Actor Meghanathan : ‘വിശ്വസിക്കാൻ പറ്റുന്നില്ല; ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ’; നടൻ മേഘനാഥനെ അനുസ്മരിച്ച് സീമ ജി. നായർ

Seema G Nair On Meghanathan: കുറച്ചു നാൾക്കു മുന്നേ തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ തിരക്കുകാരണം ശരിക്കൊന്നു സംസാരിക്കാൻ കഴിയാതെ പോയെന്നും താരം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

Actor Meghanathan : വിശ്വസിക്കാൻ പറ്റുന്നില്ല; ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ; നടൻ മേഘനാഥനെ അനുസ്മരിച്ച് സീമ ജി. നായർ

മേഘനാഥൻ, സീമ ജി. നായർ (image credits: facebook)

Updated On: 

21 Nov 2024 | 06:41 PM

മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെയും സഹനടനിലൂടെയും എത്തി പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് നടൻ മേഘനാഥൻ. താരത്തിന്റെ വിയോ​ഗം മലയാള സിനിമയിൽ നികത്താൻ പറ്റാത്ത ഒഴിവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ശ്വാസകോശ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇപ്പോഴിതാ നടന്റെ വിയോ​ഗത്തിൽ അനുസ്മരിച്ച് നടി സീമ ജി. നായർ. കുറച്ചു നാൾക്കു മുന്നേ തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ തിരക്കുകാരണം ശരിക്കൊന്നു സംസാരിക്കാൻ കഴിയാതെ പോയെന്നും താരം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. കാൻസർ ആണെന്ന് അറിഞിരുന്നുവെന്നും അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നുവെന്നും സീമ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ആദരാഞ്ജലികൾ ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത് ..വിശ്വസിക്കാൻ പറ്റുന്നില്ല ..ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്‌ളിനുമായി മേഘൻറെ കാര്യം സംസാരിച്ചിരുന്നു ..മേഘൻറെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും ..അത്രക്കും പാവം ആയിരുന്നു ..നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ ..സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ് ..എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല ..ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട് ..അവിടെ അടുത്താണ് വീടെന്ന് ..എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി ..കാൻസർ ആണെന്ന് അറിഞിരുന്നു ..അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു ..കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു ..ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി വന്നത് ..ശരിക്കൊന്നു സംസാരിക്കാൻ പറ്റിയില്ല ..ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ .ഈശ്വര എന്താണ് എഴുതേണ്ടത് .എന്താണ് പറയേണ്ടത്.

നടൻ ബാലൻ കെ നായരുടെയും ശാരദ നായരുടെയും മകനാണ് മേഘനാഥൻ. ചെന്നൈയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മേഘനാഥൻ, കോയമ്പത്തൂരിൽ നിന്ന് ഓട്ടോമൊബൈൽ എൻജിനീയറിംഗിൽ ഡിപ്ലോമയും നേടിയിരുന്നു. തുടർന്നാണ് അഭിനയരംഗത്തേക്ക് എത്തിയത്. ‘സമാധാന പുസ്തകം’ എന്ന ചിത്രത്തിലാണ് മേഘനാഥൻ അവസാനമായി അഭിനയിച്ചത്.1983ൽ റിലീസ് ചെയ്ത അസ്ത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേ​റ്റം കുറിച്ചത്.തുടർന്ന് ഈ പുഴയും കടന്ന്, ചെങ്കോൽ, ഉത്തമൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ മേഘനാഥൻ അഭിനയിച്ചു. നിരവധി സീരിയലുകളിലും അദ്ദേഹം വേഷമിട്ടു. പറയാൻ ബാക്കി വച്ചത്, സ്‌നേഹാജ്ഞലി,മേഘജീവിതം തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച ചില സീരിയലുകൾ. സംസ്‌കാരം ഷൊർണൂരിലെ വീട്ടിൽ നടക്കും. ഭാര്യ സുസ്മിത,മകൾ പാർവതി.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്