ചത്.

മൃതദേഹം പോയസ് ഗാര്‍ഡനിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് 4.30 ന് ബസന്ത് നഗർ ശ്മശാനത്തിൽ സംസ്കാരം നടക്കും. സിനിമാ മേഖലയിലെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി രം​ഗത്ത് എത്തി.

അന്തരിച്ച മുതിർന്ന നടൻ എം.ആർ.  രാധ എന്നറിയപ്പെടുന്ന മദ്രാസ് രാജഗോപാലന്‍ രാധാകൃഷ്ണന്റെ ഭാര്യയാണ് ഗീത. തമിഴ് ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകളുടെ പേരിലും പാവപ്പെട്ടവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലും അവർ ആദരിക്കപ്പെട്ടിരുന്നു.

Also Read:‘കൊച്ചു പോയ വിവരം അവർ അറിഞ്ഞിട്ടില്ല, രണ്ട് പേര് ഐസിയുവിലാണ്, പ്രാർഥിക്കണം’; ഉള്ളുലഞ്ഞ് ഇഷാൻ ദേവ്

അമ്മയ്‌ക്കൊപ്പമുള്ള ചില അവിസ്മരണീയ നിമിഷങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോ താരം തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇതിനു താഴെ നിരവധി പ്രമുഖരാണ് ആദാരഞ്ജലി അർപ്പിച്ച് എത്തുന്നത്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും