Reshmi Boban: എൻ്റെ വീടിൻ്റെ ബെഡ്റൂം തുറക്കുമ്പോൾ അല്ല അത് കണ്ടത്, അതൊരു കഥാപാത്രമാണ്; ഭർത്താവിനെ കുറിച്ച് രശ്മി ബോബൻ

Reshmi Boban About Boban Samuel: സത്യൻ അന്തിക്കാട് ചിത്രം 'മനസിനക്കരെ' എന്ന സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള തുടക്കം. പിന്നീടങ്ങോട്ട് ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ട രശ്മിയുടെ കുടുംബ വിശേഷങ്ങളും താരത്തിൻ്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂയെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

Reshmi Boban: എൻ്റെ വീടിൻ്റെ ബെഡ്റൂം തുറക്കുമ്പോൾ അല്ല അത് കണ്ടത്, അതൊരു കഥാപാത്രമാണ്; ഭർത്താവിനെ കുറിച്ച് രശ്മി ബോബൻ

Reshmi Boban

Updated On: 

22 Feb 2026 | 11:10 AM

മലയാളികൾക്ക് രശ്മി ബോബൻ നടിയെന്നതിലുപരി, സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയാണ്. ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ച് നടി പിന്നീട് സീരിയലുകളിലൂടെയും സിനിമകളിലൂടെയും ഏവർക്കും പ്രിയങ്കരിയാണ്. സത്യൻ അന്തിക്കാട് ചിത്രം ‘മനസിനക്കരെ’ എന്ന സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള തുടക്കം. പിന്നീടങ്ങോട്ട് ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ട രശ്മിയുടെ കുടുംബ വിശേഷങ്ങളും താരത്തിൻ്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂയെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

രശ്മിയെ പോലെ തന്നെ സുപരിചിതമാണ് സംവിധായകൻ ബോബൻ സാമുവലും. ഒരു സീരിയലിൽ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ തുടങ്ങിയ പ്രണയം ഒടുവിൽ വിവാഹത്തിലെത്തുകയായിരുന്നു. ഇപ്പോഴിതാ അടുത്തിടെ നടി ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തൻ്റെ ഭർത്താവ് സിനിമകളിൽ ഇൻ്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചാണ് രശ്മി വെളിപ്പെടുത്തിയിരിക്കുന്നത്. തൻ്റെ ഭർത്താവ് ബോബൻ സാമുവൽ സിനിമയിൽ ഇൻ്റിമേറ്റ് സീനുകളിൽ അഭിനയിക്കുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്ന് രശ്മി തുറന്നു പറഞ്ഞു.

ALSO READ: ‘അന്ന ബെൻ നായരാണോ, അച്ഛൻ്റെ പേര് കേട്ട് ജാതി ചോദിക്കും’; തുറന്നുപറഞ്ഞ് നടി

ഭർത്താവായ ബോബൻ സാമുവലിൻ്റെ അഭിനയത്തെക്കുറിച്ച് രശ്മി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ”അദ്ദേഹം ഇൻ്റിമേറ്റ് രംഗം ചെയ്തപ്പോൾ ചിലർ ചോദിച്ചിരുന്നു, രശ്മി എങ്ങനെയാണ് അത് കണ്ടുനിൽക്കുന്നത് എന്ന്. ഞാൻ എൻ്റെ വീടിൻ്റെ ബെഡ്റൂം തുറക്കുമ്പോൾ അല്ലല്ലോ അത് കണ്ടത്. അദ്ദേഹം ഒരു ആർടിസ്റ്റാണ്. അതുകൊണ്ട് തന്നെ അദ്ദേഹം അവതരിപ്പിക്കുന്നത് ഒരു കഥാപാത്രമാണ്. ആ കഥ ഡിമാൻഡ് ചെയ്യുന്നതുകൊണ്ടാണ് അത് ചെയ്തത്. അത്രയേയുള്ളൂ.”രശ്മി പറഞ്ഞു.

തങ്ങളുടേത് പ്രണയവിവാഹം എന്നും ചിലരൊക്കെ അത് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും രശ്മി കൂട്ടിച്ചേർത്തു. ”നിനക്ക് പറ്റിയ ആളല്ല അദ്ദേഹമെന്ന് എന്ന് എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്. ഇതേ ആളുകൾ തന്നെ, ഞങ്ങളുടെ കല്യാണം കഴിഞ്ഞതിനു ശേഷം, എന്തു ചേർച്ചയാ മക്കളേ എന്നും പറഞ്ഞിട്ടുണ്ടെന്നും രശ്മി വ്യക്തമാക്കി.

 

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്