Actress Shakeela: അതിഥിയായി വിളിച്ചവന്റെ അരികിലേക്ക്..! ഹജ്ജിനു പോയി നടി ഷക്കീല

Actress Shakeela going Makka Hajj: ഏതാനും നാളുകൾക്കു മുമ്പ് നടി മുംതാസിനോട് ആത്മീയതയെ കുറിച്ച് ഷക്കീല പറഞ്ഞ കാര്യങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. താൻ വലിയ തെറ്റ് ചെയ്തു എന്നും അതിൽ നിന്നും തനിക്ക് പുറത്തു വരാൻ....

Actress Shakeela: അതിഥിയായി വിളിച്ചവന്റെ അരികിലേക്ക്..! ഹജ്ജിനു പോയി നടി ഷക്കീല

Shakkeela

Published: 

19 Feb 2026 | 10:20 AM

ഒരുകാലത്ത് സിനിമയിൽ സജീവമായിരുന്നു നടിയാണ് ഷക്കീല. തമിഴ്നാട്ടിലെ ചെന്നൈയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഷക്കീല സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് സിനിമയിലേക്ക് എത്തിപ്പെടുന്നത്. സിൽക്ക് സ്മിത അഭിനയിച്ച പ്ലേ ​ഗേൾസ് എന്ന തമിഴ് സിനിമയിലൂടെ ആയിരുന്നു ഷക്കീലയുടെ അരങ്ങേറ്റം. പിന്നീട് 2000ൽ പുറത്തിറങ്ങിയ കിന്നാരത്തുമ്പികൾ എന്ന ചിത്രം ഷക്കീലയെ സിനിമയിലെ തന്നെ വലിയ താരമായി ഉയർത്തി. സോഫ്റ്റ് സിനിമകളിലൂടെയാണ് പ്രശസ്തയായതെങ്കിൽ പിന്നീട് മുഖ്യധാര സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ഷക്കീല ചെയ്തു. മുൻനിര താരങ്ങളോടൊപ്പം അഭിനയിച്ച ഷക്കില ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്.

സിനിമയിലെ അഭിനയിക്കുന്ന കാലത്ത് തനിക്ക് ഉണ്ടായ കൈപ്പേറിയ അനുഭവങ്ങൾ ഷക്കീല പലപ്പോഴായി തുറന്നുപറഞ്ഞിട്ടുണ്ട്. കൂടാതെ ഞാൻ നിങ്ങളുടെ രാത്രിയുടെ ഭാഗമായിരുന്നു എന്ന ആത്മകഥയിലൂടേയും സിനിമാ മേഖലയിൽ നിന്നും നേരിട്ട ദുരന്തങ്ങളെക്കുറിച്ച് ഷക്കീല വ്യക്തമാക്കിയിട്ടുണ്ട്. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നുണ്ടെങ്കിലും പല ഓൺലൈൻ മാധ്യമങ്ങളിലും അവതാരകയായും ഷക്കീല ഇപ്പോൾ കാണാറുണ്ട്.

ALSO READ:നിവൃത്തികേട് കൊണ്ടാണ്… എനിക്കും സിനിമയുടെ പൂർണ്ണമായ പ്രതിഫലം കിട്ടിയിട്ടില്ല! സംവിധായകൻ ഷംസുദ്ദീൻ

വളരെ പക്വതയോടു കൂടി മുന്നിലിരിക്കുന്ന ആളിനെ ഏറ്റവും ബഹുമാനിക്കുന്ന തരത്തിലുള്ള ഷക്കീലയുടെ അഭിമുഖങ്ങൾക്കും ഇപ്പോൾ കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഷക്കീല ഹജ്ജിന് പോകുന്ന ഒരു വീഡിയോ ആണ് ശ്രദ്ധയാകുന്നത്. പർദ്ദയിട്ട് തലയിൽ തട്ടമിട്ട് ഉംറ നിർവഹിക്കുന്നതിനായി മക്കയിലേക്ക് പോകുന്ന ഷക്കീലയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

 

അവരുടെ അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് ഷക്കീല മക്കയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവെച്ചത്. ഹാപ്പി ജേണി അമ്മ നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു മിസ്സ് യു എന്നാണ് ഇയാൾ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സുഹൃത്തുക്കൾ എല്ലാം ഒന്നിച്ചു ചേർത്താണ് ഷക്കീലയെ മക്കയിലേക്ക് യാത്രയാക്കിയത്. അതേസമയം ഏതാനും നാളുകൾക്കു മുമ്പ് നടി മുംതാസിനോട് ആത്മീയതയെ കുറിച്ച് ഷക്കീല പറഞ്ഞ കാര്യങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. താൻ വലിയ തെറ്റ് ചെയ്തു എന്നും അതിൽ നിന്നും തനിക്ക് പുറത്തു വരാൻ ആഗ്രഹം ഉണ്ടെന്നും ഷക്കീല പറഞ്ഞിരുന്നു. ഇതിന് അല്ലാഹു നിങ്ങളെ പുറത്തെത്തിക്കും നിങ്ങൾ അതിനുവേണ്ടി പ്രാർത്ഥിക്കണം ആളുകൾ നിങ്ങളെ സ്വീകരിച്ചാലും ഇല്ലെങ്കിലും പ്രശ്നമൊന്നുമില്ല അല്ലാഹു നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും എന്നാണ് അന്ന് മുംതാസ് മറുപടി നൽകിയത്.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്